Search
  • Follow NativePlanet
Share
» »കര്‍താര്‍പൂര്‍ ഇടനാഴി തീര്‍ത്ഥാടനത്തിന് വീണ്ടും തുടക്കം... അറിയേണ്ടതെല്ലാം

കര്‍താര്‍പൂര്‍ ഇടനാഴി തീര്‍ത്ഥാടനത്തിന് വീണ്ടും തുടക്കം... അറിയേണ്ടതെല്ലാം

കോവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന്, ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാലയങ്ങളെ ഒന്നിപ്പിക്കുന്ന കർതാർപൂർ ഇടനാഴി ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച തുറന്നു.

സിഖ് മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും പരിപാവനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് കർതാപൂർ. കർതാർപൂർ സാഹിബ് ഇടനാഴി. കോവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന്, ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാലയങ്ങളെ ഒന്നിപ്പിക്കുന്ന കർതാർപൂർ ഇടനാഴി ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച തുറന്നു.

ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയിലൂടെയുള്ള തീർത്ഥാടനം നിലവിലുള്ള പദ്ധതികൾക്കും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചും സുഗമമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. , ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും ഒസിഐ ഉടമകൾക്കും കർതാർപൂർ സന്ദർശിക്കാം. കൂടാതെ വിദേശികളെ അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

kartarpur

PC:Guglani

കര്‍താപൂര്‍ പ്രത്യേകതകള്‍

സിക്ക് മത സ്ഥാപകനായ ഗുഗു നാനാക്ക് ആദ്യ സിക്ക് സമൂഹത്തെ തയ്യാറാക്കിയെടുത്ത ഇടമാണ് പാക്കിസ്ഥാൻ പ‍ഞ്ചാബിലെ നാരോവാൽ ജില്ലയിലെ കർതാപൂർ. രവി നദിയുടെ മറുകരയിലായി സ്ഥിതി ചെയ്യുന്ന കർതാപൂരിലാണ് 20 വർഷത്തെ നീണ്ട യാത്രകൾക്കു ശേഷം ഗുരു നാനാക്ക് താമസിച്ചത് എന്നാണ് വിശ്വാസം.

കർതാപൂർ ഇടനാഴി
പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി എന്നറിയപ്പെടുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂറിൽ നിന്നും കർതാർപൂരിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർഥാടക പാതയാണിത്.

കര്‍താപൂര്‍ ഇടനാഴി സന്ദര്‍ശനം രജിസ്ട്രര്‍ ചെയ്യുവാന്‍ വേണ്ട കാര്യങ്ങള്‍

സാധുവാന ഇന്ത്യന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഒസിഐ
നിങ്ങളുടെ രക്ത ഗ്രൂപ്പ്

നിങ്ങളുടെ പ്രാദേശിക പോലീസ് സ്റ്റേഷന്‍റെ പേര്

സ്കാന്‍ ചെയ്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ(300 കെബിയില്‍ കൂടാത്ത, ജെപിജി ഫോര്‍മാറ്റില്‍)

പാസ്പോര്‍ട്ടിന്‍റെ സ്കാന്‍ ചെയ്ത കോപ്പി
പേരും മറ്റു വിശദാംശങ്ങളും അടങ്ങിയിരിക്കണം, പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജും ഉണ്ടായിരിക്കണം(500 കെബിയില്‍ കൂടാത്ത, ജെപിജി ഫോര്‍മാറ്റില്‍)
ഒസിഐ കാർഡിന്റെ ആദ്യ പേജിന്റെ സ്കാൻ ചെയ്ത പകർപ്പ് 500 കെബിയിൽ കൂടാത്ത ഫോർമാറ്റിൽ മാത്രം.

കർതാർപൂർ ഇടനാഴി ഇബുക്കിംഗ്: അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

prakashpurb550.mha.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക
മുകളിലുള്ള 'ഓൺലൈനായി അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ദേശീയതയും യാത്രാ തീയതിയും തിരഞ്ഞെടുക്കുക. തുടരാൻ 'തുടരുക' അമർത്തുക. സ്ലോട്ടുകൾ ലഭ്യമായ തീയതികൾ വെബ്സൈറ്റ് കാണിക്കും. ലഭ്യത അനുസരിച്ച് നിങ്ങൾ കർതാർപൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ദിവസം തിരഞ്ഞെടുക്കുക. കർതാർപൂർ ഇടനാഴി രജിസ്ട്രേഷൻ ഫോമിന്റെ ഭാഗം A സ്ക്രീനിൽ ദൃശ്യമാകും, അത് പൂരിപ്പിക്കുക, തുടർന്ന് 'സംരക്ഷിക്കുക & തുടരുക. ബാക്കിയുള്ള ഭാഗങ്ങളിലും ഇത് ചെയ്യുക. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, പാസ്പോർട്ട് നമ്പർ, ജനനത്തീയതി എന്നിവ നൽകി അതേ പോർട്ടലിൽ രജിസ്ട്രേഷൻ നില പരിശോധിക്കാം. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. വിജയകരമായ രജിസ്ട്രേഷന് ശേഷം നിങ്ങൾക്ക് എസ്എംഎസും ഇ-മെയിലും ലഭിക്കും.

Read more about: pilgrimage punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X