Search
  • Follow NativePlanet
Share
» »ചെമ്പ്രാ പീക്ക് ട്രക്കിങ്, ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധനവ്

ചെമ്പ്രാ പീക്ക് ട്രക്കിങ്, ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധനവ്

വയനാട്ടിലെ ചെമ്പ്രാ പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ‌ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ടൂറിസം വകുപ്പ്.

വയനാട്ടിലെ ചെമ്പ്രാ പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ‌ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ടൂറിസം വകുപ്പ്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 1500 രൂപയാണ് പുതുക്കിയ ട്രക്കിങ് ടിക്കറ്റ് നിരക്ക്. ഈ നിരക്ക് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രാ സംഘത്തില്‍ അഞ്ച്‌ പേരിൽ കൂടുതലുണ്ടെങ്കിൽ അധികമായി വരുന്ന ഓരോരുത്തർക്കും 200 രൂപ അടയ്ക്കണം. വിദ്യാർഥികൾക്ക്‌ ഈ നിരക്ക് യഥാക്രമം 750 രൂപയും 100 രൂപയുമാണ്‌. വാച്ച്‌ടവർ വിസിറ്റിങിനുള്ള ടിക്കറ്റ്‌ നിരക്ക്‌ 20 രൂപയും വിദ്യാർഥികൾക്ക് 15 രൂപയുമാണ്.

chembra peak 1

വിദേശികള്‍ക്കുള്ള ടിക്കറ്റിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഞ്ച് പേരടങ്ങിയ സംഘത്തിന് 3000 രൂപയാണ് ഫീസ്. അധികമായി വരുന്ന ഓരോരുത്തരും 600 രൂപ വീതം അടയ്ക്കണം. വാച്ച് ടവര്‍ വിസിങ്ങിങ്ങിന് 30 രൂപയും വിദേശികള്‍ നല്കണം.
ചെമ്പ്രാ പീക്ക് ‌ട്രക്ക് ചെയ്യുന്നതിനുള്ള സമയം രാവിലെ 7 മണി മുതല് 12 മണി വരെയാണ്. വാച്ച് ടവര്‍ സന്ദര്‍ശന സമയം പകല്‍ മൂന്ന് മണി വരെയുണ്ട്. 200 പേര്‍ക്കാണ് ഒരു ദിവസം ട്രക്ക് ചെയ്യുവാന്‍ അനുമതിയുള്ളത്.

വയനാട്ടിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും മികച്ച ട്രക്കിങ് അനുഭവങ്ങള്‍ നല്കുന്ന സ്ഥലമാണ് ചെമ്പ്രാ പീക്ക്. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പർവ്വത ഭാഗവും പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമുടികളിൽ ഒന്നുമാണ് ചെമ്പ്ര. ചെമ്പ്രാ കുന്നുകള്‍ക്കു മുകളിലെ ഹൃദയാകൃതിയിലുള്ള തടാകമായ ഹൃദയസരസ്സ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തില്‍ ആണിത് സ്ഥിതി ചെയ്യുന്നത്.

ഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്രഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്ര

വയനാട് ജില്ലയിലെ ക‌ൽപ്പറ്റയ്ക്ക് സമീപത്തുള്ള മേ‌പ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള ടൗൺ. മേപ്പാടിയിൽ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തിൽ എത്തി അവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. നാലരകിലോമീറ്റർ ദൂരമാണ് ചെമ്പ്ര പീക്കിൽ എത്താനുള്ള ദൂരം. ട്രെക്ക് സ്റ്റാർട്ട് പോയന്റിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഒരു വാച്ച് ടവറിന് സമീപത്തായി എത്തിച്ചേരും. വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണ് ഇത്. ഏകദേശം 15 - 20 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ട്രക്കിങ്ങിനാണെങ്കില്‍ യാത്ര ചെയ്യുന്നവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ കയറുവാനായി എടുക്കും.

chembra peak 2

PC:Vantage Point Photographers

വാച്ച് ടവറില്‍ നിന്നും ഹൃദയ തടാകത്തിലേക്ക് ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്യണം. ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെയ ഇതിനായി വേണ്ടി വന്നേക്കാം. തടാകത്തില്‍ നിന്നും ഒന്നര കിലോമീറ്റർ യാത്രയുണ്ട് ചെമ്പ്രാ മലയുടെ മുകളില്‍ എത്തുവാന്‍. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമണ് ചെമ്പ്രാ ട്രക്കിങ്ങിനു പറ്റിയത്. പച്ചപ്പിന്റെ മനോഹരമായ കാഴ്ചകളാണ് ഈ സമയത്ത് ഇവിടെയുള്ളത്. പ്രകൃതിഭംഗി തേടിയാണ് പോകുന്നതെങ്കില്‍ വേനല്‍ക്കാലം ഒഴിവാക്കാം. മഴക്കാലത്ത് ഇതിലൂടെ ട്രെക്കിംഗ് നടത്തുന്നത് അപകടകരമാണ്.

വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!!വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X