നാടുവിട്ട് യാത്ര പോയാൽ മലയാളികൾ കൂടുതലും തിരയുന്നത് നമ്മുടെ സ്വന്തം രുചികളാണ്. യാത്രയ്ക്കിടയിലെ വിരസത അകറ്റാൻ ഇടയ്ക്കൊന്നു കൊറിക്കാനും വിശപ്പു മാറ്റാനും ആദ്യം എടുക്കുന്നത് നമ്മുടെ നാടൻ പലഹാരങ്ങൾ തന്നെയാണ്. വഴിയിൽ ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴും കിട്ടിയാൽ മലയാളി ഭക്ഷണം തന്നെ കഴിക്കുകയും ചെയ്യും. എന്നാൽ കർണ്ണാടകയിൽ ചിലപ്പോൾ ഈ പലഹാരം കഴിപ്പ് നടന്നെന്നു വരില്ല.
കർണ്ണാടകയുടെ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സാമ്പിൾ പരിശോധനയിലാണ് കേരളത്തിൽ നിന്നുള്ള ലഘുഭക്ഷണങ്ങളിലും പലഹാര ഇനങ്ങളും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. കേരളത്തിൽ നിർമ്മിച്ച് കർണ്ണാടയുടെ അതിർത്തി ജില്ലകളിൽ വിൽക്കുന്ന പലഹാരങ്ങളിലാണ് കൃത്രിമ നിറങ്ങളും മറ്റും കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനീകരമാകുന്ന വസ്തുക്കളാണ് പരിശോധിച്ച 90 ഓളം സാമ്പിളുകളിൽ കണ്ടെത്തിയത്.

നിപ്പട്ട്, മിക്സ്ചർ, ചിപ്‌സ്, ഹൽവ, മുറുക്ക്, ഡ്രൈ ഫ്രൂട്ട്‌സ് , ജാം, ഖാര തുടങ്ങിയ ലഘുഭക്ഷണങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ സൺസെറ്റ് യെല്ലോ, അല്ലുറ റെഡ്, അസോറൂബിൻ, ടാർട്രാസൈൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ കണ്ടെത്തിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യകരമായ വസ്തുക്കളടങ്ങിയ ഇത്തരം വസ്തുക്കൾ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങൾകൂടാത, മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ച് എഫ്എസ്എസ്എഐ ആശങ്ക പ്രകടിപ്പിപ്പിച്ചു. കാസർഗോഡ്, ദക്ഷിണ കന്നഡ, ബംഗളൂരു എന്നിവയുൾപ്പെടെ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യപ്പെടുമെന്ന് ആശങ്കയാണ് വകുപ്പ് മുന്നോട്ട് വെച്ചത്.
കൂടാതെ, കേരളത്തിൽ നിന്നും കൊണ്ടുവന്ന് കർണ്ണാടകയിൽ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ വില്കുന്ന വിഷയം പരിശോധിക്കാൻ കേരള സർക്കാരിന് കർണാടക കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്. ഒപ്പം, സുരക്ഷിതമല്ലാത്ത ലഘുഭക്ഷണങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കർണാടക ജില്ലകളായ മൈസൂരു, ചാമരാജനഗർ, കുടക്, മടിക്കേരി, ദക്ഷിണ കന്നഡ, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് കൃത്രിമ നിറങ്ങളടങ്ങിയ ലഘുഭക്ഷണം വിതരണം ചെയ്തത്.
പലഹാരങ്ങൾ ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങളിൽ കൃത്രിമ നിറവും മറ്റ് ദോഷകരമായ വസ്തുക്കളും അമിതമായി ഉപയോഗിക്കുന്നത് സ്ഥിരം ഇത്തരം സാധനങ്ങൾ കഴിക്കുന്ന വരുടെ ആരോഗ്യത്തെ മോശകരമായി ബാധിക്കും. വല്ലപ്പോഴുമേ കഴിക്കുന്നുവുള്ളുവെങ്കിലും ഇത്തരം വസ്തുക്കൾ ഉള്ളിൽ ചെല്ലുന്നത് ദോഷമാണ്. സ്ഥിരമായി ഇത്തരം വസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്താതിരിക്കുകയാണ് നല്ലത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












