Search
  • Follow NativePlanet
Share
» »ആലപ്പുഴ ബീച്ച് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

ആലപ്പുഴ ബീച്ച് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

എട്ടുമാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ആലപ്പുഴ ബീച്ച് തുറന്നു. ഡിസംബര്‍ 22 ചൊവ്വാഴ്ച മുതലാണ് ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ആലപ്പുഴ: എട്ടുമാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ആലപ്പുഴ ബീച്ച് തുറന്നു. ഡിസംബര്‍ 22 ചൊവ്വാഴ്ച മുതലാണ് ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മിക്കവയും തുറന്നിരുന്നുവെങ്കിലും ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്കിയാണ് ബീച്ച് വീണ്ടും സഞ്ചാരികളെ പ്രതീക്ഷിക്കുന്നത്.

beach

രാവിലെ മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് ബീച്ചില്‍ പ്രവേശനം അനുവദിക്കുക. പത്ത് വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
ഹൗസ് ബോട്ടും കായല്‍ യാത്രയും കഴിഞ്ഞാല്‍ ആലപ്പുഴയുടെ പ്രധാന ആകര്‍ഷണം ആലപ്പുഴ ബീച്ചാണ്. വിദേശികളടക്കമുള്ളവര്‍ ബീച്ചിന്‍റെ കാഴ്ചകള്‍ കാണുവാനായി ഇവിടെ എത്തുന്നു. ബീച്ചുകൂടി തുറന്നതോടെ പുരവഞ്ചി അടക്കമുള്ള മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍. ഇതോടൊപ്പം മറ്റ് ആഭ്യന്തര ടൂറിസവും വര്‍ധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: alappuzha travel beach
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+