Search
  • Follow NativePlanet
Share
» »കൊച്ചിയിൽ നിന്നും 45 മിനിട്ടിൽ പറന്ന് തേക്കടിയിലെത്താം

കൊച്ചിയിൽ നിന്നും 45 മിനിട്ടിൽ പറന്ന് തേക്കടിയിലെത്താം

എത്ര സ്പീഡിൽ പോയാലും ബ്ലോക്കിൽ പെടാതെ വന്നാലും കൊച്ചിയിൽ നിന്നും കുമളിയിലെത്തുവാൻ കുറഞ്ഞത് നാലര മണിക്കൂറെങ്കിലും വേണം. 160 കിലോമീറ്റർ ദൂരം കാരണം മിക്കപ്പോഴും യാത്രകള്‍ വഴി മാറി പോകാറുമുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരമായി, കുറച്ചധികം പണം മുടക്കാമെങ്കിൽ ഒരു വഴിയുണ്ട്. ഹെലി ടാക്സി. ബോബി ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക് ഹെലികോപ്ടർ ടാക്സി സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബോബി ഹെലിടാക്സിയുടെ വിശേഷങ്ങളിലേക്ക്...

ഹെലി ടാക്സിയിൽ കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക്

ഹെലി ടാക്സിയിൽ കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക്

വെറും 45 മിനിട്ട് സമയത്തിൽ ആകാശമാർഗ്ഗം കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക് എത്തിച്ചേരാം എന്നതാണ് ഹെലി ടാക്സിയുടെ ഏറ്റവും വലിയ പ്രത്യേകത. യാത്രകളിൽ സമയം കൂടുതൽ ലാഭിക്കുവാനും വ്യത്യസ്ത്മായ ഒരു സഞ്ചാര അനുഭവത്തിനും ഹെലി ടാക്സി സഹായിക്കും എന്നതിൽ സംശയമില്ല. റോഡ് മാര്‍ഗ്ഗം നാലര മണിക്കൂറോളമെടുക്കുന്ന യാത്രയാണ് വെറും 45 മിനിട്ടിൽ തീരുന്നത്.

 ഒറ്റക്കൽമേട്

ഒറ്റക്കൽമേട്

കൊച്ചി-തേക്കടി ഹെലി ടാക്സി എന്നാണം പേരെങ്കിലും തേക്കടിയിലെ ഹെലിപാഡ് ഒരുക്കിയിരിക്കുന്നത് കുമളിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള ഒറ്റക്കൽമേട് എന്ന സ്ഥലത്താണ്. തേക്കടിയുടെയും കുമളിയുടെയും അതിമനോഹരമായ കാനന കാഴ്ചകൾ ആസ്വദിക്കുവാൻ പറ്റുന്ന പ്രദേശം കൂടിയാണിത്.

PC:sabareesh kkanan

 പോകാം 13,000 രൂപയ്ക്ക്

പോകാം 13,000 രൂപയ്ക്ക്

ചിലവ് ഇത്തിരി അധികമാണെങ്കിലും വ്യത്യസ്തമായ ഒരു യാത്രാനുഭവമായതിനാൽ ഇതൊരു വലിയ തുകയല്ല. മുതിർന്ന നാലു പേരും ഒരു കുട്ടിയും ഉൾപ്പെടെ അഞ്ച് ആളുകൾക്കാണ് ഒരു സമയത്ത് ഹെലികോപ്ടറിൽ സഞ്ചരിക്കുവാൻ സാധിക്കുക. ഒരാൾക്ക് 13,000 രൂപ വെച്ച് 85,000 രൂപയാണ് ‌യാത്രയ്ക്ക് ചിലവാക്കേണ്ടി വരിക. ഇപ്പോൾ രണ്ടു സർവ്വീസുകളേ ഉള്ളുവെങ്കിലും ഭാവിയിൽ ആളുകളുടെ എണ്ണവും സാധ്യതകളും വർധിക്കുന്നതനുസരിച്ച് സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കും.

വേണമെങ്കിൽ സൗജന്യമായും പോകാം

വേണമെങ്കിൽ സൗജന്യമായും പോകാം

ബോബി ഓക്സിജന്‍ റിസോര്‍ട്ട്സ് മെമ്പര്‍ഷിപ്പ് ഉള്ളവർക്ക് ഈ യാത്ര സൗജന്യമായി ആസ്വദിക്കുവാൻ സാധിക്കും. കൂടാതെ കേരളത്തിലെ ബോബി ഓക്സിജൻ റിസോർട്ടുകളിൽ താമസിക്കുന്നവർക്ക് സൗജന്യ പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ എവിടെ വേണമെങ്കിലും കുറഞ്ഞ ചിലവിലും സമയത്തിലും യാത്ര ചെയ്യുവാൻ സാധിക്കുന്ന വിധത്തിൽ ബോബി ഹെലി ടാക്സി പ്രയോജനപ്പെടുത്താം.

തേക്കടി

തേക്കടി

കേരളീയരുടെ മാത്രമല്ല, വിദേശികളുടെയും കേരളത്തിലെ പ്രിയപ്പെട്ട ഇടമാണ് തേക്കടി. എത്ര തവണ പോയാലും മടുപ്പിക്കാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടം ചെയ്യുവാനും കാണുവാനും ഒരുപാട് കാര്യങ്ങളുണ്ട്. . രാവിലെ ആറു മണി മുതല്‍ വൈകിട്ട് 3.30 മണി വരെയുള്ള ബോട്ടിങ്, കടുവകളുടെ സംരക്ഷണത്തിനായി മാറ്റി വെച്ചിരിക്കുന്ന പെരിയാര്‍ നാഷണല്‍ പാര്‍ക്ക്, കാട്ടില്‍ പോയി കടുവകളെ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള പെരിയാർ ടൈഗർ ട്രക്ക്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കേണ്ട കാര്യങ്ങൾ.

PC:Bernard Gagnon

കുമളി

കുമളി

തേക്കടി യാത്രയിൽ ഒഴിവാക്കാതെ കാണേണ്ട ഇടങ്ങളിൽ മറ്റൊന്ന് കുമളിയാണ്. തേക്കടിയിലേക്കുള്ള യാത്രകൾ കുമളി വഴി കടന്നു പോകുന്നതിനാൽ ഇവിടെയിറങ്ങി കാഴ്ചകൾ ആസ്വദിച്ചാണ് നിക്ക യാത്രകളും നടക്കുക. കുമളിയിൽ നിന്നും അഞ്ച് മിനിട്ട് ദൂരം മാത്രമേ തേക്കടിയിലേക്കുള്ളൂ. കമ്പം, തേനി, സുരുളി വെള്ളച്ചാട്ടംസ മേഘമല തുടങ്ങിയ സ്ഥലങ്ങളാണ് കുമളിയിൽ നിന്നും പോകുവാൻ സാധിക്കുന്ന ഇടങ്ങൾ.

തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊരുങ്ങും മുൻപ് അറിയേണ്ടതെല്ലാം...

കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!

PC:Jaseem Hamza

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more