Search
  • Follow NativePlanet
Share
» »കാട്ടിലെ ബഗീരനെ ക്യാമറയില്‍ കിട്ടിയപ്പോള്‍..താരമായി ഗോവയിലെ കരിമ്പുലി

കാട്ടിലെ ബഗീരനെ ക്യാമറയില്‍ കിട്ടിയപ്പോള്‍..താരമായി ഗോവയിലെ കരിമ്പുലി

ദക്ഷിണ ഗോവയിലെ നേത്രാവലി വന്യജീവി സങ്കേതത്തിനുള്ളില്‍ നിന്നുമാണ് അത്യപൂര്‍വ്വമായി മാത്രം ക്യാമറയില്‍ പതിയുന്ന കരിമ്പുലിയെ കിട്ടിയിത്.

കരിമ്പുലിയെന്നു കേട്ടാല്‍ മിക്കവര്‍ക്കും ആദ്യം ഓര്‍മ്മ വരിക ജംഗിള്‍ബുക്കിലെ ബഗീരനെ തന്നെയായിരിക്കും. കാ‌ടിനുള്ളില്‍ തന്നെ വളരെ അപൂര്‍വ്വമായാണ് കരിമ്പുലികളെ കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ മിക്കവരും കരിമ്പുലികളെ കണ്ടിട്ടേയുണ്ടാവില്ല. എന്നാല്‍ ഈ ലോക്ഡൗണില്‍ പ്രകൃതിയില്‍ പല അത്ഭുതങ്ങളുമ സംഭവിച്ചിരുന്നു. അതിലേറ്റവും പുതിയത് ഗോവയില്‍ നിന്നുള്ളതാണ്. ദക്ഷിണ ഗോവയിലെ നേത്രാവലി വന്യജീവി സങ്കേതത്തിനുള്ളില്‍ നിന്നുമാണ് അത്യപൂര്‍വ്വമായി മാത്രം ക്യാമറയില്‍ പതിയുന്ന കരിമ്പുലിയെ കിട്ടിയിത്.

പുറത്തെത്തിയത് ട്വിറ്റര്‍ വഴി‌
നേത്രാവലി വന്യജീവി സങ്കേതത്തിനുള്ളിലെ ക്യാമറയില്‍ പതിഞ്ഞ കരിമ്പുലിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ താരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് കരിമ്പുലിയുടെ ചിത്രം ആദ്യം ട്വിറ്ററലൂടെ പങ്കുവെച്ചത്.

blackpanther

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
വളര അപൂര്‍വ്വമായി മാത്രമേ കരിമ്പുലികള്‍ മനുഷ്യരുടെ കണ്ണില്‍ പെടാറുള്ളൂ. അതുകൊണ്ടുതന്നെ കുറച്ച് ആളുകള്‍ വിശ്വസിക്കുന്നത് കരിമ്പുലികള്‍ എന്ന ജീവികള്‍ സങ്കല്പമാണെന്നാണ്. ഒരു കരിമ്പുലിലെ കണ്ടെത്തിയ സ്ഥിതിക്ക് ഇനി കൂടുതല്‍ എണ്ണം വന്യജീവി സങ്കേതത്തില്‍ കാണുവാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനും ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. കാടിനുള്ളിലെ ഒരു മരത്തിനു മുകളില്‍ ജാഗ്രതയോ‌ടെ ഇരിക്കുന്ന കരിമ്പുലിയുടെ വീഡിയോ ആയിരുന്നു ഇത്.

ജംഗിള്‍ ബുക്കിലൂടെ
ഭൂരിഭാഗം ആളുകള്‍ക്കും റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ജംഗിള്‍ ബുക്കിലൂടെയാണ് കരിമ്പുലികളെ പരിചയം,. മൗഗ്ലിയുടെ അടുത്ത സുഹൃത്താണ് ബഗീരന്‍ എന്ന കരിമ്പുലി. പൊതുവേ നാണം കുണുങ്ങികളായാണ് കരിമ്പുലികളെ കണക്കാക്കുന്നത്. കറുപ്പ് നിറമായതിനാല്‍ കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തുവാനും ബുദ്ധിമുട്ടാണ്,

പ്രകൃതിയിലെ മാറ്റങ്ങള്‍
ലോക്ഡൗണ്‍ കാലത്ത് ലോകം മുഴുവനും വീടിനുള്ളിലായതോടെ ഒരുപാട് മാറ്റങ്ങള്‍ പ്രകൃതിക്ക് സംഭവിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവ് സംഭവിച്ചതും നാ‌‌ട്ടില്‍ നിന്നും പര്‍വ്വത നിരകളുടെ ദൃശ്യം കാണാനായതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഗംഗയില്‍ വെള്ളം തെളിഞ്ഞതും ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം പ്രകൃതിയിലുണ്ടായ മാറ്റങ്ങളായാണ് കണക്കാക്കുന്നത്.

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രംപതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

Read more about: travel news goa lockdown ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X