Search
  • Follow NativePlanet
Share
» »ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്ൻ; കൈകോർത്ത് കെ‌‌ടിഡിസിയും

ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്ൻ; കൈകോർത്ത് കെ‌‌ടിഡിസിയും

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ഈ ക്യാമ്പയിൻ ഇപ്പോൾ കേരളാ ‌‌‌ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷനും ഏറ്റെ‌‌‌ടുത്തിരിക്കുകയാണ്.

കൊറോണാ വൈറസ് വ്യാപനം തടയുവാനായി കേരളാ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ബ്രേക്ക് ദ ചെയ്ൻ ക്യാംപയിന് എല്ലാ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വ്യക്തി ശുചിത്വവും ആരോഗ്യ രക്ഷയും വഴി കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് ത‌ടയുകയാണ് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിന്റെ ലക്ഷ്യം. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ഈ ക്യാമ്പയിൻ ഇപ്പോൾ കേരളാ ‌‌‌ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷനും ഏറ്റെ‌‌‌ടുത്തിരിക്കുകയാണ്.

 Break the chain campaign by Kerala Tourism Development Corporation

കെടിഡിസിയുടെ ഭാഗമായ റിസോർട്ടുകളിലും ഹോട്ടലുകളിലുമാണ് കർശനമായി ബ്രേക്ക് ദ ചെയ്ൻ ക്യാംപയിൻ നടപ്പാക്കുന്നത്. ഇതിനു കീഴിലുള്ള ഹോട്ടലുകളിൽ എത്തുന്നവർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഹോട്ടലുകളിലും ലോബിയിലും കൂടാതെ, കെടിഡിസിയുടെ വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സാനിറ്റൈസർ കൈകളിൽ ഉപയോഗിച്ചതിനു ശേഷം മാത്രമേ ഡ്രൈവറും സ‍ഞ്ചാരികളും വാഹനത്തിൽ കയറാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

break the chain ktdc

ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്ന സാമൂഹീക അകലം അഥവാ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിനായി ഹോട്ടലുകളിലെ ഇരിപ്പി‌ങ്ങൾ തമ്മിൽ ഒന്നര മീറ്റർ അകലത്തിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണത്തിനായി മുൻപുണ്ടായിരുന്ന ബുഫേ സംവിധാനവും താത്കാലികമായി മാറ്റിയിട്ടുണ്ട്. ബുഫേ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കും എന്ന കാരണത്താലാണിത്. കെ‌‌ടിഡിസിയു‌‌‌ടെ എല്ലാ ഓഫീസുകളു‌ടെയും റിസപ്ഷനുകളിൽ സാനിറ്റൈസറുകളും മാസ്കുകളും നല്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയി‌ട്ടുണ്ട്.

മാസ്ക് മുതൽ സാമൂഹീക അകലം വരെ... പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാംമാസ്ക് മുതൽ സാമൂഹീക അകലം വരെ... പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാം

യാത്രാ പ്ലാനുകൾ മുതൽ ഓൺലൈൻ കോഴ്സുകൾ വരെ... വീ‌‌ട്ടിലിരുപ്പ് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യാം!യാത്രാ പ്ലാനുകൾ മുതൽ ഓൺലൈൻ കോഴ്സുകൾ വരെ... വീ‌‌ട്ടിലിരുപ്പ് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X