Search
  • Follow NativePlanet
Share
» »പുത്തന്‍ ബോട്ടില്‍ പോകാം വിവേകാനന്ദപ്പാറയിലേക്ക്

പുത്തന്‍ ബോട്ടില്‍ പോകാം വിവേകാനന്ദപ്പാറയിലേക്ക്

അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ടാണ് ഇവിട‌െ എത്തിയിരിക്കുന്നത്. നാലുകോടി രൂപ ചിലവഴിച്ച് ഗോവയില്‍ നിര്‍മ്മിച്ച ബോട്ട് കഴിഞ്ഞ ദിവസമാണ് കന്യാകുമാരിയിലെത്തിയത്.

കന്യാകുമാരിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് വിവേകാനന്ദപ്പാറ. സ്വാമി വിവേകാനന്ദന്‍ സന്ദര്‍ശിച്ച ഇവിടം സന്ദര്‍ശിക്കാതെ കന്യാകുമാരിയിലെത്തുന്നവര്‍ മടങ്ങാറില്ല. ഇപ്പോഴിതാ, വിവേകാനന്ദപ്പാറ സന്ദര്‍ശിക്കുവാനെത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് തമിഴ്നാട് വിനോദ സഞ്ചാര വകുപ്പ്. വിവേകാനന്ദ സ്മാരകം സന്ദര്‍ശിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ടാണ് ഇവിട‌െ എത്തിയിരിക്കുന്നത്. നാലുകോടി രൂപ ചിലവഴിച്ച് ഗോവയില്‍ നിര്‍മ്മിച്ച ബോട്ട് കഴിഞ്ഞ ദിവസമാണ് കന്യാകുമാരിയിലെത്തിയത്.

vivekananda eock boat

സീസണ്‍ സമയത്ത് ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളെ സ്മാരകത്തിലേക്ക് കൊണ്ടുപോകുവാന്‍ മൂന്നു ബോട്ടുകളാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ ശേഷിയിലും അപ്പുറത്താണ് സീസണില്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍. ഈ കാരണത്താലാണ് കൂടുതല്‍ സൗകര്യങ്ങളുള്ള ബോട്ട് അനുവദിച്ചിരിക്കുന്നത്.
നവംബര്‍, ഡിസംബര്‍,ജനുവരി, മധ്യവേനല്‍ അവധി എന്നീ സമയങ്ങളാണ് ഇവിടുത്തെ സീസണ്‍. ഈ സമയങ്ങളില്‍ സന്ദര്‍ശകരുടെ നിര പലപ്പോഴും റോഡ് വരെ നീളാറുണ്ട്. തുടര്‍ന്നാണ് പുതിയ രണ്ട് ബോട്ടുകള്‍ വാങ്ങിയത്. 75 പേര്‍ക്ക് ഇരിക്കാവുന്ന താമ്രപര്‍ണി എന്നു പേരായ ആദ്യ ബോട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കോവിഡിനു ശേഷം സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങുന്നതോടെ ബോട്ടുകള്‍ സര്‍വ്വീസ് ആരംഭിക്കും.

കടൽകടന്നു വിവേകാനന്ദസ്വാമി തേടിയെത്തിയ പാറകടൽകടന്നു വിവേകാനന്ദസ്വാമി തേടിയെത്തിയ പാറ

ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!ഒരൊറ്റത്തവണ പ്രാർഥിച്ചാല്‍ ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

Read more about: kanyakumari monument tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X