Search
  • Follow NativePlanet
Share
» »ഇനി ഹൈറേഞ്ചിലെ കൃഷിയെ അറിയാം.. 'വഴിതിരിച്ചുവിട്ട്' കാരവാന്‍ ടൂറിസം

ഇനി ഹൈറേഞ്ചിലെ കൃഷിയെ അറിയാം.. 'വഴിതിരിച്ചുവിട്ട്' കാരവാന്‍ ടൂറിസം

കേരള വിനോദസഞ്ചാര വകുപ്പിന്‍റെ ഏറ്റവും പുതിയ പദ്ധതികളിലൊന്നായ കാരവന്‍ ടൂറിസത്തിന്‍റെ ഭാഗമാകുവാന്‍ ഒരുങ്ങി ഹൈറേഞ്ചിലെ കൃഷിയിടങ്ങളും. വനാനി കാരവന്‍ പാര്‍ക്ക് എന്ന പേരില്‍ ബ്രാവിയോ ഗ്രൂപ്പാണ് പദ്ധതി നൊപ്പിലാക്കുന്നത്. ഇടുക്കിയിലെ ഉടുമ്പന്‍ചോലയ്ക്ക് സമീപം നടപ്പിലാക്കുന്ന കാരവന്‍ പാര്‍ക്ക് പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ രണ്ടു കാരവാനുകള്‍ ലഭ്യമാക്കും. സഞ്ചാരികള്‍ക്ക് കാരവനിലെ യാത്രയും താമസസൗകര്യവും ഒപ്പം കൃഷിയിടത്തില്‍ കാരവന്‍ പാര്‍ക്കും അതിനനുബന്ധിച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Caravan tourism

ഉത്തരവാദിത്വ ടൂറിസം മിഷനു കീഴില്‍ അഗ്രി നെറ്റ്വര്‍ക്ക് ടൂറിസത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് . വനാനി കാരവന്‍ പാര്‍ക്ക് പദ്ധതി നടപ്പില്‍വരുത്തുക.

ബ്രാവിയോ ഗ്രൂപ്പ് ചെയര്‍മാന്‍ ബിബിന്‍ കുമാര്‍ വിജയകുമാര്‍, പ്രോജക്റ്റ് കോഓര്‍ഡിനേറ്റര്‍ അഡ്വ. ആശിഷ് വര്‍ഗ്ഗീസ് എന്നിവര്‍ പദ്ധതിയുടെ രൂപരേഖ വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ, എംഎല്‍എ എംഎ മണി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറി. പദ്ധതിക്കുവേണ്ട ഔദ്യോഗിക സഹായങ്ങള്‍ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ ലഭ്യമാക്കും. ബിജു ബാലന്‍ പദ്ധതിയുടെ രൂപകല്പന നിര്‍വ്വഹിക്കും.

കാരവന്‍ കേരള

കേരള വിനോദ സഞ്ചാരരംഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് കാരവന്‍ ടൂറിസം. കാരവന്‍ കേരള എന്ന പേരിലാണ് കേരളാ ടൂറിസം വകുപ്പിന്‍റെ പദ്ധതി. പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാകുന്നതോടെ ആളുകള്‍ക്ക് കാരവന്‍ വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പാക്കേജുകള്‍ എടുത്തോ കാരവന്‍ യാത്ര നടത്താം. കാരവനില്‍ തന്നെ താമസിച്ച് ജോലി ചെയ്ത് അതില്‍ കിടന്ന് ഭക്ഷണം പാകം ചെയ്ത് നടത്തുന്ന യാത്രയാണിത്. സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖകരമായ യാത്രയ്ക്ക് വേണ്ടതെല്ലാം കാരവനില്‍ സജ്ജീകരിച്ചിരിക്കും!

കാരവാന്‍ പാര്‍ക്ക്

വിനോദ സ‍ഞ്ചാരത്തിനും താമസത്തിനും കാരവന്‍ ടൂറിസം വഴിയൊരുക്കുമ്പോള്‍ കാരവന്‍ പാര്‍ക്കുകള്‍ കൂടുതല്‍ സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ലഭ്യമാക്കുക. കുറഞ്ഞത് അര ഏക്കര്‍ സ്ഥലമാണ് കാരവന്‍ പാര്‍ക്കുകള്‍ക്കു വേണ്ടത്, അതില്‍ ഒരേ സമയം 5 കാരവനുകള്‍ പാര്‍ക്കു ചെയ്യുവാന്‍ സൗകര്യമുണ്ടായിരിക്കണം.

പ്രാദേശിക പരിസ്ഥിതി സൗഹൃദ രൂപകല്പന, വിനോദത്തിനുള്ള തുറന്നയിടം, ജലസംഭരണി, സുരക്ഷാ ജീവനക്കാര്‍, നിരീക്ഷണ ക്യാമറകള്‍, ടൂറിസം ഫസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങിയവ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കണം.

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാംഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

Read more about: travel kerala travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X