Search
  • Follow NativePlanet
Share
» »തലവര മാറിമറിയുന്നത് ഈ 13 ഗ്രാമങ്ങളുടെ! സഞ്ചാരികൾക്കിനി പുത്തൻ ലക്ഷ്യസ്ഥാനങ്ങൾ

തലവര മാറിമറിയുന്നത് ഈ 13 ഗ്രാമങ്ങളുടെ! സഞ്ചാരികൾക്കിനി പുത്തൻ ലക്ഷ്യസ്ഥാനങ്ങൾ

കിഴക്കൻ സിംഗ്ഭും ജില്ലയിൽ, 13 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.

അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ വിനോദസഞ്ചാരരംഗം. കൂടുതൽ ആളുകൾ യാത്രകൾക്കായി വരുന്നു എന്നതു മാത്രമല്ല, പുത്തൻ ഇടങ്ങൾ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടുന്നതും ഈ വളര്‍ച്ചയുടെ ഭാഗമാണ്. വിനോദസഞ്ചാര സാധ്യതകൾ ഉള്ള ഇടങ്ങൾ കണ്ടെത്തി, അതിനെ ഒരു കേന്ദ്രമാക്കി മാറ്റിയെടുക്കുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ ഇവിടെ നടപ്പാക്കുന്നുണ്ട്.

Jharkhand Tourism

PC: Alvin Rahul/ Unsplash

ഇപ്പോഴിതാ, ഇങ്ങനെയൊരു നല്ല വാർത്ത വന്നിരിക്കുന്നത് ജാർഖണ്ഡിൽ നിന്നുമാണ്. ഇവിടുത്തെ കിഴക്കൻ സിംഗ്ഭും ജില്ലയിൽ, 13 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ പുതിയ സ്ഥലങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഉയര്‍ത്തുകയല്ല, പകരം നിലവിലുള്ള സ്ഥലങ്ങളെ കൂടുതൽ മികച്ച രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
നിലവിൽ, ഇന്ത്യയിൽ വിനോദ സഞ്ചാരരംഗം ഏറ്റവും മെല്ലെ വികസിച്ചുകൊണ്ടിരിക്കുന്ന സംസഥാനമാണ് ജാർഖണ്ഡ്. ഏറ്റവും കുറവ് സഞ്ചാരികൾ എത്തുന്നതും ഇവിടെത്തന്നെയാണ്.

Jharkhand Tourism

PC:Tapan Kumar Choudhury

അടിസ്ഥന സൗകര്യങ്ങളുടെ അഭാവം തന്നെയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സൗകര്യങ്ങളുടെ കുറവ് ജാർഖണ്ഡിനെ ഒരിക്കലും മനോഹരമല്ലാതാക്കി മാറ്റുന്നില്ല എന്നതാാണ് യാഥാർത്ഥ്യം. മൊത്തത്തിലുള്ള യാത്രയിൽ കുറച്ചധികം വിട്ടുവീഴ്ചകൾ സഹിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്താൽ അതിമനോഹരമായ കാഴ്ചകളും യാത്രാനുഭവങ്ങളും ജാർഖണ്ഡ് നല്കും.

ദക്ഷിണേന്ത്യയുടെ അത്ഭുതമായ നായകാർ പാലസ് മുതൽ വൈഗ ഡാം വരെ... മധുര യാത്രയിൽ പോകാൻ ഈ ഇടങ്ങളുംദക്ഷിണേന്ത്യയുടെ അത്ഭുതമായ നായകാർ പാലസ് മുതൽ വൈഗ ഡാം വരെ... മധുര യാത്രയിൽ പോകാൻ ഈ ഇടങ്ങളും

ഇത്തവണ, തലവര മാറിമറിയുവാൻ പോകുന്നത് കിഴക്കൻ സിംഗ്ഭും ജില്ലയിലെ ഗ്രാമങ്ങളിലെ അധികമാരും അറിയാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളുടെയാണ്. ധരഗിരി വെള്ളച്ചാട്ടം, കാശിദംഗ ശിവക്ഷേത്രം, സിദ്ധേശ്വരം കുന്നുകൾ, സത്നാല ഹിൽസ്, കനൈശ്വർ കുന്ന്, ഗോതശില കുന്ന്, കിയ വെള്ളച്ചാട്ടം, ജ്യോതി കുന്ന്, ഗലുദിഹ് ബാരേജ്, ലഖൈദിഹ്, മുഖ്തേസ്വർധം ഹരിണ, കലേശ്വരം, കോക്ഡ , പതാംഡ പഹർഭംഗ കുന്നിൻ മുകളിലെ ഹതിഖേദ ക്ഷേത്രം, ബഹരഗോറയിലെ ഭൂതേശ്വർ ക്ഷേത്രം എന്നിവിടങ്ങൾ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഉയർത്തുവാനാണ് ഉത്തരവ്.

Jharkhand Tourism

PC:Shubham Rana/ Unsplash

പ്രാദേശികതലത്തിൽ മാത്രം അറിയപ്പെടുന്ന ഈ ഇടങ്ങളെ രാജ്യത്തെ ആഭ്യന്തര വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളായി ഉയര്‍ത്തുക എന്നതിനാണ് ഇവിടെ ഊന്നൽ നല്കുന്നത്. തുസു മേള, ചിത്രേശ്വർ ധാം മേള, ഹരിണ മേള തുടങ്ങിയ പ്രാദേശിക മേളകളെ എല്ലാവരിലേക്കും എത്തിക്കുക, പ്രാദേശിക സാംസ്കാരികവും പരമ്പരാഗത ആചാരങ്ങളും കൂടുതൽ പ്രചാരത്തിലാക്കുവാനും ഇതുവഴി ലക്ഷ്യമിടുന്നു.

കൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെകൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെ

അടിസ്ഥാന സൗകര്യങ്ങളും ശ്രദ്ധയും നല്കിയാൽ ജാർഖണ്ഡിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റാം.

Cover Image PC: Saif Rahman/ Unsplash

അങ്ങനെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ കേരളത്തിലുമെത്തി.. പഞ്ചനക്ഷത്ര സൗകര്യങ്ങൾ.. ചിലവ് എത്രയാണെന്നോ?!അങ്ങനെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ കേരളത്തിലുമെത്തി.. പഞ്ചനക്ഷത്ര സൗകര്യങ്ങൾ.. ചിലവ് എത്രയാണെന്നോ?!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X