Search
  • Follow NativePlanet
Share
» »ബോം ജീസസ് ബസിലിക്ക നവീകരണം, നവംബര്‍ 5 മുതല്‍ ഒരുമാസത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല

ബോം ജീസസ് ബസിലിക്ക നവീകരണം, നവംബര്‍ 5 മുതല്‍ ഒരുമാസത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല

ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയില്‍ നവംബർ 5 മുതൽ ഒരു മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ഗോവയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ബോം ജീസസ് ബസലിക്ക അഥവാ ഉണ്ണിയേശുവിന്റെ ബസലിക്ക. വര്‍ഷം തോറും പതിനായിരക്കണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന ഈ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രം യുനസ്കോയുടെ പൈതൃക ലക്ഷ്യസ്ഥാനം കൂടിയാണ്. ഭാരതത്തിന്‍റെ രണ്ടാമത്തെ അപ്പസ്തോലന്‍ എന്നു വിളിക്കപ്പെടുന്ന ഫ്രാന്‍സീസ് സേവ്യറിന്‍റെ അഴുകാത്ത ശവശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയം കൂടിയാണിത്.

Basilica Of Bom Jesus

PC: P.S.SUJAY

ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയില്‍ നവംബർ 5 മുതൽ ഒരു മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഈ തീരുമാനം.

നവംബർ 5 മുതൽ എഎസ്‌ഐ അതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും ഇത് പൂർത്തിയാകാൻ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നും പള്ളിയുടെ റെക്ടർ ഫാ. പട്രീസിയോ ഫെർണാണ്ടസ് ശനിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തടിയില്‍ കൂടുതല്‍ ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തിന്‍ ചില ഇടങ്ങളില്‍ ചിതൽ ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് പുനര്‍നിര്‍മ്മാണം. ഈ കാലയളവിൽ വിനോദസഞ്ചാരികൾ, തീർഥാടകർ, ഇടവകക്കാർ എന്നിവരുടെ പ്രവേശനം ഈ കാലയളവില്‍ വിലക്കിയിട്ടുണ്ട്.

Basilica Of Bom Jesus
PC:Sandeepsea

ഏകദേശം 400 വർഷത്തിലേറെ പഴക്കമുള്ള പള്ളി 1605 മെയ് മാസത്തിൽ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുനല്കിയത്. ചരിത്രമനുസരിച്ച് 1954 ല്‍ പോര്‍ച്ചുഗീസുകാര്‍ ആണ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. . സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഇവിടെ 1622 ലാണ് അദ്ദേഹത്തിന്റെ അഴുകാത്ത മൃതശരീരം കൊണ്ടുവന്നത്.ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശില്പിയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നിടം നിര്‍മ്മിച്ചത്.

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് ഈ ദേവാലയമുള്ളത്. എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നു മുതല്‍ ഒന്‍പത് ദിവസമാണ് ഇവിടുത്തെ തിരുന്നാള്‍.

ഗോവയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ പള്ളികള്‍ഗോവയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ പള്ളികള്‍

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

Read more about: goa travel news church ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X