Search
  • Follow NativePlanet
Share
» »112 അടി ഉയരമുള്ള ആദിയോഗി പ്രതിമ ബെംഗളുരുവിൽ, അനാവരണം 15ന്

112 അടി ഉയരമുള്ള ആദിയോഗി പ്രതിമ ബെംഗളുരുവിൽ, അനാവരണം 15ന്

ഇഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നിർമ്മാണം പൂർത്തിയാക്കിയ ആദിയോഗി പ്രതിമയുടെ അനാവരണം ജനുവരി 15ന് നടക്കും.

ഇഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നിർമ്മാണം പൂർത്തിയാക്കിയ ആദിയോഗി പ്രതിമയുടെ അനാവരണം ജനുവരി 15ന് നടക്കും. മകര സംക്രാന്തി ദിനമായ ഞായറാഴ്ച, ചിക്കബെല്ലാപൂരിന് സമീപം നടക്കുന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ പ്രതിമ അനാവരണം ചെയ്യും.

സദ്ഗുരു സന്നിധി എന്നു പേരിട്ടിരിക്കുന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക പരിപാടിയിൽ ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരു, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. പ്രതിമയുടെ അനാച്ഛാദനത്തിനു ശേഷം വ്യത്യസ്തമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. 'ആദിയോഗി ദിവ്യ ദർശനം' പേരിൽ 14 മിനിറ്റ് നീണ്ടു നിൽക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ് പ്രധാനം. ഇഷ സംസ്‌കൃതി വിദ്യാർത്ഥികളുടെ പ്രകടനങ്ങളും സൗണ്ട്സ് ഓഫ് ഇഷയും ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

Adiyogi statue With 112 Foot Tall at Chikkaballapura

PC:Madhulalu347723

മകരസംക്രാന്തി നാളിൽ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സദ്ഗുരു സന്നിധിയ്ക്ക് ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ആളുകളെ ഇതിലേക്ക് ക്ഷണിക്കുന്നതിനായി നടത്തുന്ന ആദിയോഗി രഥ യാത്രയ്ക്ക് ഡിസംബർ അവസാന വാരം തുടക്കമായിരുന്നു

ബെംഗളുരുവിൽ ചിക്ക ബെല്ലാപൂരിന് സമീപം അവലഗുർകി എന്ന സ്ഥലത്താണ് സദ്ഗുരു സന്നിധി സ്ഥിതി ചെയ്യുന്നത്.
സദ്ഗുരു സന്നിധിയിൽ കോയമ്പത്തൂരില ഇഷ യോഗാ സെന്‍ററില്‍ ഉള്ളതു പോലെ തന്നെ ഒരു നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീർത്ഥകുണ്ഡങ്ങൾ അല്ലെങ്കിൽ ഊർജ്ജിത ജലാശയങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നു.
നരത്തെ, 2022 ഒക്ടോബർ 9 ന് നദ്ഗുരു ഇവിടെ നേരത്തെ നാഗപ്രതിഷ്ഠ നടത്തിയിരുന്നു.
ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നു 45 കിലോമീറ്റർ അകലെയും കന്റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നു 63 കിലോമീറ്ററും അകലെയാണ് ഈ സ്ഥലമുള്ളത്.

കോയമ്പത്തൂർ ഇഷാ സെന്‍ററിലെ ആദിയോഗിയുടെ അതേ രൂപം തന്നെയാണ് ഇവിടെയും നിർമ്മിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നും ഏകദേശം നാല്പത് കിലോമീറ്റർ അകലെയുള്ള വെള്ളിയാങ്കിരിയിലാണ് ഇഷാ സെന്റർ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമ എന്ന ബഹുമതിയുള്ള ഈ ആദിയോഗിക്ക് 112 അടി ഉയരമാണുള്ളത്. ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന പ്രതിമ എന്നാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായംകൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്താം, ശിവനെ ആരാധിക്കാം.. കുംഭം രാശിക്കാർ പോകേണ്ട ക്ഷേത്രങ്ങൾനവഗ്രഹങ്ങളെ പ്രീതിപ്പെടുത്താം, ശിവനെ ആരാധിക്കാം.. കുംഭം രാശിക്കാർ പോകേണ്ട ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X