ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഉത്തർപ്രദേശിലെ മഥുര ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലും പൽവാൽ-മഥുര സെക്ഷനിലും അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ ഈ റൂട്ടിലൂടെ കടന്നുപോകുന്ന ട്രെയിന്‍ സർവീസുകളിൽ ഏതാനും സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിടും.
അറ്റകുറ്റപ്പണികൾ 2023 നവംബർ 27 മുതൽ 2024 മാർച്ച് 21 വരെ നടക്കും. കേരള എക്സ്പ്രസ് ഉൾപ്പെടെ ഡൽഹി-കേരളാ റൂട്ടിലെ ട്രെയിനുകളുടെ സർവീസുകളെ ഇത് ബാധിക്കും. വഴി തിരിച്ചുവിടലും റദ്ദാക്കലും കൂടാതെ ചില ട്രെയിനുകൾ 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ഡൽഹി-കേരള റൂട്ടിൽ റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ്
12283 എറണാകുളം - നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (ജനുവരി 16, 23, 30; ഫെബ്രുവരി 6)
12284 നിസാമുദ്ദീൻ - എറണാകുളം തുരന്തോ (ജനുവരി 13, 20, 27; ഫെബ്രുവരി 7)
12483 കൊച്ചുവേളി - അമൃത്സർ സൂപ്പർഫാസ്റ്റ് (ജനുവരി 17, 24, 31; ഫെബ്രുവരി 7)
12484 അമൃത്സർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ജനുവരി 14, 21, 28; ഫെബ്രുവരി 4)
12625 തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് (ജനുവരി 27 മുതൽ ഫെബ്രുവരി 3 വരെ)
12626 ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് (ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ)
12643 തിരുവനന്തപുരം - നിസാമുദ്ദീൻ സ്വർണ്ണ ജയന്തി (ജനുവരി 9, 16, 23, 30)
12644 നിസാമുദ്ദീൻ - തിരുവനന്തപുരം സ്വർണ്ണ ജയന്തി (ജനുവരി 12, 19, 26; ഫെബ്രുവരി 2)
12645 എറണാകുളം - നിസാമുദ്ദീൻ മില്ലേനിയം സൂപ്പർഫാസ്റ്റ് (ജനുവരി 6, 13, 20, 27; ഫെബ്രുവരി 3)
12646 നിസാമുദ്ദീൻ - എറണാകുളം മില്ലേനിയം സൂപ്പർഫാസ്റ്റ് (ജനുവരി 9, 16, 23, 30; ഫെബ്രുവരി 6)
22653 തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ജനുവരി 13, 20, 27; ഫെബ്രുവരി 3)
22654 നിസാമുദ്ദീൻ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (ജനുവരി 15, 22, 29; ഫെബ്രുവരി 5)
22655 എറണാകുളം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ജനുവരി 10, 17, 24, 31)
22656 നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് (ജനുവരി 12, 19, 26; ഫെബ്രുവരി 2)
22659 കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് (ജനുവരി 12, 19, 26; ഫെബ്രുവരി 2)
22660 ഋഷികേശ് - കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ജനുവരി 15, 22, 29; ഫെബ്രുവരി 5)
ഡൽഹി-കേരള റൂട്ടിൽ വഴി തിരിച്ചുവിട്ട ട്രെയിനുകൾ
22659 കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് (ഡിസംബർ 29)
22660 ഋഷികേശ് - കൊച്ചുവേളി സൂപ്പർഫാസ്റ്റ് (നവംബർ 27; ജനുവരി 1)
12617 എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (ജനുവരി 1, ഫെബ്രുവരി 3)
12618 നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ് (ജനുവരി 11, ഫെബ്രുവരി 5)
12217 കൊച്ചുവേളി - ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (ജനുവരി 8, 13, 15, 20, 22, 27, 29; ഫെബ്രുവരി 3)
12218 ചണ്ഡീഗഡ് - കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (ഡിസംബർ 23 - 27; ജനുവരി 3, 10, 12, 17, 19, 24, 26, 31); ഫെബ്രുവരി 3.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













