പഠനം മുതൽ സർക്കാർ കാര്യങ്ങൾ വരെ, പിന്നെ ജോലി, അഭിമുഖങ്ങൾ.. കൂട്ടത്തിൽ ഒട്ടും വിട്ടുപോകാത്തതായി യാത്രകളും. ഡൽഹിയിലേക്ക് പോകാൻ ഒരു നൂറുകൂട്ടം കാരണങ്ങൾ നമുക്കുണ്ട്. പഞ്ചാബും ഹിമാചല് പ്രദേശും കാശ്മീരും ഒക്കെ പോകണമെങ്കിൽ ആദ്യം നമ്മള്‍ ഡല്‍ഹിയിലെത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഡൽഹിയിലേക്ക് വരാൻ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം ട്രെയിൻ യാത്രകളാണെന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ ഏതു ട്രെയിനു കയറണം എന്ന കാര്യത്തിലാണ് സംശയം മുഴുവൻ. പൈസ കുറച്ച് അധികം നല്കിയാലും പെട്ടന്ന് എത്തുന്ന ട്രെയിൻ ഏതാണ് എന്നതാണ് ആളുകൾ ആ്യം നോക്കുന്നത്. ഡൽഹി യാത്രകൾക്ക് പൊതുവേ ഏറ്റവും ചെലവേറിയ ട്രെയിൻ ആയി അറിയപ്പെടുന്നത് രാജധാനി എക്സ്പ്രസ് ആണ്. എന്നാൽ രാജധാനിയേക്കാൾ വേഗത്തിൽ ഡൽഹിയിലെത്തുന്ന ഒരു ട്രെയിൻ നമ്മുടെ കേരളത്തില്‍ നിന്നും സർവീസ് നടത്തുന്നു. വേഗത കൊണ്ടും സൗകര്യങ്ങൾ കൊണ്ടുമെല്ലാം നിരാശപ്പെടുത്താത്ത എറണാകുളം - ഡൽഹി ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്.
എറണാകുളം - ഡൽഹി തുരന്തോ എക്സ്പ്രസ്
കേരള - ഡൽഹി - കേരള റൂട്ടിൽ വേഗതയേറിയ യാത്രയാണ് എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (12283/12284) വാഗ്ദാനം ചെയ്യുന്നത്. എറണാകുളത്ത് നിന്നും ഡൽഹിയിലേക്ക് 42 മണിക്കൂറാണ് ഈ ട്രെയിനിൽ യാത്രാ സമയം. മറ്റു പല ട്രെയിനുകളിലും 45 മുതൽ 51 മണിക്കൂർ വരെയാണ ഡൽഹിയിൽ എത്തിച്ചേരാനെടുക്കുന്ന സമയം.കേരളത്തിലെ ആദ്യ തുരന്തോ എക്സ്പ്രസും ഇന്ത്യയിലെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന തുരന്തോ എക്സ്പ്രസും കൂടിയാണിത്.
എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (12283)
എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും എല്ലാ ചൊവ്വാഴ്ചയും രാത്രി 11.25 ന് ട്രെയിൻ നമ്പർ 12283 എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് യാത്ര ആരംഭിക്കും. 41 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവിൽ ട്രെയിൻ വ്യാഴാഴ്ച വൈകിട്ട് 5.20ന് ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തും. മൂന്നു ദിവസം കൊണ്ട് ആകെ 2943 കിലോമീറ്റർ ആണ് ഇത് പിന്നിടുന്നത്. സെക്കൻഡ് സിറ്റിങ്, സ്ലീപ്പർ എസി 2 ടയർ, എസി 3 ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകളാണ് ഇതിലുള്ളത്.
എറണാകുളത്ത് നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് സെക്കൻഡ് സിറ്റിങ്ങിൽ 870 രൂപ,സ്ലീപ്പറിൽ 2095 രൂപ, എസി ത്രീടയറിൽ 4040 രൂപ, എസി ടൂ ടയറിൽ 5470 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 8375 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇത് ജൂലൈ 23 ചൊവ്വാഴ്ചത്തെ നിരക്കായി ഐആർസിടിസി വെബ്സൈറ്റില് കാണിക്കുന്നതാണ്. ഡൈനാമിക് ടിക്കറ്റ് നിരക്ക് ആയതിനാൽ ചിലപ്പോൾ നിങ്ങൾ ബുക്ക് ചെയ്യുന്ന സമയത്ത് നിരക്ക് വര്‍ധിക്കാം.
എറണാകുളം- ഹസ്രത് നിസാമുദ്ദീൻ ജംങ്ഷൻ തുരന്തോ എക്സ്പ്രസ് 12283
എറണാകുളം ജംങ്ഷൻ - 23:25
കോഴിക്കോട് - 02:37
മംഗളുരു ജംങ്ഷന് - 06:00
മഡ്ഗാവോൺ -11:25
രത്നഗിരി -16:25
പന്‍വേൽ - 21:45
വസായ് റോഡ് - 00:05
സൂററ്റ് - 02:57
വഡോധര ജംങ്ഷൻ - 04:32
രത്ലം ജംങ്ഷൻ - 08:25 -
കോട്ടാ ജംങ്ഷൻ - 11:40
ഹസ്രത് നിസാമുദ്ദീൻ - 17:20 എന്നിങ്ങനെയാണ് സമയക്രമം.
ഹസ്രത് നിസാമുദ്ദീൻ -എറണാകുളം ജംങ്ഷൻ തുരന്തോ എക്സ്പ്രസ് 12284
ഡൽഹിയിൽ നിന്നു തിരികെ ഹസ്രത് നിസാമുദ്ദീൻ -എറണാകുളം ജംങ്ഷൻ തുരന്തോ എക്സ്പ്രസ് എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തുന്നു. നിസാമുദ്ദീനിൽ നിന്ന് ശനിയാഴ്ച രാത്രി 9.40ന് പുറപ്പെടുന്ന ട്രെയിൻ 44 മണിക്കൂർ 35 മിനിറ്റ് സഞ്ചരിച്ച് തിങ്കളാഴ്ച വൈകിട്ട് 6.15 ന് എറണാകുളത്ത് എത്തുന്നു
ഹസ്രത് നിസാമുദ്ദീൻ - 21:40
കോട്ടാ ജംങ്ഷൻ - 02:20
രത്ലം ജംങ്ഷൻ - 05:50
വഡോധര ജംങ്ഷൻ - 09:22
സൂററ്റ് - 11:17
വസായ് റോഡ് -14:07
പന്‍വേൽ - 15:30
രത്നഗിരി - 20:30
മഡ്ഗാവോൺ - 01:45
മംഗളുരു ജംങ്ഷന് - 09:20
കോഴിക്കോട് - 12:57
എറണാകുളം ജംങ്ഷൻ - 18:15 എന്നിങ്ങനെയാണ് സമയക്രമം.
എന്തുകൊണ്ട് ഡൽഹി യാത്രയ്ക്ക് തുരന്തോ എക്സ്പ്രസ്
നിങ്ങളുടെ കേരള- ഡൽഹി യാത്രയ്ക്ക് എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് തിരഞ്ഞെടുക്കാൻ പല കാരണങ്ങളുണ്ട്. അതിലൊന്നാമത്തേത് യാത്രാ സമയം തന്നെയാണ്. 41 മണിക്കൂർ 55 മിനിറ്റാണ് എറണാകുളം- ഡൽഹി യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.
രണ്ടാമത്തെ കാരണം കുറഞ്ഞ സ്റ്റോപ്പുകളാണ്. നേരത്ത സൂചിപ്പിച്ചതുപോലെ എറണാകുളത്തിനും ഡൽഹിക്കും ഇടയിൽ വെറും 10 സ്റ്റോപ്പുകൾ മാത്രമാണ്.
അടുത്തത് തിരക്ക് കുറവാണ് എന്നതാണ്. കുറഞ്ഞ സ്റ്റോപ്പുകൾ ഉള്ളതിനാൽ ഇതിൽ പൊതുവേ തിരക്ക് കുറവായിരിക്കും. ടിക്കറ്റ് കൺഫോം ആകാനുള്ള സാധ്യതകളും ഇതിൽ അധികമാണ്. മാത്രമല്ല വെറും 1400 രൂപ ചെവില് ഇത്രയും സൗകര്യങ്ങളോടെ സുഖമായി കേരളത്തിൽ നിന്ന് ഡൽഹിയിലേക്കും തിരികെയും എത്തുന്ന മറ്റൊരു ട്രെയിനില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














