Search
  • Follow NativePlanet
Share
» »സ്ലോവേനിയയെ മാതൃകയാക്കി ഗുഹാ ടൂറിസം സാധ്യതകളുമായി ഉത്തരാഖണ്ഡ്

സ്ലോവേനിയയെ മാതൃകയാക്കി ഗുഹാ ടൂറിസം സാധ്യതകളുമായി ഉത്തരാഖണ്ഡ്

വിനോദ സഞ്ചാരരംഗത്ത് പുതിയ സാധ്യതകളുമായി ഉത്തരാഖണ്ഡ് ടൂറിസം.

വിനോദ സഞ്ചാരരംഗത്ത് പുതിയ സാധ്യതകളുമായി ഉത്തരാഖണ്ഡ് ടൂറിസം. സ്ലോവേനിയയിലെ അവിശ്വസനീയമായ കേവ് ടൂറിസം സർക്യൂട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഉത്തരാഖണ്ഡ് പിത്തോര്‍ഗഡിലെ ഗംഗോലിഹാട്ടിൽ സംസ്ഥാനം സ്വന്തമായി ഗുഹാ ടൂറിസം സർക്യൂട്ട് സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇവിടെ അടുത്തിടെ കണ്ടെത്തിയ ഒമ്പത് ഭൂഗർഭ ഗുഹകളുടെ ഒരു കൂട്ടമാണ്. പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Cave Tourism

ഉത്തരാഖണ്ഡ് സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ (യുഎസ്എസി) ശാസ്ത്രജ്ഞരാണ് ഗുഹകളില്‍ സർവേ നടത്തിയത്. ഇവയ്ക്ക് ആയിരക്കണക്കിന് വർഷം പഴക്കമുണ്ടാകാൻ സാധ്യതയുണ്ട്. സൈലീശ്വർ, ഗുപ്ത ഗംഗ, വൃഹാദ് തുങ്, മുക്തേശ്വർ, ദനേശ്വർ, മൈൽചൗര എന്നീ പ്രദേശങ്ങളിലാണ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. അടുത്ത മാസം നടത്തുന്ന ജിയോടാഗിംഗ് കൂടി കഴിഞ്ഞാല്‍ നടത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

ടൂറിസം വളര്‍ത്താം, ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ ക്യാംപയിനുമായി ശ്രീലങ്കടൂറിസം വളര്‍ത്താം, ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ ക്യാംപയിനുമായി ശ്രീലങ്ക

ഗുഹകൾ ഒന്നിലധികം പാളികളുള്ളതാണെന്നും അവയിൽ ഒന്നിലധികം ബ്ലോക്കുകൾ അടങ്ങിയ 50 മീറ്റർ വരെ ഉയരമുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രകൃതിദത്ത പൈതൃക സ്ഥലങ്ങളെന്ന നിലയിലാണ് ഇവയെ കണക്കാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കു തുറന്നു നല്കുവാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.

സ്ലോവേനിയയില്‍ ഗുഹാ ടൂറിസം സമ്പദ് വ്യവസ്ഥയുടെ 30 ശതമാനമാണ് സംഭാവന ചെയ്യുന്നത്. ഈ തരത്തിലേക്ക് ഉത്തരാഖണ്ഡ് ഗുഹാ ടൂറിസത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

കാർസ്റ്റ് ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമായാണ് ഉത്തരാഖണ്ഡിലെ ഗുഹകളെ അടയാളപ്പെ‌ടുത്തിയിരിക്കുന്നത്. ഭൂമിക്ക് താഴെയും മുകളിലും പാരിസ്ഥിതിക വൈവിധ്യത്തെ പിന്തുണയ്ക്കുന്ന ഒരു അപൂർവ ആവാസവ്യവസ്ഥയാണിതെന്ന് പറയപ്പെടുന്നു.

രാജ്കോട്ടില്‍ തുടങ്ങി ജമ്മു വഴി ഉജ്ജയിനിലേക്ക്... 8,505 രൂപയില്‍ നോര്‍ത്ത് ദര്‍ശിക്കാം!!രാജ്കോട്ടില്‍ തുടങ്ങി ജമ്മു വഴി ഉജ്ജയിനിലേക്ക്... 8,505 രൂപയില്‍ നോര്‍ത്ത് ദര്‍ശിക്കാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X