ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും വടക്കൻ ആൻഡമാൻ കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ദന ചുഴലിക്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനം ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളെ ബാധിക്കുമെന്നാണ് പ്രവചനം. അതിനാൽ ഈ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണി ആയേക്കില്ല.
ഇതേതുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ കാലവസ്ഥാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 23 മുതൽ ഒഡീഷയുടെ ചില ഭാഗങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഒക്ടോബർ 24 നും 25 നും ഇടയിൽ 30 സെന്‍റീമീറ്റർ വരെ മഴ പെയ്തേക്കാം. ഇതേതുടർന്നാണ് ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത്. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും നിരവധി ജില്ലകളിൽ , കാര്യമായ മഴയ്ക്കും ഇടിമിന്നലിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഡാന ചുഴലിക്കാറ്റ് വികസിച്ചുകഴിഞ്ഞാൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 21-22 തിയതികളിൽ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35-45 കി.മീ വേഗതയിൽ, മണിക്കൂറിൽ 55 കി.മീ വരെ വേഗത കൈവരിച്ചേക്കാവുന്ന കാറ്റ് വീശിയേക്കും. പിറ്റേന്ന് ഒക്ടോബർ 23 ന് ഈ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആയി ഉയരും. തുടർന്ന് ഒക്‌ടോബർ 24 ന് രാത്രിക്കും ഒക്‌ടോബർ 25 ന് രാവിലെയ്‌ക്കും ഇടയിൽ മണിക്കൂറിൽ 120 കി.മീ വേഗതയിൽ വരെ ഇത് എത്തിച്ചേര്‍ന്നേക്കാം.
ഒഡീഷയുടെയും പശ്ചിമ ബംഗാളിലെയും തീരപ്രദേശങ്ങൾ കൂടാതെ, വടക്കൻ ആന്ധ്രാപ്രദേശിന്‍റെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും ഭീഷണി ഉയർത്തുന്നു. അതേസമയം, ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക എന്നതിനാൽ കേരളത്തിൽ ദന ഭീഷണിയാകില്ല. എന്നാൽ കേരളത്തിൽ തുലാവർഷത്തിന്‌റെ ഭാഗമായ മഴ തുടരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













