ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സെപ്റ്റംബര് മാസത്തിൽ, ഗോവ, ഡല്ഹി തുടങ്ങിയ റൂട്ടുകളിൽ യാത്ര പ്ലാൻ ചെയ്തിട്ടുണ്ടോ? ട്രാക്കുകളില് ഇന്‍റര്‍ലോക്കിങ് ഉൾപ്പെടെയുള്ള അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ നിരവധി ട്രെയിൻ സർവീസുകളിൽ മാറ്റം വന്നിരിക്കുകയാണ്. കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചില സർവീസുകളിലും റൂട്ടുകളിലും റെയിൽവേ മാറ്റം വരുത്തുകയും ചെയ്തു.
എറണാകുളം- മഡ്ഗാവ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,മഡ്ഗാവ്- എറണാകുളം സൂപ്പർ ഫാസ്റ്റ് എന്നീ രണ്ടു സർവീസുകൾ സെപ്റ്റംബറിലെ ചില ദിവസങ്ങളിൽ റദ്ദാക്കി. കൊച്ചുവേളി-ചണ്ഡിഗഡ് കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ്, ചണ്ഡിഗഡ്-കൊച്ചുവേളി കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ്, കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളദ്വീപ് എക്സ്പ്രസ് തുടങ്ങിയ സർവീസുകളിലാണ് മാറ്റം.

പൂർണ്ണമായും റദ്ദാക്കിയ സർവീസുകൾ
മഡ്ഗാവില്‍ നിന്നും എറണാകുളത്തിന് രാത്രി ഒൻപത് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 10215 മഡ്ഗാവ്-എറണാകുളം ജംഗ്ഷന്‍ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്‍റെ സെപ്റ്റംബര്‍ 8,15 തീയതികളിലുള്ള സർവീസ് പൂർണ്ണമായ റദ്ദാക്കി.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പർ 10216 എറണാകുളം ജംഗ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് സെപ്റ്റംബര്‍ 9,16 തീയതികളിലുള്ള സർവീസും പൂർണ്ണമായ റദ്ദാക്കി. ഈ മാറ്റങ്ങൾക്കനുസരിച്ച് യാത്രക്കാർ അവരുടെ യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ
1. കൊച്ചുവേളി-ചണ്ഡിഗഡ് കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ്
സെപ്റ്റംബര്‍ 7,9,14 തീയതികളില്‍ വൈകുന്നേരം 4.50ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12217 കൊച്ചുവേളി -ചണ്ഡിഗഡ് കേരള സംപര്‍ക് ക്രാന്തി എക്സ്പ്രസ് ഹസ്രത്ത് നിസാമുദീന്‍, ന്യൂ ഡല്‍ഹി എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി മധുര, ആല്‍വാര്‍, റെവാരി, ഡല്‍ഹി കന്റോണ്‍മെന്റ്, ആദര്‍ശ് നഗര്‍ വഴി സർവീസ് പൂർത്തിയാക്കും.
2. ചണ്ഡിഗഡ്-കൊച്ചുവേളി കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ്
സെപ്റ്റംബര്‍ 6,11,13 തീയതികളില്‍ രാവിലെ 09.30ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12218 ചണ്ഡിഗഡ്-കൊച്ചുവേളി കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് ന്യൂ ഡല്‍ഹി, ഹസ്രത്ത് നിസാമുദീൻ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി ആദര്‍ശ് നഗര്‍, ഡല്‍ഹി കന്റോണ്മെന്റ്, റെവാരി, ആല്‍വാര്‍, മധുര എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
3. കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
സെപ്റ്റംബര്‍ 4,11 തീയതികളില്‍ രാവിലെ 04.50ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12483 കൊച്ചുവേളി - അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഹസ്രത്ത് നിസാമുദീന്‍, ന്യൂ ഡല്‍ഹി സ്റ്റേഷനുകൾ ഒഴിവാക്കി മധുര, ആല്‍വാര്‍, റെവാരി, ഡല്‍ഹി കന്റോണ്‍മെന്റ്, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
4. അമൃത്സര്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
സെപ്റ്റംബര്‍ 8,15 തീയതികളില്‍ രാവിലെ 05.55ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12484 അമൃത്സര്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ന്യൂ ഡല്‍ഹി, ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനുകളില്‍ കയറാതെ ആദര്‍ശ് നഗര്‍, ഡല്‍ഹി കന്റോണ്മെന്റ്, റെവാരി, ആല്‍വാര്‍,മധുര എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
5. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളദ്വീപ് എക്സ്പ്രസ്
സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12617 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളദ്വീപ് എക്സ്പ്രസ് മധുര, വൃന്ദാവന്‍ റോഡ്, ഫരീദാബാദ് എന്ന് സ്റ്റേഷനുകള്‍ ഒഴിവാക്കി ആഗ്ര കന്റോണ്‍മെന്‍റ് , മിതാവാലി, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍ വഴി സര്‍വീസ് നടത്തും.
6. ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗളദ്വീപ്
സെപ്റ്റംബര്‍ 6 മുതല്‍ 17 വരെ പുലര്‍ച്ചെ 05.35 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗളദ്വീപ് എക്സ്പ്രസ് ഫരീദാബാദ്, അജയ്, വൃന്ദാവന്‍ റോഡ്, മധുര സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ഗാസിയാബാദ്, മിതാവാലി, ആഗ്ര കന്റോണ്‍മെന്റ് എന്നീ സ്‌റ്റേഷനുകള്‍ വഴി സര്‍വീസ് നടത്തും.
7. തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ്
സെപ്റ്റംബര്‍ 15ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍ - ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മധുര, ഫരീദാബാദ്, ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനുകള്‍ ഒഴിവാക്കി ആഗ്ര കന്റോണ്‍മെന്റ്, മിതാവലി, ഗാസിയാബാദ്, ന്യൂഡല്‍ഹി സ്‌റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
8. കൊച്ചുവേളി-യോഗനാഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്
സെപ്റ്റംബര്‍ 6,13 തീയതികളില്‍ രാവിലെ 04.50ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22659 കൊച്ചുവേളി-യോഗ നാഗരി റിഷികേഷ് സൂപ്പര്‍പാസ്റ്റ് എക്‌സ്പ്രസ് ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷന്‍ ഒഴിവാക്കി മധുര, ആല്‍വാര്‍, ന്യൂഡല്‍ഹി, മീററ്റ് സിറ്റി സ്‌റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
9. യോഗ് നാഗരി ഋഷികേഷ്-കൊച്ചുവേളി വീക്കിലി സൂപ്പര്‍ഫാസ്റ്റ്
സെപ്റ്റംബര്‍ 9,16 തീയതികളില്‍ രാവിലെ 06.15ന് ഋഷികേഷ് യോഗ് നാഗരിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22660 യോഗ് നാഗരി ഋഷികേഷ് - കൊച്ചുവേളി വീക്കിലി സൂപ്പര്‍ഫാസ്റ്റ് ഹസ്രത്ത് നിസാമുദ്ദീനിലെ സ്റ്റോപ്പ് ഒഴിവാക്കി മീറത്ത് സിറ്റി, ന്യൂഡല്‍ഹി, റെവാരി, ആല്‍വാര്‍, മധുര എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
10. കന്യാകുമാരി-ശ്രീ വൈഷ്‌ണോ ദേവി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ്
സെപ്റ്റംബര്‍ 6,13 തീയതികളില്‍ ഉച്ചക്ക് 2.15ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16317 കന്യാകുമാരി-ശ്രീ വൈഷ്‌ണോ ദേവി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് റുന്ദി, ഫരീദാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍, ന്യൂഡല്‍ഹി, ഷകുര്‍ബസ്തി, ബഹാദുര്‍ഗ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി മധുര, ആല്‍വാര്‍, റെവാരി, അഷ്ത്തല്‍ ബൊഹാര്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
11. ശ്രീ വൈഷ്‌ണോ ദേവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ്
സെപ്റ്റംബര്‍ 2,9,16 തീയതികളില്‍ ശ്രീ വൈഷ്‌ണോ ദേവി കത്രയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16318 ശ്രീ വൈഷ്‌ണോ ദേവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് ബഹാദുര്‍ഗ, ഷകുര്‍ബസ്തി, ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ഫരീദാബാദ്, റുന്ദി എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കി റോത്തക്ക്, അഷ്ത്തല്‍ ബൊഹാര്‍, റെവാരി, ആല്‍വാര്‍, മധുര സ്‌റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
12. തിരുനെല്‍വേലി-ശ്രീമാത വൈഷ്‌ണോ ദേവി കത്ര എക്‌സ്പ്രസ്
സെപ്റ്റംബര്‍ 9ന് വൈകുന്നേരം 05.35ന് തിരുനെല്‍വേലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16787 തിരുനെല്‍വേലി-ശ്രീമാത വൈഷ്‌ണോ ദേവി കത്ര എക്‌സ്പ്രസ് റുന്ദി, ഫരീദാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍, ന്യൂഡല്‍ഹി, ഷകുര്‍ബസ്തി, ബഹാദുര്‍ഗ സ്റ്റേഷനുകള്‍ ഒഴിവാക്കി മധുര, ആല്‍വാര്‍, റെവാരി, അഷ്തല്‍ ബൊഹാര്‍ സ്റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
13. ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര-തിരുനെല്‍വേലി നവയുഗ് എക്‌സ്പ്രസ്
ഓഗസ്റ്റ് 29, സെപ്റ്റംബര്‍ 5,12 തീയതികളിലുള്ള ട്രെയിന്‍ നമ്പര്‍ 16788 ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര-തിരുനെല്‍വേലി നവയുഗ് എക്‌സ്പ്രസ് റോത്തക്ക്, അഷ്ത്തല്‍ ബൊഹാര്‍, റെവാരി, ആല്‍വാര്‍, മധുര വഴിയാണ് സര്‍വീസ് നടത്തുക. ബഹാദുര്‍ഗ, ഷക്കുര്‍ബസ്തി, ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ഫരീദാബാദ് സ്റ്റേഷനുകളില്‍ കയറില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














