Search
  • Follow NativePlanet
Share
» » ആറ് രാജ്യങ്ങൾ,2117 കിമീ, ജിസിസി റെയിൽ ട്രാക്കിലേക്ക്!

ആറ് രാജ്യങ്ങൾ,2117 കിമീ, ജിസിസി റെയിൽ ട്രാക്കിലേക്ക്!

ഗൾഫിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ ജിസിസി റെയിൽ ട്രാക്കിലേക്ക് കുതിക്കുവാനൊരുങ്ങുന്നു. ജിസിസിയുടെ (ഗൾഫ് കോർപ്പറേഷൻ കണ്ട്രീസ്) ആറ് രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ തമ്മിൽ അതത് രാജ്യങ്ങിലെ റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ജിസിസി റെയില്‍ എന്ന സ്വപ്ന പദ്ധതി പൂർത്തിയാകും. 2117 കിലോമീറ്റർ ദൂരത്തിലാണ് ജിസിസി റെയിൽ വരുന്നത്.

ജിസിസി രാജ്യങ്ങളും ജിസിസി സെക്രട്ടേറിയറ്റ് ജനറലും ജിസിസി റെയിൽ അതോറിറ്റിയും ജിസിസ റെയില്‍വേയുടെ ഘടങ്ങൾ പൂർത്തിയാക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു. അബുദാബിയിലെ നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് റെയിൽ എക്‌സിബിഷന്‍ ആൻഡ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് 15,16 തിയതികളിൽ നടന്ന കോൺഫറൻസ് ഇന്നലെ സമാപിച്ചു.

GCC Rail Completed Feasibility And Traffic Studies

ജിസിസി റെയിലിന്‍റെ സാധ്യതാ, ഗതാഗത പഠനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളെല്ലാം തങ്ങളുടേതായ റെയിൽ ശൃംഗലകൾ നിര്‍മ്മിക്കുന്നത് പുരോഗമിക്കുകയാണ്. യുഎഇയും സൗദി അറേബ്യയും ആണ് ഈ പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ അടുത്ത രാജ്യങ്ങളെന്ന് ജിസിസി റെയിൽവേ അതോറിറ്റി വിദഗ്ധൻ നാസർ അൽ ഖഹ്താനി പറഞ്ഞിരുന്നു.

യു എ ഇയുടെ ഇത്തിഹാദ് റെയിൽ ഫെബ്രുവരിയിൽ തന്നെ ചരക്കുസേവനത്തിന് തുടക്കമിട്ടു, 900 കി.മീ ദൂരമാണ് ഇത്തിഹാദ് പൂർത്തിയാക്കിയിട്ടുള്ളത്. സൗദി റെയിൽ റാസൽഖൈർ- ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലകളിലൊന്നായ ജുബൈലിലൂടെയാണ് ഇത് കടന്നു പോകുന്നത്,
ഖത്തർ റെയിലിന്‍റെ അടിസ്ഥാന സൗകര്യ വികസനങ്ങളും രൂപകല്പനയും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കുവൈറ്റിന്‍റെ 111 കിമീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും കഴിഞ്ഞു.

സൊഹാർ പോർട്ടിനെ യുഎഇയുടെ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനായി ഇത്തിഹാദ് റെയിലും ഒമാന്‍ റെയിലും ചേർന്നുള്ള സംയുക്ത സംഹംഭവും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. അതോടൊപ്പം ബഹ്റിനെ ജിസിസി റെയിലുമായി ബന്ഘിപ്പിക്കുന്ന സമാന്തര പാലത്തിന്റെ പദ്ധതിയുടെ പ്രാഥമിക ഘട്ടവും പൂർത്തിയായിട്ടുണ്ട്.

ഡ്രീം ഓഫ് ദ ഡെസേർട്ട്

നേരത്തെ സൗദി അറേബ്യ മരുഭൂമിയിലൂടെ കടന്നു പോകുന്ന ഡ്രീം ഓഫ് ദ ഡെസേർട്ട് ആഢംബര ട്രെയിൻ യാത്രയുടെ പ്രഖ്യാപനം നടത്തിയിരുന്നു. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും അതിർത്തിയിൽ ജോർദാനോട് ചേർന്നു കിടക്കുന്ന അല്‍ ഖുറായത്ത് എന്ന സ്ഥലം വരെയാണ് ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് ട്രെയിൻ സഞ്ചരിക്കുന്നത്.
2025 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 419 കോടി രൂപ (51 ദശലക്ഷം ഡോളർ) ആണ് പ്രതീക്ഷിക്കുന്ന ചിലവ്.

ആകെ 1,200 കിലോമീറ്ററോളം ദൂരമാണ് ഈ യാത്രയുള്ളത്. അല്‍ വാസിം, ഹെയില്‍, അള്‍ ജൗഫ് എന്നീ മൂന്ന് ഇടങ്ങളിലാണ് പ്രധാന സ്റ്റേഷനുകൾ വരിക. കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുവാനും ആഭ്യന്തര ടൂറിസ്തെ വളർത്തുവാനും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. വിനോദ സഞ്ചാര രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്കാണ് ഇപ്പോൾ സൗദി തുടക്കമിട്ടിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world railway gulf travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+