Search
  • Follow NativePlanet
Share
» »പശുവിൻ പാലല്ല, കഴുതപ്പാലാണ് ഇനി ട്രെൻഡ്.. ഹബ്ബാകാന്‍ ഹരിയാന, ഈ രാജ്യങ്ങളിലും ഹിറ്റ്

പശുവിൻ പാലല്ല, കഴുതപ്പാലാണ് ഇനി ട്രെൻഡ്.. ഹബ്ബാകാന്‍ ഹരിയാന, ഈ രാജ്യങ്ങളിലും ഹിറ്റ്

ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കാര്യത്തിൽ ലോകമെമ്പാടും ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. ദേശങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഇപ്പോൾ അതിർത്തി കടന്നിരിക്കുകയാണ്. ഏതു നാട്ടിലെ വിഭവങ്ങളും ലോകത്തിലെവിടെയും കിട്ടും. അങ്ങനെ ചിലയിടങ്ങളിൽ മാത്രമായി ലഭ്യമായിരുന്നവ നമുക്ക് നമ്മുടെ നാട്ടിലും കിട്ടും. മാറിവരുന്ന ഈ ഭക്ഷണരീതികളിൽ അടുത്തിടെ ഏറ്റവും സ്വീകാര്യത കിട്ടിയ ഒന്നാണ് കഴുതപ്പാൽ. പണ്ടുകാലം മുതലേ ലോകത്തിന്‍റെ പലഭാഗത്തും ഉപയോഗിച്ചു പോന്നിരുന്ന കഴുതപ്പാൽ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ്.

നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ (എൻഎൽഎം) വഴി കഴുത പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കഴുതകളുടെ ഇനം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ഇന്ത്യൻ സർക്കാർ ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പദ്ധതി വിജയിക്കുന്നതോടെ ആഗോള കഴുതപ്പാൽ വ്യവസായത്തിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചേക്കും. മുലപ്പാലുമായുള്ള സാമ്യവും ആരോഗ്യഗുണങ്ങളും ഇത് ഉപയോഗിക്കുവാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നു.

ചരിത്രത്തിൽ

കഴുതപ്പാൽ മനുഷ്യർ ഉപയോഗിക്കുമോ എന്നൊരു സംശയം പലർക്കും തോന്നാമെങ്കിലും നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ കഴുതപ്പാൽ മനുഷ്യർ ഉപയോഗിക്കുന്നതായി ചരിത്രം കാണിച്ചു തരുന്നു, 460-370 ബിസിയിൽ ഹിപ്പോക്രാറ്റസ് ആണ് ആദ്യമായി കഴുതപ്പാലിന്‍റെ ഔഷധഗുണങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയത്. മറ്റൊന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ അനാഥരായ കുഞ്ഞുങ്ങൾക്ക് നൽകാൻ ഇത് ഉപയോഗിച്ചിരുന്നു. യൂറോപ്പിലാകട്ടെ,പോഷകങ്ങളുടെ സാന്നിധ്യം കാരണം കുട്ടികൾക്കും മുതിർന്നവർക്കും നല്കുന്നുണ്ട്. വളരെ പണ്ടുകാലം മുതലേ കഴുതകൾ മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. ബിസി 4000 മുതൽ കഴുതകളെ മനുഷ്യൻ വളർത്തുവാൻ തുടങ്ങി.

ഇന്ത്യയിൽ

കഴുതകളെ പണ്ടുമുതലേ ഇന്ത്യയിൽ വളർത്തുന്നുണ്ടെങ്കിലും പാൽ എന്ന ആവശ്യത്തേക്കാൾ ഭാരം ചുമക്കുവാനും സഞ്ചരിക്കുവാനും ഒക്കെയാണ് വളർത്തിപ്പോന്നത്. എന്നാൽ പഠനങ്ങളനുസരിച്ച് ഇവയുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ കന്നുകാലി സെൻസസ് 2019 റിപ്പോർട്ട് ചെയ്തത് 1.12 ലക്ഷം കഴുതകളെയാണ്, 2012 നെ അപേക്ഷിച്ച് 61.23% ഇടിവ് രേഖപ്പെടുത്തുന്നു. ഗതാഗതത്തിനായുള്ള ഉപയോഗം, മാംസത്തിനായും സൗന്ദര്യവർധക വസ്തുക്കൾക്കായും മറ്റുമുള്ള നിയമവിരുദ്ധമായ കശാപ്പാണ് എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണം.

കഴുതപ്പാൽ ഉപയോഗിക്കുന്ന രാജ്യങ്ങൾ

ലോകത്തിലെ പല പ്രധാന രാജ്യങ്ങളിലും കഴുതപ്പാൽ ഉപയോഗിക്കുന്നു.

വടക്കേ അമേരിക്ക (യുഎസ്, കാനഡ)
യൂറോപ്പ് (ഫ്രാൻസ്, ജർമ്മനി, യുകെ, ഇറ്റലി, നെതർലാൻഡ്സ്, സ്പെയിൻ, റഷ്യ)
ഏഷ്യാ പസഫിക് (ജപ്പാൻ, ചൈന, മലേഷ്യ, ഇന്തോനേഷ്യ. ദക്ഷിണ കൊറിയ)
ലാറ്റിനമേരിക്ക (ബ്രസീൽ, മെക്സിക്കോ, അർജന്‍റീന)
മിഡിൽ ഈസ്റ്റും ആഫ്രിക്കയും (സൗദി അറേബ്യ, യുഎഇ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക) തുടങ്ങിയ രാജ്യങ്ങളില്‍ കഴുതപ്പാൽ ലഭ്യമാണ്.

ഇതിൽ ഫ്രാൻസ്, ഇറ്റലി, യു.എസ്., ചൈന തുടങ്ങിയ രാജ്യങ്ങൾ ഇതിനകം കഴുതപ്പാൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ കഴുതപ്പാലിനെ ഒരു ഭക്ഷ്യവസ്തുവായി കണക്കാക്കുന്നില്ല. CSIR-CFTRI, FSSAI എന്നിവയുടെ പഠനങ്ങൾ കഴുതപ്പാലിന്‍റെ സുരക്ഷ സ്ഥിരീകരിക്കുമ്പോൾ, സാമൂഹിക വിലക്കുകൾ, കുറഞ്ഞ പാൽ ഉൽപ്പാദനം, നിയമനിർമ്മാണ അംഗീകാരത്തിന്‍റെ അഭാവം എന്നിവ ഇന്ത്യയിൽ ഇതിന്‍റെ വാണിജ്യവൽക്കരണത്തെ പരിമിതപ്പെടുത്തുന്നു. എന്നാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കൂടാതെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കഴുതപ്പാലിനായി ഉപഭോക്താക്കൾക്ക് വർദ്ധിച്ച താൽപ്പര്യമുണ്ട്.

ഇന്ത്യൻ വിപണിയിലേക്ക് കഴുതപ്പാൽ

അതേസമയം റിപ്പോർട്ടുകളനുസരിച്ച് കഴുതപ്പാൽ ഇന്ത്യൻ വിപണിയിലേക്ക് വരാൻ അധികകാലമെടുത്തേക്കില്ല. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര പരിപാലന മന്ത്രി പർഷോത്തംഭായി രൂപാല ലോക്‌സഭയിൽ കഴുതപ്പാല് വിപണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി. കഴുത, ചെമ്മരിയാട്, ആട് പാൽ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കാനും ഇവയുടെ ജനസംഖ്യ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ ലൈവ് സ്റ്റോക്ക് മിഷൻ (എൻഎൽഎം) പദ്ധതി ഇന്ത്യാ ഗവൺമെന്‍റിന്‍റെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാന കഴുതപ്പാലിൻറെ ഉൽപ്പാദന കേന്ദ്രമാകും

നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷനു കീഴില്‍ കഴുത ഇനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും സംരംഭകർക്കും കർഷക സംഘങ്ങൾക്കും പിന്തുണ നൽകുന്നു. കഴുതപ്പാൽ ഉൽപാദനത്തിൻ്റെ കേന്ദ്രമായി ഹരിയാന മാറും. ഹിസാറിലെ ICAR-NRCE ഇത്തരത്തിസ്‍ പരിശീലനം നൽകുകയും ഹലാരി കഴുത ഇനത്തെ സംരക്ഷിക്കുകയും കഴുതപ്പാലിൽ നിന്ന് ചികിത്സാ, സൗന്ദര്യവർദ്ധക വസ്തുക്കൾ പോലുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+