Search
  • Follow NativePlanet
Share
» »75 വർഷത്തിനിടെ ഇതാദ്യം.. സഞ്ചാരികളാൽ നിറഞ്ഞ് ജമ്മു കാശ്മീർ, 9 മാസത്തിനിടെ 1.62 കോടി സന്ദർശകർ!

75 വർഷത്തിനിടെ ഇതാദ്യം.. സഞ്ചാരികളാൽ നിറഞ്ഞ് ജമ്മു കാശ്മീർ, 9 മാസത്തിനിടെ 1.62 കോടി സന്ദർശകർ!

2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ കാശ്മീർ സന്ദർശിച്ചത് 1.62 കോടി ആളുകളാണ്.

ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീർ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. ദാൽ തടാകവും അവിടുത്തെ ശിക്കാര വള്ളത്തിലൂടെയുള്ള യാത്രയും ട്യൂലിപ് പൂക്കളും സ്മാരകങ്ങളും ചരിത്ര ഇടങ്ങളും കണ്ട് ഗ്രാമങ്ങളുടെ ഭംഗിയും നഗരത്തിന്‍റെ സൗന്ദര്യവും കാണുവാൻ ലോകം മുഴുവനും ഇവിടെ എത്താറുണ്ട്.

വർഷത്തിൽ ഏതു മാസക്കാലത്ത് എത്തിയാലും കാശ്മീരിന്റെ പ്രഭയും സൗന്ദര്യവും അങ്ങനെതന്നെയുണ്ടാവും. കൊവിഡിന്റെ ഭീതിയകന്നതോടെ കാശ്മീർ വീണ്ടും സഞ്ചാരികളുടെ ഹോട്ട് ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. 2022 ന്‍റെ തുടക്കം മുതൽ വലിയ രീതിയില്‍ സഞ്ചാരികൾ ഇവിടേക്ക് വരുന്നുണ്ട്

Kashmir

PC:Jannes Jacobs

ഇപ്പോഴിതാ, ഏറ്റവും പുതിയതായി പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ കാശ്മീർ സന്ദർശിച്ചത് 1.62 കോടി ആളുകളാണ്. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിനിടയിൽ ഇത്രയധികം സഞ്ചാരികൾ ജമ്മു കാശ്മീർ സന്ദർശിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതോടെ വിനോദസഞ്ചാരത്തിനു മാത്രമല്ല വളർച്ച കൈവരിക്കുവാനായത്, ഒപ്പം തന്നെ വിവിധ പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കേന്ദ്രഭരണ പ്രദേശത്തിന് കഴിഞ്ഞു. ഇതുവഴി താഴ്‌വരയിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിതനിലവാരം ഉയർത്തുവാനും വികസനം കൊണ്ടുവരുവാനും സാധിച്ചു

Kashmir

PC:Akshat Vats

ഇതോടൊപ്പം നേരത്തെ നടത്തിയ ട്യൂലിപ് ഫെസ്റ്റിവരും വൻ വിജയമായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷവും ഇതുതന്നെയാണ്,

വിനോദ പ്രവർത്തനങ്ങൾക്ക് പുറമെ നേരിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങളും ഇവിടേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുവാൻ കഴിയും. 2022 ഏപ്രിലിൽ വിനോദസഞ്ചാര മേഖല ഗണ്യമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാശ്മീരിലെ എക്കാലത്തെയും ഉയർന്ന റെക്കോഡായ 102 വിമാന സർവീസുകളും 15,199 ശരാശരി പ്രതിദിന യാത്രക്കാരും ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളുടെ വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന് അനുമതി ലഭിച്ചു എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്

kashmir

PC:YASER NABI MIR

സാഫറോൺ ഫെസ്റ്റിവൽ അഥവാ കുങ്കുമോത്സവം,ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ എന്നിവ ഈ നവംബർ മാസം കാശ്മീർ സാക്ഷ്യം വഹിക്കുവാൻ പോകുന്ന ഫെസ്റ്റിവലുകളാണ്. പ്രദേശത്തയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഇതുവഴി വിനോദസഞ്ചാരവകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
കൂടാതെ കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോന്മാർഗ്, ഗുരെസ്, കർനാഹ് തുടങ്ങിയ ഇടങ്ങൾ വിന്‍റർ ടൂറിസത്തിനായി തുറന്നു നല്കുകയും ചെയ്തിട്ടുണ്ട്.

അഞ്ച് 'എക്സ്ക്ലൂസീവ്' ഇടങ്ങൾ.. കാശ്മീരിന്‍റെ ഭംഗി ഇവിടെ കാണണം!അഞ്ച് 'എക്സ്ക്ലൂസീവ്' ഇടങ്ങൾ.. കാശ്മീരിന്‍റെ ഭംഗി ഇവിടെ കാണണം!

കാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾകാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾ

Read more about: travel news kashmir winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X