Search
  • Follow NativePlanet
Share
» » കൈലാസ് മാനസരോവറിലേക്ക് താമസിക്കാതെ കാറിലും പോകാം... പിന്നില്‍ 60 കോടി രൂപയുടെ പദ്ധതി

കൈലാസ് മാനസരോവറിലേക്ക് താമസിക്കാതെ കാറിലും പോകാം... പിന്നില്‍ 60 കോടി രൂപയുടെ പദ്ധതി

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ തീര്‍ത്ഥാടന പാതകളിലൊന്നാണ് കൈലാസ്-മാനസരോവര്‍ യാത്ര.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ തീര്‍ത്ഥാടന പാതകളിലൊന്നാണ് കൈലാസ്-മാനസരോവര്‍ യാത്ര. ശിവന്റെ വാസസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളുടെ പ്രിയപ്പെട്ട തീര്‍ത്ഥാടന സ്ഥാനമാണ്. ചൈനയ്ക്ക് കീഴിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ഇവിടേക്ക് ഉടനെ തന്നെ കാറുകളില്‍ എത്തിച്ചേരുവാനായേക്കും.

himalaya

ഗതിയബാഗറിൽ നിന്ന് ലിപുലേഖിലേക്കുള്ള അതിർത്തി റോഡ് മെറ്റല്‍ റോഡായി നവീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഈ പദ്ധതിക്ക് 60 കോടി രൂപ ചെലവ് വരും. മന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വർഷവും ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആണ് മാനസരോവര്‍ തീർത്ഥാടനം നടക്കുന്നത്. തീർത്ഥാടകർക്ക് രണ്ട് വഴികൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഒന്ന് ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിലൂടെയും മറ്റൊന്ന് സിക്കിമിലെ നാഥു ലാ ചുരത്തിലൂടെയുമാണ് പോകുന്നത്.

പിത്തോരാഗഡ് ജില്ലയിലെ ഗുൻജി ഗ്രാമത്തിൽ നടന്ന ഒരു മതപരമായ ഉത്സവത്തിലാണ് ഭട്ട് ഈ പുതിയ റോഡിന്റെ പ്രഖ്യാപനം നടത്തിയത്. മെറ്റലിട്ട റോഡ് വിനോദസഞ്ചാരികൾക്ക് സഹായകമാകുമെന്ന് മാത്രമല്ല, പ്രതിരോധ ഉദ്യോഗസ്ഥരെ അതിർത്തിയിലെ ഔട്ട്‌പോസ്റ്റുകളിൽ വേഗത്തിൽ എത്തിച്ചേരാനും സഹായിക്കും.

"വരും ദിവസങ്ങളിൽ, ഈ പ്രദേശം ഏറ്റവും പ്രിയപ്പെട്ട അതിർത്തി ടൂറിസം കേന്ദ്രമായി മാറും. ഇന്ത്യ-ചൈന അതിർത്തിയിലെ റോഡ് ശൃംഖല പ്രദേശവാസികൾക്ക് അവരുടെ ഗ്രാമങ്ങളിൽ സ്ഥിരതാമസമാക്കാനും ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകക്കും. ഹോംസ്റ്റേയ്ക്കും മറ്റും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

വളരെ ബുദ്ധിമുട്ടേറിയ യാത്രകളുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീർഥാടകരെ ടൂറിന് പോകാൻ അനുവദിക്കുന്നതിന് മുമ്പ് മെഡിക്കൽ പരിശോധനകൾ നടത്താറുണ്ട്. ഉയർന്ന ഉയരത്തിലുള്ള ട്രെക്കിംഗ് ഇതിൽ ഉൾപ്പെടുന്നു, ഈ പ്രദേശത്ത് കാലാവസ്ഥ വളരെ കഠിനമാണ്. ഇത് നിരവധി തീർഥാടകർക്ക് യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പുതിയ റോഡ് വരുന്നതോടെ എല്ലാത്തിനും മാറ്റമുണ്ടാകും എന്നു കരുതപ്പെടുന്നു.

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാകൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X