Search
  • Follow NativePlanet
Share
» »കൊറോണയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചാല്‍ മാത്രം ഇവിടെ ബീച്ചുകള്‍ തുറക്കും

കൊറോണയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചാല്‍ മാത്രം ഇവിടെ ബീച്ചുകള്‍ തുറക്കും

കൊറോണ വൈറസിന് കൃത്യമായ വാക്സിന്‍ വരുന്നതിവരെ റിയോ ഡി ജനീറോയിലെ ബീച്ചുകള്‍ സഞ്ചാരികള്‍ക്കായി തുറക്കില്ല എന്നതാണ് തീരുമാനം.

കൊറോണയുടെ ആഘാതത്തില്‍ നിന്നും കരകയറിയ ശേഷം യാത്രകള്‍ വീണ്ടും ആരംഭിക്കുവാനുള്ള പദ്ധതിയിലാണ് സഞ്ചാരികള്‍. മിക്ക രാജ്യങ്ങളും ഭാഗികമായെങ്കിലും വിനോദ സഞ്ചാരം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ ബീച്ചുകള്‍ വിചിത്രമെന്നു തോന്നിക്കുന്ന നിബന്ധനയുമായാണ് വന്നിരിക്കുന്നത്. കൊറോണ വൈറസിന് കൃത്യമായ വാക്സിന്‍ വരുന്നതിവരെ റിയോ ഡി ജനീറോയിലെ ബീച്ചുകള്‍ സഞ്ചാരികള്‍ക്കായി തുറക്കില്ല എന്നതാണ് തീരുമാനം. റിയോ മേയർ മാർസെലോ ക്രിവെല്ല ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് കൊറോണ വാക്സിൻ ലഭ്യമാകുന്നതുവരെ നഗരത്തിലെ പ്രശസ്തമായ ബീച്ചുകളൊന്നും ഔദ്യോഗികമായി വീണ്ടും തുറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

rio

ജൂലൈ മാസം ആദ്യത്തോടെ റിയോ ഡി ജനീറോയിലെ ബീച്ചുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. വാട്ടര്‍ സ്പോര്‍ട്സുകള്‍ അടക്കമുള്ള സംവിധാനങ്ങളും തുറന്നു കൊടുത്തിരുന്നു. എന്നാല്‍ കര്‍ശനമായി പാലിക്കേണ്ട മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബീച്ചിലെത്തുന്നവര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബീച്ചുകള്‍ അടയ്ക്കുകയായിരുന്നു. ഇത് നിലവിലെ സാഹചര്യത്തിൽ സ്വീകാര്യമല്ലാത്ത ഒരു പ്രവര്‍ത്തിയായാണ് അധികൃതര്‍ ഇതിനെ വിലയിരുത്തിയത്.
നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് പിഴ ഈടാക്കുമെന്നും മേയർ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രസീലില്‍ നിയന്ത്രണങ്ങള്‍ കുറച്ചു കൊണ്ടുവരികയാണ്. ബാറുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും വീണ്ടും തുറക്കുവാന്‍ അനുമതി നല്കി.

രാജ്യത്തെ കൊവിഡ് കോസുകളുടെ വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പള്ളികളും സ്കൂളുകളും പോലുള്ള വലിയ ഗ്രൂപ്പുകളുള്ള അടച്ച ഇടങ്ങളിൽ പോലും ഫെയ്‌സ്മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരന്നു. രാജ്യാന്തര അതിർത്തികൾ അടച്ചിട്ടുണ്ടെങ്കിലും ബ്രസീലിൽ കൊവിഡ് പോസിറ്റീവ് എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം

ആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതിആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതി

പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X