Search
  • Follow NativePlanet
Share
» »വന്ദേ ഭാരതിന് ഏറ്റവും വേഗത ഈ രണ്ട് റൂട്ടുകളിൽ; ഇത്ര ദൂരം പോകുന്നതറിയില്ല.. യാത്രാസമയവും കുറയും

വന്ദേ ഭാരതിന് ഏറ്റവും വേഗത ഈ രണ്ട് റൂട്ടുകളിൽ; ഇത്ര ദൂരം പോകുന്നതറിയില്ല.. യാത്രാസമയവും കുറയും

ട്രെയിൻ യാത്രകൾ വേഗമേറിയതും സുഖകരവുമാക്കുവാൻ ഇന്ത്യൻ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് സർവീസുകൾ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ജനങ്ങൾ ഏറ്റെടുത്തത്. ചുരുക്കം ചില റൂട്ടുകളിലൊഴികെ മറ്റെല്ലായിടത്തും സർവീസ് വലിയ വിജയവുമാണ്. ദീർഘദൂര നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ നല്കുന്ന യാത്രാസുഖം ഒഴിവാക്കാനാവില്ല.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത വരെ കൈവരിക്കുവൻ സാധിക്കുമെങ്കിലും രാജ്യത്തെ ഒരു വന്ദേ ഭാരത് ട്രെയിനും ഈ വേഗതയിൽ സ‍ഞ്ചരിക്കുന്നില്ല. ഭൂരിഭാഗം റൂട്ടുകളിലും പരമാവധി വേഗത 130 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, നിലവിൽ ഏറ്റവും വേഗതയിൽ വന്ദേ ഭാരത് ട്രെയിൻ ഓടുന്ന റൂട്ട് ന്യൂഡൽഹി-വാരാണസി റൂട്ടാണ്. ഇവിടെ ശരാശരി വേഗത മണിക്കൂറിൽ 95 കിലോമീറ്റർ ആണ്.

Vande Bharat Express Trains To Get Maximum 160 KMPH On These Two Routes

ഇപ്പോഴിതാ, സെമി ഹൈസ്പീഡ് ട്രെയിന്‍ ആയ വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താനൊരുങ്ങുന്നത്. മുംബൈ - അഹമ്മദാബാദ്, മുംബൈ - ന്യൂഡൽഹി എന്നീ രണ്ടു റൂട്ടുകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുക. ഇതിനായി ട്രാക്കുകളിൽ ആവശ്യമായ അറ്റുകുറ്റപ്പണികളും മറ്റും പൂർത്തിയാക്കുവാൻ മുംബൈ, വഡോദര റെയിൽവേ ഡിവിഷനുകളോട് റെയിൽവേ ബോർഡ് നിർദേശം നല്കിയിട്ടുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജൂൺ 30ന് മുൻപ് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

ഈ രണ്ടു പാതകളിലും മുഴുവൻ വേഗതയും കൈവരിക്കുന്നതോടെ യാത്രാ സമയം കുറയും. നേരത്തെ, കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 84 കിലോമീറ്ററിൽ നിന്ന് 76 കിലോമീറ്ററായി കുറഞ്ഞിരുന്നു. ട്രാക്കുകളിൽ വലിയതോതിൽ പണി നടക്കുന്നതിനാലാണ് ഈ വേഗതക്കുറവെന്നായിരുന്നു റെയിൽവേ നല്കിയ വിശദീകരണം. ട്രാക്കിലെ പണികൾ പൂർത്തിയാകുന്നതോടെ വന്ദേ ഭാരത് സർവീസുകൾക്കൊപ്പം മുംബൈ-അഹ്മദാബാദ്, മുംബൈ-ന്യൂഡൽഹി പാതകളിൽ ഓടുന്ന ശതാബ്ധി ട്രെയിനുകളുടെ വേഗതയും കൂടും.

അഹ്മദാബാദ് - മുംബൈ വന്ദേ ഭാരത്

ട്രെയിൻ നമ്പർ 22962 അഹ്മദാബാദ് - മുംബൈ സെൻട്രൽ വന്ദേ ഭാരത് രാവിലെ 06:10 ന് അഹ്മദാബാദിൽ നിന്നെടുത്ത് 11:35ന് മുംബൈ സെൻട്രലിൽ എത്തിച്ചേരും
തിരികെ മുംബൈ സെൻട്രൽ- അഹമ്മദാബാദ് വന്ദേ ഭാരത് 22961 വന്ദേ ഭാരത് ഉച്ചകഴിഞ്ഞ് 3:55ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 9:25ന് അഹമ്മദാബാദിൽ എത്തിച്ചേരും. വഡോദര, സൂററ്റ്, വാപി, ബൊറിവാലി എന്നീ സ്റ്റോപ്പുകളാണ് ഇതിനുള്ളത്. നിലവിൽ 5 മണിക്കൂർ 15 മിനിറ്റാണ് വന്ദേ ഭാരതിൽ യാത്രയ്ക്ക് വേണ്ടത്. വേഗത വർധിക്കുന്നതോടെ അരമണിക്കൂറ് കുറയും. മുംബൈ - അഹമ്മദാബാദ് റൂട്ടിൽ രണ്ട് വന്ദേ ഭാരത് സർവീസുകളാണുള്ളത്. ഒന്ന് ഞായറാഴ്ച ഒഴികെ എല്ലാദിവസവും മറ്റേത് ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+