എത്ര വലിയ യാത്രയായാലും ചെറുതാണെങ്കിലും ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാണ് നമുക്കിഷ്ടം. ഓർഡിനറി ബസുകളെ മാറ്റി സൂപ്പർ ഫാസ്റ്റ് പിടിക്കുന്നതും ബസിനും ട്രെയിനിനും പോകാൻ കഴിയുന്ന ഇടമാണെങ്കിയും യാത്ര വിമാനത്തിലാക്കുന്നതും വേഗത്തിലെത്തുവാനാണ്. എന്നാൽ ദീർഘദൂര യാത്രകളിൽ നമ്മൾ കൂടുതലും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ട്രെയിൻ സർവീസാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
കേരളത്തിൽ നിന്നും പലവിധ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് നമ്മള് പോകാറുണ്ട്. കുറഞ്ഞ തുകയിൽ ആശ്വാസത്തോടെ യാത്ര ചെയ്ത് എത്താം എന്നതിനാൽ ട്രെയിനുകളെയാണ് കൂടുതലും ആളുകൾ ആശ്രയിക്കുന്നത്. എറണാകുളത്ത് നിന്നും ഡൽഹിയിലേക്കുള്ള ശരാശരി യാത്രാ സമയം 45 മണിക്കൂറിനടുത്താണ്. എന്നാൽ ഇതേ റൂട്ടിൽ 51 മണിക്കൂർ സമയം കൊണ്ട് എത്തുന്ന ഒരു ട്രെയിനും ഉണ്ട്.
ശ്രദ്ധിച്ച് ബുക്കിങ് നടത്തിയില്ലെങ്കിൽ സമയം നഷ്ടമാകുമെന്ന് സാരം.

എറണാകുളം-നിമാസുദ്ദീൻ മംഗളാദ്വീപ് എക്സ്പ്രസ്
എറണാകുളം- ഡൽഹി റൂട്ടിൽ ഏറ്റവും കുറഞ്ഞ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിന്‍ ആണ് ട്രെയിൻ നമ്പർ 12617 എറണാകുളം-നിമാസുദ്ദീൻ മംഗളാദ്വീപ് എക്സ്പ്രസ്. 3073 കിലോമീറ്റര് ദൂരം മൂന്ന് ദിവസമെടുത്ത് 48 സ്റ്റേഷനുകളിൽ നിർത്തി 51 മണിക്കൂര്‍ 05 മിനിറ്റ് യാത്രയ്ക്കൊടുവിലാണ് ട്രെയിൻ ഡൽഹി നിമാസുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് ഇത് പോകുന്നത്.
എറണാകുളം-നിമാസുദ്ദീൻ മംഗളാദ്വീപ് എക്സ്പ്രസ് 12617
ട്രെയിൻ നമ്പർ 12617 എറണാകുളം-നിമാസുദ്ദീൻ മംഗളാദ്വീപ് എക്സ്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നു. രാവിലെ 10.30 ന് എറണാകുളം ജംങ്ഷനിൽ നിന്നും എടുക്കുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 1.35 ന് നിമാസുദ്ദീനിൽ എത്തും. സ്ലീപ്പർ, എസി ത്രി എക്കോണമി, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണ് ഉള്ളത്.
എറണാകുളം- ഡൽഹി യാത്രയ്ക്ക് സ്ലീപ്പറിൽ 985 രൂപയും
എസി ത്രി എക്കോണമിയിൽ 2445 രൂപയും എസി ത്രീ ടയറിൽ 2530 രൂപയും എസി ടൂ ടയറിൽ 3705 രൂപയുമാണ് നിരക്ക്.
എറണാകുളം ജങ്ഷൻ - 10:30
ആലുവ - 10:53
തൃശൂർ - 12:02
ഷൊർണൂർ ജങ്ഷൻ - 12:55
പട്ടമ്പി - 13:14
കുറ്റിപ്പുറം - 13:34
തിരൂർ - 13:48
പാരപ്പനങ്ങാടി - 14:04
ഫെറോക്ക് - 14:24
കോഴിക്കോട് - 14:37
കൊയിലാണ്ടി - 14:59
വടകര - 15:16
തലശേരി - 15:28
കണ്ണൂർ - 16:02
പഴയങ്ങാടി - 16:28
പയ്യന്നൂർ - 16:44
നിലേശ്വരം - 17:04
കാഞ്ഞങ്ങാട് - 17:14
കാസർഗോഡ് - 17:29
മംഗളുരു ജങ്ഷൻ - 18:55
ഉഡുപ്പി - 20:30
കുന്ദാപുര - 21:08
ഭട്ട്കൽ - 22:08
കുംത - 22:56
കാര്‍വർ - 23:52
മഡ്ഗാവ് - 01:10
തിവിം - 02:18
കങ്കാവലി - 03:44
രത്‌നഗിരി - 06:00
ചിപ്പ്ലുൺ - 07:40
ഖേദ് - 08:40
പൻവേൽ - 12:35
കല്യാൻ ജങ്ഷൻ - 13:27
നാസിക് റോഡ് - 16:35
മൻമദ് ജങ്ഷൻ - 17:33
ഭുസവൽ ജങ്ഷൻ - 19:50
ബുർഹൻപൂർ - 20:43
ഖണ്ഡവാ - 22:17
ഇടാർസി ജങ്ഷൻ - 00:55
ഭോപ്പാൽ ജങ്ഷൻ - 02:50
ബിനാ ജങ്ഷൻ - 04:45
വി ലക്ഷ്മിബായ് ജംഗ്ഷൻ - 06:30
ഗ്വാലിയാർ - 07:50
മൊറേന - 08:21
ആഗ്രാ കാന്‍റോൺമെന്‍റ് - 09:55
മഥുര ജങ്ഷൻ - 10:35
ഫരിദാബാദ് - 12:50
എച്ച് നിസാമുദ്ദിൻ - 13:35 എന്നിങ്ങനെയാണ് സമയക്രമം.
നിസാമുദ്ദിൻ- എറണാകുളം മംഗളാദ്വീപ് എക്സ്പ്രസ് 12618
ഡൽഹി നിസാമുദ്ദീനിൽ നിന്ന് എല്ലാ ദിവസവും രാവിലെ 5.35 ന് പുറപ്പെടുന്ന നിസാമുദ്ദിൻ- എറണാകുളം മംഗളാദ്വീപ് എക്സ്പ്രസ് 2618, 50 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ മൂന്നാം ദിവസം രാവിലെ എറണാകുളത്ത് എത്തും,
എച്ച് നിസാമുദ്ദിൻ - 05:35
ഫരിദാബാദ് - 05:52
മഥുര ജങ്ഷൻ - 07:40
ആഗ്രാ കാന്‍റോൺമെന്‍റ് - 08:30
മൊറേന - 10:03
ഗ്വാലിയാർ - 10:31
വി ലക്ഷ്മിബായ് ജംഗ്ഷൻ - 12:00
ബിനാ ജങ്ഷൻ - 14:25
ഭോപ്പാൽ ജങ്ഷൻ - 16:20
ഇടാർസി ജങ്ഷൻ - 18:20
ഖണ്ഡവാ - 20:58
ബുർഹൻപൂർ - 21:48
ഭുസവൽ ജങ്ഷൻ - 22:45
മൻമദ് ജങ്ഷൻ - 01:13
നാസിക് റോഡ് - 02:18
കല്യാൺ ജങ്ഷൻ - 05:30
പൻവേൽ - 06:30
ഖേദ് - 10:30
ചിപ്പ്ലുണ്ട് - 11:00
രത്‌നഗിരി - 12:45
കങ്കവലി - 15:00
തിവിം - 16:10
മഡ്ഗാവ് - 17:40
കർവർ - 18:40
കുംത - 19:30
ഭട്ട്കൽ - 20:30
കുന്ദാപുര - 21:14
ഉഡുപ്പി - 21:56
മംഗളുരു ജങ്ഷൻ - 23:35
കാസർഗോഡ് - 00:33
നിലേശ്വരം - 01:04
പയ്യന്നൂർ - 01:24
കണ്ണൂർ - 02:07
തലശേരി - 02:28
വടകര - 02:49
കൊയിലാണ്ടി - 03:09
കോഴിക്കോട് - 03:32
തിരൂർ - 04:28
പട്ടാമ്പി - 04:59
ഷൊർണൂർ ജങ്ഷൻ - 05:25
തൃശൂർ - 06:10
ആലുവ - 07:01
എറണാകുളം ജങ്ഷൻ - 08:0
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














