Search
  • Follow NativePlanet
Share
» » കേരളാ കാരവന്‍ യാത്രാ പാക്കേജുകള്‍ ബുക്ക് ചെയ്യാം...3,999 രൂപ മുതല്‍ തുടക്കം

കേരളാ കാരവന്‍ യാത്രാ പാക്കേജുകള്‍ ബുക്ക് ചെയ്യാം...3,999 രൂപ മുതല്‍ തുടക്കം

സഞ്ചാരികള്‍ ഏറെ കാത്തിരുന്ന കാരവന്‍ ഹോളിഡേയ്സ് പാക്കേജ് പുറത്തിറക്കി കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍. സൗജന്യ പ്രഭാതഭക്ഷണവും പാര്‍ക്കിങ്ങും ഉള്‍പ്പെടെ അത്യാധുനിക യാത്രാ സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് കാരവന്‍ ടൂറിസം പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.

Kerala Caravan Package

ഒരാള്‍ക്ക് ഒരു രാത്രിക്ക് 3,999 രൂപയും ടാക്സും ആണ് ചാര്‍ജ്. കിലോമീറ്ററിന് 40 രൂപ നിരക്കിലാണ് ഈടാക്കുക. നിരക്ക് സംബന്ധിച്ച് കാരവൻ സേവനദാതാക്കളുമായി സർക്കാർ ഉടമസ്ഥതയിലുള്ള കെടിഡിസി കരാർ ഉണ്ടാക്കയി‌ട്ടുണ്ട്. രണ്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങള്‍ വാഹനത്തിലുണ്ടാവും.

കാരവന്‍ പാക്കേജിന്‍റെ പ്രാരംഭ സഫാരി സർക്യൂട്ട് കുമരകം-വാഗമൺ-തേക്കടി റൂട്ട് ആണ്. രാവിലെ കുമരകത്തു നിന്നും ആരംഭിക്കുന്ന യാത്ര അതിമനോരഹമായ പ്രകൃതിദൃശ്യങ്ങളിലൂടെ കടന്നുപോയി 80-100 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ വാഗമണ്ണില്‍ എത്തിച്ചേരും. വാഗമണ്ണിലെ കാരവൻ മെഡോസിൽ സൗജന്യ പാർക്കിംഗും ക്യാംപ് ഫയറും ഏര്‍പ്പെ‌ടുത്തിയിട്ടുണ്ട്.

Caravan Tourism Kerala

പിറ്റേ ദിവസം രാവിലെ തേക്കടിയിലേക്ക് തിരിക്കും. അവിടെ കെടിഡിസിയുടെ കോട്ടേജുകളില്‍ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിനോദ സഞ്ചാരികള്‍ക്ക് അവരുടെ താല്പര്യവും ബജറ്റും അനുസരിച്ച് ഒരു ദിവസത്തെ യാത്ര അല്ലെങ്കില്‍ മുഴുവന്‍ റൂ‌ട്ടിലൂടെയുള്ള യാത്രയോ തിരഞ്ഞെടുക്കാം. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾക്ക് മിതമായ നിരക്കിൽ മികച്ച യാത്രാനുഭവം നല്കുകയാണ് കെടിഡിസി ലക്ഷ്യമിടുന്നത്.

caravan

സൗജന്യ വെജ് പ്രഭാതഭക്ഷണം, സൗജന്യ ലഘുഭക്ഷണം, ഒരു ക്യാംപ് ഫയര്‍, പാർക്കിലെ ചായയും കാപ്പിയും, വിനോദസഞ്ചാരികൾക്ക് വൈ-ഫൈ കണക്ഷൻ എന്നിവയും ഉൾപ്പെടുന്നു.

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാംഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

Read more about: kerala travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X