താജ്മഹല്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചരിത്ര സ്മാരകങ്ങള്‍ ജൂണ്‍ 16ന് തുറക്കുന്നു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏപ്രില്‍ 16 മുതലാണ് ചരിത്ര സ്മാരകങ്ങള്‍ അടച്ചിട്ടത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് സ്മാരകങ്ങള്‍ തുറക്കുവാനുള്ള തീരുമാനമുണ്ടായത്. എന്നിരുന്നാലും ഇത് സംബന്ധിച്ച അന്തിം തീരുമാനം അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഓഫ്ലൈനില്‍ ടിക്കറ്റ് ബുക്കിങ് നിലവില്‍ അനുവദനീയമല്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളോടെയെും സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ തുറക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
Other articles published on Jun 14, 2021



Click it and Unblock the Notifications













