Search
  • Follow NativePlanet
Share
» »ഇഗത്പുരി ഇനി ഹീറോ-ചി-വാദി, നായകന് ആദരവുമായി ഈ ഗ്രാമം!!

ഇഗത്പുരി ഇനി ഹീറോ-ചി-വാദി, നായകന് ആദരവുമായി ഈ ഗ്രാമം!!

ബോളിവുഡിലെ മാത്രമല്ല, ലോക സിനിമയിലെ തന്നെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ താരങ്ങളിലൊന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡിലെ മാത്രമല്ല, ലോക സിനിമയിലെ തന്നെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ താരങ്ങളിലൊന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍. നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിയ അദ്ദേഹം ഭൂമിയില്‍ നിന്നും മടങ്ങിയെങ്കിലും താന്‍റെ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തോടുള്ള ആദരവ് വളരെ വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം.

മഹാരാഷ്ട്രയിലെ ഇഗത്പുരി എന്ന കൊച്ചുഗ്രാമമാണ് തങ്ങളുടെ ഗ്രാമത്തിന് ഇര്‍ഫാന്‍ ഖാന്‍ എന്ന ഹീറോയുടെ പേര് നല്കികൊണ്ട് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.

Igatpuri

ഹീറോ-ചി-വാദി
ഇഗത്പുരി ഗ്രാമത്തോട് വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന താരമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഗ്രാമീണരുടെ ബുദ്ധിമു‌‌ട്ടുകള്‍ യാദൃശ്ചികമായി അറിയുവാന്‍ ഇടയായ അദ്ദേഹം അവരെ പല വിധത്തിലും സഹായിച്ചിരുന്നു. ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടറുകളും പുസ്തകങ്ങളും മധുരപലഹാരങ്ങളും മഴക്കോട്ടുകളുമെല്ലാം പല തവണ അദ്ദേഹത്തിന്‍റെ സമ്മാനങ്ങളായി എത്തിയിരുന്നു. ഇങ്ങനെ ഈ ഗ്രാമത്തെ ഹൃദയത്തില്‍ ചേര്‍ത്തു സൂക്ഷിച്ച നായകന് അദ്ദേഹത്തിന്‍റെ മരണ ശേഷം ഹീറോ-ചി-വാദി അഥവാ നായകന്‍റെ ദേശം എന്നാണ് പേര് നല്കിയിരിക്കുന്നത്.
കാവല്‍ മാലാഖ
തങ്ങളുടെ കാവല്‍ മാലാഖയായിരുന്നു ഇര്‍ഫാന്‍ ഖാന്‍ എന്നാണ് ഗ്രാമീണര്‍ ഇഗത്പുരി ഗ്രാമത്തിലുള്ളവര്‍ പറയുന്നത്. ഗ്രാമത്തിന്‍റെ ആവശ്യങ്ങളിലെല്ലാം ഓടിയെത്തുന്ന അദ്ദേഹം ഒരിക്കലും തങ്ങളുടെ കാര്യങ്ങളില്‍ താമസം വരുത്തിയിരുന്നില്ല എന്നും ഇവര്‍ ഓര്‍മ്മിക്കുന്നു.
ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇഫാന്‍ ഖാന്‍ ഏപ്രില്‍ 29നാണ് മരണത്തിന് കീഴടങ്ങുന്നത്.

ഇഗത്പുരി
മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷുകളില്‍ ഒന്നായാണ് ഇഗത്പുരി അറിയപ്പെടുന്നത്. കല്‍സുബായ് പീക്ക്, ത്രിങ്കല്‍വാഡി കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിങ്, ഹൈക്കിങ് റൂട്ടുകളുടെ തുടക്ക സ്ഥാനം എന്ന നിലയില്‍ ഇവിടം സഞ്ചാരികള്‍ക്ക് പരിചിതമായ പ്രദേശമാണ്. പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമായ ഈ പ്രദേശം മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണ്.

കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!

സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

Read more about: maharashtra village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X