Search
  • Follow NativePlanet
Share
» »ബാണാസുര തുറന്നു... വയനാട് തിരക്കിലേക്ക്

ബാണാസുര തുറന്നു... വയനാട് തിരക്കിലേക്ക്

ഏഴുമാസത്തിലധികം നീണ്ട അ‌ടച്ചിടലിനു ശേഷം തുറന്ന ബാണാസുര അണക്കെട്ടിലേക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്.

അണ്‍ലോക്കിങ് അഞ്ചാം ഘട്ടത്തിന്ററ ഭാഗമായി തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ വീണ്ടും പഴയപ്രതാപത്തിലേക്ക് പോവുകയാണ് വയനാ‌‌ട്. ഇത്രയുംനാള്‍ അടക്കിവെച്ച യാത്രമോഹങ്ങള്‍ പൊടിതട്ടിയെടുത്ത് യാത്രകളെ തിരികെപിടിക്കുകയാണ് സഞ്ചാരികള്‍. ഏഴുമാസത്തിലധികം നീണ്ട അ‌ടച്ചിടലിനു ശേഷം തുറന്ന ബാണാസുര അണക്കെട്ടിലേക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്. അയല്‍ജില്ലകളില്‍ നിന്നടക്കമുള്ള ആളുകള്‍ കുടുംബത്തോടെയാണ് അണക്കെട്ടും പരിസര കാഴ്ചകളും കാണാനായി എത്തുന്നത്.

banasurasagar dam

PC: Karkiabhijeet

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികളെ അനുവദിക്കുന്നത്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും കര്‍ശനമാണ്. ഡാം സന്ദര്‍ശനവും ബോ‌ട്ട് സര്‍വ്വീസും മാത്രമാണ് ഇവിടെ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഹൊറര്‍ തീയേറ്റര്‍, സിപ്ലൈന്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ന‌ടപ‌ടികള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, വരുംദിവസങ്ങളില്‍ സമീപത്തെ കച്ചവട സ്ഥാപനങ്ങളും മറ്റും പൂര്‍ണ്ണരീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കും.

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X