Search
  • Follow NativePlanet
Share
» »മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും... ബീച്ച് വിജില്‍ ആപ്പുമായി ഗോവ ടൂറിസം

മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും... ബീച്ച് വിജില്‍ ആപ്പുമായി ഗോവ ടൂറിസം

ഗോവയിലെ ബീച്ചുകളുടെ സമഗ്രമായ മാനേജ്മെന്റ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗോവയില്‍ 'ബീച്ച് വിജില്‍ ആപ്പ്' പുറത്തിറക്കി.

ഗോവയിലെ ബീച്ചുകളുടെ സമഗ്രമായ മാനേജ്മെന്റ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗോവയില്‍ 'ബീച്ച് വിജില്‍ ആപ്പ്' പുറത്തിറക്കി.
ഗോവയിലെ ബീച്ചില്‍ ഇനി മാലിന്യങ്ങള്‍ വലിച്ച‌െറിയുകയോ മദ്യപിക്കുകയോ പൊതു സ്ഥലത്ത് പാചകം ചെയ്യുക തുടങ്ങിയ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ ആപ്പ് സഹായിക്കും. ഗോവ പോലീസ്, ദൃഷ്ടി ലൈഫ് സേവർമാർ, ബീച്ച് ക്ലീനിംഗ് ഏജൻസി, ഷാക്ക് ഓപ്പറേറ്റർമാർ, പ്രാദേശിക പഞ്ചായത്തുകൾ എന്നിവയിൽ നിന്നുള്ള പ്രതികരണങ്ങൾ ഏകോപിപ്പിച്ച് ഗോവ ടൂറിസം വകുപ്പ് ആപ്പ് നിരീക്ഷിക്കും. മെഡിക്കൽ അത്യാഹിത സമയത്ത് ഒരു കോൺടാക്റ്റ് പോയിന്റായി ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ആപ്പില്‍ ഉണ്ടായിരിക്കും

Goa

PC:Aditya Rathod

വെള്ളിയാഴ്ച സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം, ഐടി മന്ത്രി രോഹൻ ഖൗണ്ടെയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആപ്പ് പുറത്തിറക്കി. ടൂറിസം മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാരിനെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സംസ്ഥാനത്തിന്റെ ബീച്ചുകളിലെ നിയമലംഘനങ്ങൾ നേരിട്ട് ടൂറിസം വകുപ്പിനെ അറിയിക്കാം. ബീച്ച് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഇത് ഗുണം ചെയ്യും, ടൂറിസം മേഖലയുമായി ഇൻഫർമേഷൻ ടെക്നോളജിയുടെ സഹകരണം ഭാവിയിൽ നിരവധി വഴികൾ തുറക്കുമെന്നും മുഖ്യമന്ത്രി സാവന്ത് പറഞ്ഞു.

ചിത്രശലഭ പാര്‍ക്ക് മുതല്‍ ബീച്ച് വരെ...ഗോവയിലെ കാണാക്കാഴ്ചകള്‍ചിത്രശലഭ പാര്‍ക്ക് മുതല്‍ ബീച്ച് വരെ...ഗോവയിലെ കാണാക്കാഴ്ചകള്‍

ഗോവയില്‍ ഹെലി-ടൂറിസം...കണ്ടുതീര്‍ക്കാം ഗോവ ഇനി ഹെലികോപ്റ്ററില്‍ഗോവയില്‍ ഹെലി-ടൂറിസം...കണ്ടുതീര്‍ക്കാം ഗോവ ഇനി ഹെലികോപ്റ്ററില്‍

Read more about: goa travel news ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X