Search
  • Follow NativePlanet
Share
» »നഷ്ടപ്രതാപം തിരികെപ്പിടിച്ച് കാശ്മീര്‍, ജൂലൈ മൂന്ന് വരെ സന്ദര്‍ശിച്ചത് 1 കോടി ആളുകള്‍...

നഷ്ടപ്രതാപം തിരികെപ്പിടിച്ച് കാശ്മീര്‍, ജൂലൈ മൂന്ന് വരെ സന്ദര്‍ശിച്ചത് 1 കോടി ആളുകള്‍...

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ മൂന്ന് വരെയുള്ള സമയത്ത് ഏകദേശം 1.06 കോടി സന്ദര്‍ശകരാണ് ഭൂമിയിലെ സ്വര്‍ഗ്ഗമായ കശ്മീരില്‍ സന്ദര്‍ശിച്ചത്.

കാശ്മീര്‍ വിനോദസഞ്ചാരത്തിന് ഇത് നല്ല നാളുകളാണ്. പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമെല്ലാം പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്ക് അന്നുമിതം കാശ്മീര്‍ പ്രിയം തന്നെയാണ് എന്നതിന്റെ സാക്ഷ്യമാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ മൂന്ന് വരെയുള്ള സമയത്ത് ഏകദേശം 1.06 കോടി സന്ദര്‍ശകരാണ് ഭൂമിയിലെ സ്വര്‍ഗ്ഗമായ കശ്മീരില്‍ സന്ദര്‍ശിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയിൽ ചോദ്യത്തിനുത്തരമായി പറഞ്ഞ കണക്കിലാണ് വിവരങ്ങളുള്ളത്. 2019 മുതൽ ജമ്മു കശ്മീരിൽ പൊതുമേഖലയിൽ 30,000 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും സഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

Kashmir Tourism Revived

എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം തരംതിരിച്ച് ലഭ്യമല്ല. വൈഷ്ണോദേവി ക്ഷേത്രവും അമർനാഥ് ഗുഹയും സന്ദർശിക്കുന്ന തീർഥാടകരും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ജമ്മു കശ്മീരിലുടനീളം വിനോദസഞ്ചാരത്തിനായി 75 ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുന്നതിന് രാജ്യത്തുടനീളമുള്ള സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനായി, ജമ്മു കശ്മീർ ടൂറിസം നയം, 2020, വിജ്ഞാപനം ചെയ്യുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസത്തിന് വ്യവസായ പദവി നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news kashmir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+