Search
  • Follow NativePlanet
Share
» »കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍, 28ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചടങ്ങുകള്‍

കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍, 28ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചടങ്ങുകള്‍

കര്‍ക്കിടകത്തിലെ ബലിതര്‍പ്പണത്തിനായി ഒരുങ്ങി ക്ഷേത്രങ്ങള്‍. ബലി തര്‍പ്പണത്തിനെത്തുന്ന വിശ്വാസികള്‍ക്കായുള്ള ക്രമീകരണങ്ങളും സജ്ജീകരണങ്ങളും മിക്ക ഇടങ്ങളിലും പൂര്ത്തിയായി കഴിഞ്ഞു

കര്‍ക്കിടകത്തിലെ ബലിതര്‍പ്പണത്തിനായി ഒരുങ്ങി ക്ഷേത്രങ്ങള്‍. ബലി തര്‍പ്പണത്തിനെത്തുന്ന വിശ്വാസികള്‍ക്കായുള്ള ക്രമീകരണങ്ങളും സജ്ജീകരണങ്ങളും മിക്ക ഇടങ്ങളിലും പൂര്ത്തിയായി കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷവും കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നതിനാല്‍ വീടുകളില്‍ ആയിരുന്നു ബലി തര്‍പ്പണം നടത്തിയത്. 28-ാം തിയതി പുലര്‍ച്ചെ രണ്ടു മണിക്കാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും.

karkidaka vavu 20222

കാശിക്കു തുല്യമായി അറിയപ്പെടുന്ന മലപ്പുറം തിരുനാവായ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലിതര്‍പ്പണത്തിനും ശ്രാദ്ധത്തിനും പേരുകേ‌ട്ട തിരുനാവായയില്‍ ബലി തര്‍പ്പണം നടത്തിആല്‍ ആത്മാക്കള്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ക്ഷത്രിയ നിഗ്രഹം നടത്തിയ ശേഷം പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുവാനായി പരശുരാമന്‍ ഇവി‌ടെയെത്തി ബലിയിട്ടു എന്നാണ് വിശ്വാസം. കര്‍ക്കിടകത്തിലെ കറുത്തവാവില്‍ ദക്ഷിണായനം പിതൃമാര്‍ഗ്ഗമായതിനാല്‍ ഇവിടെയെത്തി ബലിയി‌ടുവാനായി ആയിരക്കണക്കിന് വിശ്വാസികള്‍ എത്താറുണ്ട്. ഈ വര്‍ഷം എഴുപതിനായിരത്തോളം പേരെയാണ് ക്ഷേത്രത്തില്‍ പ്രതീക്ഷിക്കുന്നത്. ബലി തര്‍പ്പണത്തിനായി തലേന്ന് എത്തുന്നവര്‍ക്കായി താമസസൗകര്യങ്ങളും പാര്‍ക്കിങ് ഗ്രൗണ്ടുകളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

പിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസിപിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

വയനാ‌ട് തിരുനെല്ലി ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. തിരുനെല്ലി കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെ കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമായിരിക്കും പോകുവാന്‍ സാധിക്കുക. മറ്റു മാര്‍ഗ്ഗങ്ങളില്‍ വരുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഷട്ടില്‍ സര്‍വ്വീസുകളെ ആശ്രയിക്കേണ്ടി വരും. .27, 28 തീയതികളിൽ കാട്ടിക്കുളം മുതൽ തിരുനെല്ലി വരെയും 28-ന് മുത്തങ്ങ ആർടിഒ ചെക്പോസ്റ്റ് മുതൽ മൂലഹള്ള വരെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ ബലിതര്‍പ്പണത്തിന് ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് തിരുനെല്ലി. തിലഹോമം, പിതൃപൂജ തുടങ്ങിയവയ്ക്കും കർക്കടകം, തുലാം, കുംഭം എന്നീ മലയാള മാസങ്ങളിലെ അമാവാസി നാളിലെ ബലി തര്‍പ്പണത്തിനുമായി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.

ആലുവ മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് ബസിതര്‍പ്പണത്തിനായി 80 ബലിത്തറകള്‍ സജ്ജീകരിക്കും. 75 രൂപയാണ് ബലിതര്‍പ്പണത്തിനുള്ള നിരക്കായി ഈടാക്കുക. പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, അദ്വൈതാശ്രമം തുടങ്ങിയ ഇടങ്ങള്‍ ബലിതര്‍പ്പണത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

പിതൃപുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിൽപിതൃപുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിൽ

കർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾകർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾ

Read more about: temple rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X