രാജ്യത്തെ യാത്രകളിലെ പുതിയ മാറ്റം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്തെത്തുവാൻ യാത്രക്കാരെ സഹായിക്കുന്ന മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് നിലവിൽ ഓടുന്നത്. ഈ പട്ടികയിലേക്ക് പുതിയ ഒരു ട്രെയിൻ കൂടി വരികയാണ്. നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ചണ്ഡിഗഢ്-ഡൽഹി റൂട്ടിൽ ഒക്ടോബർ 19 മുതൽ ഓടിത്തുടങ്ങും. ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം ഹിമാചൽ പ്രദേശിലെ ഉനയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
മൂന്നു മണിക്കൂറിൽ ചണ്ഡിഗഢ്-ഡൽഹി
6 കോച്ചുകളുള്ള ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ബുധനാഴ്ച സർവീസ് ഉണ്ടായിരിക്കുന്നതല്ല. ന്യൂഡൽഹിക്കും അംബ് അണ്ടൗറയ്ക്കും ഇടയിലുള്ള 412 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂറും 15 മിനിറ്റും കൊണ്ട് ഇത് പിന്നിടും. നേരത്തെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളേക്കാൾ വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ എത്താൻ കഴിവുള്ളതുമാണിതെന്ന് അധികൃതർ പറഞ്ഞു. 52 സെക്കൻഡിനുള്ളിൽ ട്രെയിൻ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.
ഡൽഹി-ചണ്ഡീഗഡ്-ഉന വന്ദേ ഭാരത് ട്രെയിൻ റൂട്ട്
ചണ്ഡീഗഡിൽ നിന്ന് വൈകിട്ട് 6.25ന് ഡൽഹിയിലെത്തും.
മാറ്റങ്ങൾ
മറ്റു വന്ദേ ഭാരത് ട്രെയിനുകൾ
ന്യൂഡൽഹി - വാരണാസി, ന്യൂഡൽഹി - ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, ഗാന്ധിനഗർ- മുംബൈ എന്നീ റൂട്ടുകളിലാണിതുള്ളത്. 2023 ഓഗസ്റ്റോടെ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി ലക്ഷ്യമിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















