Search
  • Follow NativePlanet
Share
» »ബെംഗളൂരു രണ്ടാം വിമാനത്താവളം ലൊക്കേഷൻ; അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം, കുനിഗൽ, തുംകൂര്‍ അതോ രാംനഗരയോ?

ബെംഗളൂരു രണ്ടാം വിമാനത്താവളം ലൊക്കേഷൻ; അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം, കുനിഗൽ, തുംകൂര്‍ അതോ രാംനഗരയോ?

ബാംഗ്ലൂർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം. സങ്കേതിക വിദ്യകളിലും ജോലി സാധ്യതകളിലുമെല്ലാം മുന്നോട്ടു കുതിക്കുന്ന നഗരത്തിന് വളരാൻ തീര്‍ച്ചയായും ഒരു പുതിയ വിമാനത്താവളം ആവശ്യമാണ്. വളർന്നു വരുന്ന കമ്പനികളും ഭാവിയിലെ നിക്ഷേപങ്ങളും അണിയറയിൽ ഒരുങ്ങുന്ന സർജാപൂർ സ്വിഫ്റ്റ് സിറ്റി പദ്ധതിയും ഒക്കെ വീണ്ടും ഇവിടേക്ക് ആളുകളെ ആകർഷിക്കുകയാണ്. അതുകൊണ്ടു തന്നെ സുഗമമായ യാത്രകൾക്ക് രണ്ടാം വിമാനത്താവളം വന്നേ തീരു.

രണ്ടാം വിമാനത്താവള പ്രഖ്യാപനം വന്നപ്പോൾ മുതൽ സജീവമായ ചര്‍ച്ചകളിലൊന്നാണ് എവിടെയാണ് ലൊക്കേഷൻ എന്നത്. ഒരുപാട് ദൂരത്തിലേക്ക് പോകാതെ നഗരത്തിനുള്ളിൽ നിന്ന് പുറത്തു പോകാതെ, യാത്രകൾ സൗകര്യപ്രദമാകുന്ന വിധത്തിൽ വേണമെന്നതായിരുന്നു നഗരവാസികളുടെ ആവശ്യം. തുടർന്ന് പല സ്ഥലങ്ങൾ വിമാനത്താവളത്തിനായി പരിഗണിക്കുകയുണ്ടായായി. ഒരു ഘട്ടത്തിൽ സാധ്യതാ പ്രദേശങ്ങളുടെ എണ്ണം ഏഴ് വരെ ഉയർന്നിരുന്നു.

Bengaluru s Second Airport Location

ബംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, ബെംഗളൂരു രണ്ടാം വിമാനത്താവളം എവിടെ സ്ഥാപിക്കുമെന്ന തീരുമാനം ഇതുവരെ അന്തിമമായിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായും വൻകിട , ഇടത്തരം വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിൻറെയും മന്ത്രിയായ എം ബി പാട്ടീൽ നിയമസഭയിൽ അറിയിച്ചു.

ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ കർണാടക ലിമിറ്റഡ് (ഐഡിഇസികെ) വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം സൈറ്റുകൾ സർവേ നടത്തിക്കൊണ്ടിരിക്കുകയാണ്. സർവേ പൂർത്തിയായാൽ, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം അന്തിമമാക്കാനുള്ള അധികാര ഉള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പാട്ടീൽ പറഞ്ഞു.

നിരവധി ഘടകങ്ങൾ പിഗണിച്ചായിരിക്കും അന്തിമ സ്ഥലം തീരുമാനിക്കുക. കണക്റ്റിവിറ്റി, സാമീപ്യം, ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ളവയാണ് പ്രധാനമായും നോക്കുന്നത്. റോഡുകൾ, റെയിൽവേകൾ, വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എന്നിങ്ങനെയുള്ളവയുമായി കൂടുതൽ ചേർന്നു നില്‍ക്കുന്ന സ്ഥലത്തിനാകും മുൻഗണന നല്കുക. ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഉപയോഗിക്കേണ്ട വിമാനത്താവളമായിനാൽ തന്നെ അതിന്‍റെ പ്രാധാന്യം കണക്കിലെടുത്തായിരിക്കും സ്ഥലം തീരുമാനിക്കുക.

ബെംഗളൂരു രണ്ടാം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും സാധ്യത കല്പിക്കുന്ന പ്രദേശങ്ങളിലൊന്ന് ദേശീയപാത 75 നോട് ചേർന്നുള്ള കുനിഗൽ ആണ്. ഡാബാസ്പേട്ടിനും കുണിഗലിനും ഇടയിലുള്ള പ്രദേശത്തിനാണ് സർക്കാർ മുന്‍ഗണന കൊടുക്കുന്ന എന്നുള്ള റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആണ് തുംകുരുവും കുനിഗൽ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളും പരിഗണനയിലുണ്ടെന്ന കാര്യം നേരത്തെ സൂചിപ്പിച്ചത്.

തുംകൂരിനെ തിരഞ്ഞെടുക്കേണ്ടതിന്‍റെ ആവശ്യകതയിൽ ഏഷ്യയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തുംകുരുവിന്‍റെ പ്രാധാന്യമാണ് അന്ന് മന്ത്രി വിശദമാക്കിയത്. ജാപ്പനീസ് ടൗൺഷിപ്പ്, എച്ച്എഎല്ലിൻ്റെ ഹെലികോപ്റ്റർ ഫാക്ടറിയുടെ നിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്ടുകൾക്കൊപ്പം 150-ലധികം വ്യവസായങ്ങൾ ഈ പ്രദേശത്ത് ഉണ്ട്.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തന്‍റെ ജില്ലയായ രാമനഗരയിൽ വിമാനത്താവളം വരണമെന്ന പക്ഷക്കാരനാണ്. ബിദാദി, ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങളും ബെംഗളൂരു രണ്ടാമത്തെ വിമാനത്താവളത്തിന് പരിഗണിക്കുന്ന സ്ഥലങ്ങളാണ്. ബെംഗളുരുവിന്‍റെ തെക്ക് ഭാഗത്ത് വിമാനം വരുന്നതിനെ അനുകൂലിക്കുന്നവരും ഉണ്ട്.

ഓരോ ദിവസവും വളരുന്ന ബെംഗളൂരു നഗരത്തിന്‍റെ വരുംകാല വളർച്ചകളിൽ ഏറ്റവും സ്വാധീനം ചെലുത്തുവാൻ സാധിക്കുന്നതാണ് വരാൻ പോകുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം. പുതിയ വിമാനത്താവളത്തിന് യാത്രക്കാരുടെ ഗതാഗതത്തെ മാത്രമല്ല, വളർന്നുവരുന്ന കയറ്റുമതി, വ്യാപാര ആവശ്യങ്ങളെയും പിന്തുണയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും സാമ്പത്തിക പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+