Search
  • Follow NativePlanet
Share
» »ബെംഗളൂരു മെട്രോ നിരക്ക് വർധനവ് ഉടനേ കാണില്ല; കാരണം വിശദമാക്കി റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ബെംഗളൂരു മെട്രോ നിരക്ക് വർധനവ് ഉടനേ കാണില്ല; കാരണം വിശദമാക്കി റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ബെംഗളൂരു നിവാസികകൾക്ക് തത്കാലം ഒന്നാശ്വസിക്കാം. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) മെട്രോ നിരക്ക് വർദ്ധന പെട്ടന്ന് നടപ്പാക്കില്ല. മെട്രോ നിരക്ക് 45% വർദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു. ഫെബ്രുവരി 1 മുതൽ മെട്രോ നിരക്ക് 45 ശതമാനം വരെ കൂട്ടാനായിരുന്നു ബി എം ആർ സി തീരുമാനം എന്നായിരുന്നു റിപ്പോർട്ടുകൾ.

മെട്രോ ടിക്കറ്റ് കൂട്ടാനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് വിശദമായ റിപ്പോർട്ടും ബിഎംആർസിയോട് സമർപ്പിക്കുവാൻ കേന്ദ്ര നഗരവികസന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്

Bengaluru Metro Fare Hike Plan Put On Hold

അതേസമയം, കേന്ദ്ര സര്‍ക്കാർ തീരുമാനത്തെ ബെംഗളൂരു യാത്രക്കാരുടെ വലിയ വിജയമെന്ന് ബെംഗളൂരു സെന്‌ട്രൽ എംപി പി സി മോഹൻ വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട കുറിപ്പിൽ ടിക്കറ്റ് നിരക്ക് മാറ്റങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് വിശദമായ റിപ്പോർട്ട് നൽകാൻ മോദി സർക്കാർ ബിഎംആർസിഎല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. അതോടെ ഫെബ്രുവരി ഒന്നിന് നിശ്ചയിച്ചിരുന്ന ബിഎംആർസിഎൽ നിർദിഷ്ട 45% നിരക്ക് വർദ്ധന താൽക്കാലികമായി നിർത്തിവച്ചു.

ഹൈക്കോടതി മുൻ ജഡ്ജി ആർ തരണി അധ്യക്ഷനായ സമിതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.
നടത്തിപ്പ് ചെലവ് കൂടിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നിരക്ക് കൂട്ടുവാനുള്ള തീരുമാനം വന്നത്. നിരക്ക് വർധനവ് ചെറിയ ദൂരം യാത്ര ചെയ്യുന്നവരെ കാര്യമായി ബാധിക്കില്ലെങ്കിലും ദീർഘദൂര യാത്രക്കാർക്ക് വലിയ തിരിച്ചടി നല്കുമെന്നാണ് കരുതുന്നത്. സാധാരണക്കാരായ നിരവധി ആളുകൾ ജോലി, പഠനം മറ്റ് ആവശ്യങ്ങൾക്കൊക്കെയായി ബെംഗളൂരു മെട്രോയിൽ ദിവസവും യാത്ര ചെയ്യുന്നു. നഗരത്തിലെ വർധിച്ച ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപെടുവാനുള്ള മാർഗം കൂടിയാണ് മെട്രോ യാത്ര.

കണക്കുകളനുസരിച്ച് നിലവിൽ ബെംഗളൂരു മെട്രോയുടെ പ്രതിദിന വരുമാനം 2 കോടി രൂപയാണ്. നിരക്ക് വര്‍ധനവ് വഴി യാത്രക്കാരുടെ എണ്ണം അനുസരിച്ച് 80 ലക്ഷംരൂപയോ അതിൽ കൂടുതലോ വരുമാനം അധികമായി നേടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നീണ്ട 15 വർഷത്തെ ചരിത്രമുള്ള ബിഎംആർസിഎൽ 2017 ലാണ് അവസാനമായി ബെംഗളൂരു മെട്രോ നിരക്ക് വർധിപ്പിച്ചത്. ഒരൊറ്റത്തവണ മാത്രമേ മെട്രോ നിരക്ക് കൂട്ടിയിട്ടുള്ളൂ. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.തരണി അധ്യക്ഷനായ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ് എഫ് സി)യിൽ നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡി എന്നിവരുമുണ്ട്.

അതേസമയം, ചെലവ് നിയന്ത്രിച്ച് നിരക്ക് വർധന ഒഴിവാക്കണമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്. നേരത്തെ, പരസ്യം, റീട്ടെയിൽ ഇടങ്ങൾ, പാർക്കിംഗ് സൗകര്യങ്ങളുടെ കാര്യക്ഷമമായ മാനേജ്മെൻ്റ് തുടങ്ങിയ നിരക്കിതര വരുമാന മാതൃകകൾ കണ്ടെത്തുവാൻ എംപി ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ടിരുന്നു.
പണം നൽകി പാർക്ക് ചെയ്യുന്ന സംവിധാനം എല്ലാ മെട്രോകളിലും ഏർപ്പെടുത്തുക, ഉന്നത തസ്തികകളിൽ ജോലിചെയ്യുന്ന മതിയായ വിദ്യാഭ്യാസ യോഗ്യയില്ലാത്തവരെ ഒഴിവാക്കുക, കരാറുകൾ നല്കുന്നതിലെ ശക്തമായ കാര്യങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സൂര്യനാരായണ മൂർത്തി ബിഎംആർസിക്ക് കത്ത് എഴുതിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+