Search
  • Follow NativePlanet
Share
» »വരയാടുകളുടെ പ്രജനനകാലം; ഇരവികുളത്ത് സന്ദര്‍ശകര്‍ക്ക് വിലക്ക്

വരയാടുകളുടെ പ്രജനനകാലം; ഇരവികുളത്ത് സന്ദര്‍ശകര്‍ക്ക് വിലക്ക്

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.

മൂന്നാര്‍:വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു. ഫെബ്രുവരി 01 മുതല്‍ മാര്‍ച്ച് 31 വരെയാണ് പ്രവേശനത്തിന് അനുമതിയില്ലാത്തത്. ദേശീയോദ്യാനത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രമായ രാജമലയിലും സന്ദര്‍ശകരെ അനുവദിക്കില്ല. വരയാടുകളുടെപ്രജനനകാലത്തില്‍ അവയ്ക്ക് പരമാവധി സന്ദര്‍ശക സുരക്ഷിതത്വം നല്കുവാന്‍ കൂടിയാണ് ഉദ്യാനം അടച്ചിടുന്നത്. ആളുകളുടെ സന്ദര്‍ശനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

Eravikulam National Park

PC:Sivahari

ജനുവരി പകുതി മുതല്‍ ഏപ്രില്‍ വരെയാണ് നീലഗിരി താറുകളുടെ പ്രജനന കാലം. 2020 ല്‍ പ്രജന കാലത്തോടനുബന്ധിച്ച് അടച്ചിട്ട ഇരവികുളം ലോക്ഡൗണും കഴിഞ്ഞ് ഓഗസ്റ്റ് മാസത്തിലാണ് പിന്നീട് സഞ്ചാരികള്‍ക്കായി തുറന്നത്. മൂന്നാറിലെത്തുന്നവരു‌ടെ പ്രിയപ്പെട്ട സന്ദര്‍ശന കേന്ദ്രമായതിനാല്‍ തന്നെ ഡിസംബര്‍ , ജനുവരി മാസങ്ങളില്‍ ഇവിടെ വളരെയധികം സഞ്ചാരികള്‍ എത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2000 ഓളം ആളുകള്‍ക്ക് ദിവസേന പ്രവേശനം അനുവദിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X