ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിൽ ജീവിക്കുന്നവർക്ക് പ്രധാന പ്രശ്നം യാത്ര തന്നെയാണ്. ബസുകളും ട്രെയിനുകളും നിരവധിയുണ്ടെങ്കിലും പല റൂട്ടുകളിലും അധിക നിരക്കാണ് പ്രത്യേകിച്ച് ഉത്സവ അവധി സീസണുകൾ ഈടാക്കുന്നത്. മിക്ക റൂട്ടുകളിലും ഉണ്ടെങ്കിലും കെഎസ്ആർടിസി ബസുകളാവട്ടെ ചുരുങ്ങിയ സർവീസുകളാണ് നടത്തുന്നത്. മാത്രമല്ല, കേരളാ ആര്‍ടിസിക്ക് എസി ബസുകൾ ഇല്ലാത്തതും ഉയർന്ന തുക നല്കി സ്വകാര്യ ബസുകളെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നു.
ഇപ്പോഴിതാ, സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് ആശ്വസം നല്കുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. അന്തർ സംസ്ഥാന റൂട്ടുകളിൽ ന്യായമായ നിരക്കിൽ സുഖകരമായ യാത്രാ ഉറപ്പു നല്കുന്ന എയർ കണ്ടീഷൻ സ്ലീപ്പർ ബസുകൾ അവതരിപ്പിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. സ്വകാര്യ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിലാവും കെഎസ്ആർടിസി എസി ബസുകൾ കൊണ്ടുവരിക.

തലശ്ശേരി-ബെംഗളൂരു, തിരുവനന്തപുരം-ബെംഗളൂരു പോലുള്ള ഏറ്റവും ആവശ്യകാരുള്ളറൂട്ടുകളിലാണ് എസി സ്ലീപ്പർ ബസുകൾ അവതരിപ്പിക്കുകയെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ റൂട്ടുകളിലെ കുത്തക സ്വകാര്യ ഓപ്പറേറ്റർമാർക്ക് അമിത തുക നൽകാൻ നിർബന്ധിതരാകുന്ന യാത്രക്കാർക്ക് ഇത് വളരെയധികം ആശ്വാസം നൽകുമെന്നും സ്ലീപ്പർ ബസുകൾക്കായി ഞങ്ങൾ ഇതിനകം ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്, അവ ലഭിക്കാൻ തുടങ്ങുമ്പോൾ സർവീസുകൾ ആരംഭിക്കും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ടിഎൻഐഇയോട് പറഞ്ഞു.
പുതിയ ബസുകൾ വാങ്ങുന്നതിനായി മാത്രം 107 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്. കോർപ്പറേഷൻ ബസുകൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 34 എസി സ്ലീപ്പർ ബസുകളുടെ ബസ് ഷാസി, ബസ് ബോഡി എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയാണ് കോർപ്പറേഷൻ ഇതിനകം ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, കൂടുതൽ വരുമാനം നൽകുന്നതിനാൽ സൂപ്പർ ഫാസ്റ്റ് ബസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യാത്രക്കാരുടെ എണ്ണം കൂട്ടാൻ നിരക്ക് വർദ്ധിപ്പിക്കാതെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എയർ കണ്ടീഷൻ ചെയ്യുന്നതിനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത് കൂടാതെ, വിമാനത്താവളങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിന് ബസുകൾ കൊണ്ടുവരുനാവും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഇത് ആദ്യം സർവീസ് നടത്തുക. ബസുകൾക്ക് ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയങ്ങൾ ഉണ്ടാകില്ല, വിമാനങ്ങൾ എത്തിയതിനുശേഷം മാത്രമേ പുറപ്പെടുകയുള്ളൂ എന്നതാണ് സർവീസുകളുടെ പ്രത്യേകതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














