Search
  • Follow NativePlanet
Share
» »ദുബായ് വിമാന ടിക്കറ്റെടുത്താൽ 5 സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം, കിടിലൻ ഓഫറുമായി എമിറേറ്റ്സ്!

ദുബായ് വിമാന ടിക്കറ്റെടുത്താൽ 5 സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം, കിടിലൻ ഓഫറുമായി എമിറേറ്റ്സ്!

ദുബായ് വിമാന യാത്രയ്ക്ക് ടിക്കറ്റെടുക്കുമ്പോൾ ഹോട്ടലിലെ താമസം ഫ്രീയായി ലഭിച്ചാലോ? ഇതിൽക്കൂടുതലെന്തു വേണം അല്ലേ? അതും ദുബായിലെ നല്ലൊരു ഹോട്ടലിൽ മികച്ച താമസസൗകര്യങ്ങൾക്ക് മുടക്കേണ്ട തുക ഓർക്കുമ്പോൾ ഡബിൾ ധമാക്ക എന്നല്ലാതെ എന്തു പറയാൻ. കേട്ടത് ശരിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ കമ്പനിയായ എമിറേറ്റ്സ് ആണ് ഇങ്ങനെയൊരു കിടിലൻ ഓഫറുമായി വന്നിരിക്കുന്നത്.

എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കോ ദുബായിൽ സ്റ്റോപ്പ ഓവറുകൾ ഉള്ളവര്‍ക്കോ ആണ് കോംപ്ലിമെന്ററി ഹോട്ടൽ താമസം നൽകുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചത്. വേനൽക്കാല യാത്രകൾക്കായി കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാരം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ ഓഫർ നല്കിയിട്ടുള്ളത്.

emirates dubai free stay offer

എന്തുതന്നെയായാലും ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ലിസ്റ്റിലെ ഹോട്ട് ഡെസ്റ്റിനേഷനായ ഓഫർ ഹിറ്റായിരിക്കുകയാണ്. ദുബായിലെ ചിലവേറിയ യാത്ര ഒരുപരിധി വരെ കുറഞ്ഞ ചിലവിലുള്ളതാക്കുവാന്‍ ഈ ഓഫര്‍ സഹായിക്കും

മേയ് 26 മുതൽ ഓഗസ്റ്റ് 31 വരെയുള്ള യാത്രകൾക്കായി മെയ് 22 മുതൽ ജൂൺ 11 വരെ എമിറേറ്റ്‌സിന്റെ ഫസ്റ്റ്, ക്ലാസ്, ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റ് അല്ലെങ്കിൽ ദുബായിൽ നിന്ന് തുടർന്നുള്ള കണക്ഷൻ ടിക്കറ്റ് എന്നിവ വാങ്ങുന്ന യാത്രക്കാർക്ക് ആണ് ഓഫർ ലഭിക്കുന്നത്. ദുബായ് സന്ദർശിക്കാനോ അല്ലെങ്കിൽ ദുബായ് സ്റ്റോപ്പ് ഓവർ ആക്കി മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് മറ്റൊരു എമിറേറ്റ്‌സ് വിമാനത്തിൽ തുടരാനോ പോകുന്നവർക്ക് ഓഫർ ലഭിക്കും.

emirates offer

എന്നാൽ യാത്രക്കാർ, കുറഞ്ഞത് ദുബായിൽ 24 മണിക്കൂറെങ്കിലും ചെലവഴിക്കണം എന്നാണ് കമ്പനി പറ‍ഞ്ഞിരിക്കുന്നത്. പകരം പഞ്ചനക്ഷത്ര ഹോട്ടലായ 24 അവർ ദുബായ് വൺ സെൻട്രലിൽ രണ്ട് രാത്രി താമസം ആണ് ലഭിക്കുന്നത്. ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ പരമ്പരാഗത അറേബ്യൻ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്.

ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രകൾക്കു മാത്രമല്ല, പ്രീമിയം ഇക്കോണമിയിലോ റെഗുലർ എക്കണോമിയിലോ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കും സൗജന്യ താമസ ഓഫർ ലഭ്യമാണ്. ഒരു രാത്രി സൗജന്യമായി വേൾഡ് ട്രേഡ് സെന്‍ററിലെ നോവോടെൽ ദുബായിൽ താമസിക്കാം. ദുബായുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഓഫൽ ലഭിക്കുന്നതിനായി നിങ്ങൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 96 മണിക്കൂർ (ഏകദേശം നാല് ദിവസം) മുമ്പ് റൂം ബുക്ക് ചെയ്യാൻ എമിറേറ്റ്സ് ശുപാർശ ചെയ്യുന്നു. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതിനാൽ അവസാന നിമിഷം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ താമസം എളുപ്പത്തിൽ ലഭിച്ചേക്കണമെന്നില്ല.

hotel

സൗജന്യ റൂം ബുക്ക് ചെയ്യുവാൻ

സൗജന്യ ഹോട്ടൽ താമസം ബുക്ക് ചെയ്യാൻ, ജൂൺ 11-ന് മുമ്പ് എമിറേറ്റ്‌സിൽ നിന്ന് നിങ്ങളുടെ ഫ്ലൈറ്റുകൾ വാങ്ങുക. ഫ്ലൈറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ , നിങ്ങളുടെ ബുക്കിംഗ് റഫറൻസ് കോഡ്, ദുബായിൽ എത്തുന്ന തീയതി, യാത്രക്കാരുടെ പേരുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. തുടർന്ന് നിങ്ങളുടെ ഹോട്ടൽ സ്ഥിരീകരണം നിങ്ങൾക്ക് അയയ്ക്കും.

സൗജന്യ താമസം കൂടാതെ വേറെയും പല ഓഫറുകളും നിങ്ങൾക്ക് ഇതുവഴി ലഭിക്കും. സോഫിറ്റെൽ ദുബായ് ദി പാമിലെ സ്പാ ട്രീറ്റ്‌മെന്റുകളിൽ 30 ശതമാനം കിഴിവ്, ബുർജ് ഖലീഫയുടെ മുകളിലേക്കുള്ള ടിക്കറ്റുകൾക്ക് 20 ശതമാനം കിഴിവ്, അറേബ്യൻ അഡ്വഞ്ചേഴ്സിന്റെ ഡെസേർട്ട് ടൂറുകൾക്ക് 15 ശതമാനം കിഴിവ്, എന്നിങ്ങനെ നൂറുകണക്കിന് ഓഫറുകൾ നിങ്ങള്‍ക്ക് ലഭിക്കും. ബോർഡിംഗ് പാസിന്റെ കിഴിവ് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും.

dubai

ദുബായിലെ നിങ്ങളുടെ സമയം കുറഞ്ഞത് 24 മണിക്കൂറാണെന്നും മെയ് 26 മുതൽ ഓഗസ്റ്റ് 31 വരെയുള്ള യാത്രാ കാലയളവിനുള്ളിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെന്നും ഒന്നുകൂടി ഉറപ്പാക്കുവാൻ മറക്കരുത്. മാത്രമല്ല. ബോർഡിങ് പാസ് കിഴിവുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്നതിന് എമിറേറ്റ്‌സ് ബോർഡിംഗ് പാസിന്റെ ഒരു പകർപ്പ് കൈയിൽ കരുതാൻ മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hotel travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+