Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി യാത്ര ധൈര്യമായി പ്ലാൻ ചെയ്യാം, എറണാകുളം- പുനലൂർ- വേളാങ്കണ്ണി ട്രെയിൻ സർവീസ് നീട്ടി

വേളാങ്കണ്ണി യാത്ര ധൈര്യമായി പ്ലാൻ ചെയ്യാം, എറണാകുളം- പുനലൂർ- വേളാങ്കണ്ണി ട്രെയിൻ സർവീസ് നീട്ടി

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് എറണാകുളം- പുനലൂര്‍- വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് ട്രെയിൻ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. അവധിക്കാലം കഴിഞ്ഞിട്ടും തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവിനെത്തുടർന്നാണ് റെയിൽവേ ഈ പ്രത്യേക സർവീസ് ഓഗസ്റ്റ് വരെ നീട്ടിയത്. എറണാകുളത്ത് നിന്നും ആരംഭിക്കുന്ന ട്രെയിൻ കൊല്ലം- പുനലൂർ- ചെങ്കോട്ട വഴിയാണ് സർവീസ് നടത്തുന്നത്.

എറണാകുളത്ത് നിന്നും ജൂലൈ 8, 15, 22, 29, ഓഗസ്റ്റ് 5 എന്നീ ശനിയാഴ്ച ദിവസങ്ങളിൽ എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.05ന് (ട്രെയിൻ നമ്പർ 06035) പുറപ്പെടും. പിറ്റേന്ന് ഞായറാഴ്ച പുലർച്ചെ 5.40ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.

Velankanni Church

തിരികെ ജൂലായ് ഒന്‍പത്, 16, 23, 30, ഓഗസ്റ്റ് 06 എന്നീ ഞായറാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്നും എറണാകുളക്കേയ്ക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും (ട്രെയിന്‍ നമ്പർ 06036). വൈകിട്ട് 6.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.40ന് എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തും. യാത്രക്കാർക്ക് ടിക്കറ്റ് റിസർവേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചു. 17 മണിക്കൂറാണ് യാത്രാ സമയം.

കോട്ടയം,ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനെല്ലൂര്‍, രാജപാളയം, ശിവകാശി, വിദുരനഗര്‍, തഞ്ചാവൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടായിരിക്കുക. വേളാങ്കണ്ണിയാണ് ട്രെയിനിന്‌റെ അവസാന സ്റ്റോപ്പ്.

സ്ലീപ്പർ, എസി ത്രി ടയർ, എസി ടു ടയർ എന്നീ ക്ലാസുകളാണ് ട്രെയിനിലുള്ളത്. സ്ലീപ്പറിൽ 485 രൂപയും എസി ത്രി ടയറിൽ 1315 രൂപയും എസി ടു ടയറിൽ 1875 രൂപയുമാണ് ഒരാൾക്കുള്ള നിരക്ക്.

Velankanni-Ernakulam Special Train

എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര എക്‌സ്പ്രസ് 06035

എറണാകുളം ജംങ്ഷൻ ഉച്ചയ്ക്ക് 1.10 pm
കോട്ടയം- 2.10 pm
ചങ്ങനാശ്ശേരി- 2.22 pm
തിരുവല്ല - 2.32 pm
ചെങ്ങന്നൂർ- 2.43 pm
മാവേലിക്കര - 2.57 pm
കായംകുളം ജംങ്ഷൻ- 3.08 pm
കരുനാഗപ്പള്ളി - 3.26 pm
ശാസ്താംകോട്ട - 3.37
കൊല്ലം ജംങ്ഷൻ 4.30 pm
കുണ്ടറ- 4.58 pm
കൊട്ടാരക്കര- 5.12 pm
ആവുണേശ്വരം- 5.24 pm
പുനലൂർ 5.40 pm
തെന്മല 6.24 pm
ചെങ്കോട്ട 7.55 pm
തെങ്കാശി 8.13 pm
കാരെക്കുടി 00.50 am
നാഗപട്ടിണം 4.40 am
വേളാങ്കണ്ണി- 5.40 am എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെത്തുന്ന സമയം.

വേളാങ്കണ്ണി - എറണാകുളം പ്രത്യേക പ്രതിവാര എക്‌സ്പ്രസ് 06036 സമയം

വേളാങ്കണ്ണി 6.40 pm
നാഗപട്ടണം- 6.55 pm
കാരക്കുടി ജംങ്ഷൻ- 11.00 pm
ശിവകാശി 2.23 am
തെങ്കാശി 3.50 am
ചെങ്കോട്ടെ 4.15 am
പുനലൂർ 6.50 am
ആവുണേശ്വരം- 7.07
കൊട്ടാരക്കര - 7.18
കുണ്ടറ - 7.35
കൊല്ലം - 8.15
ശാസ്താംകോട്ട - 8.38 am
കരുനാഗപ്പള്ളി - 8.49 am
കായംകുളം- 9.04 am
മാവേലിക്കര - 9.15 am
ചെങ്ങന്നൂർ - 9.28 am
തിരുവല്ല - 9.39 am
ചങ്ങനാശ്ശേരി - 9.49 am
കോട്ടയം- 10.10 am
എറണാകുളം- 11.40 am.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+