Search
  • Follow NativePlanet
Share
» »നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നത് കാണണ്ടേ? മുന്നൂറ് രൂപയ്ക്ക് കെഎസ്ആർടിസിയില്‍ പോയി വരാം..

നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നത് കാണണ്ടേ? മുന്നൂറ് രൂപയ്ക്ക് കെഎസ്ആർടിസിയില്‍ പോയി വരാം..

നീലക്കുറിഞ്ഞി കാണുവാനെത്തുന്നവരുടെ യാത്ര എളുപ്പമാക്കുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസ് ഒരുക്കുകയാണ്.

മൂന്നാർ യാത്രയിലെ ഏറ്റവും പുതിയ ആകർഷണമെന്താണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ.. അത് പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി തന്നെയാണ്. കാലം തെറ്റിപ്പൂത്ത് പ്രദേശമാകെ നീലപ്പട്ട് വിരിച്ചപോലെ മനോഹരമായി നിൽക്കുന്ന നീലക്കുറിഞ്ഞി മൂന്നാർ ശാന്തൻപാറയ്ക്ക് സമീപമുള്ള കള്ളിപ്പാറയിലാണുള്ളത്. ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് വിവിധ ഭാഗങ്ങളിൽ നിന്നും നീലക്കുറിഞ്ഞി കാണുവാനെത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം അയ്യായിരത്തോളം ആളുകൾ നീലക്കുറിഞ്ഞി കാണുവാനെത്തിയിരുന്നു.

ksrtc neelakurinji bus service from Munnar

ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിൽ ഉൾപ്പെടുന്ന കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്.

മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ശാന്തമ്പാറയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്നും വീണ്ടും ഒന്നര കിലോമീറ്റർ ദൂരത്തിലായാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരയുള്ളത്. ശാന്തൻപാറയിലെ തന്നെ എൻജിനീയർ മേട്ട് എന്ന സ്ഥലത്തും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.

നീലവസന്തവുമായി നീലക്കുറിഞ്ഞി പൂത്തൂ... പോകാം കള്ളിപ്പാറയിലേക്ക്!!നീലവസന്തവുമായി നീലക്കുറിഞ്ഞി പൂത്തൂ... പോകാം കള്ളിപ്പാറയിലേക്ക്!!

തുടർച്ചയായി നാലാമത്തെ വർഷമാണ് ശാന്തൻപാറ കുറിഞ്ഞിയുടെ പൂവിടലിന് സാക്ഷ്യം വഹിക്കുന്നത്. ഒന്നര മുതൽരണ്ടര അടി വരെ ഉയരത്തിലുള്ള കുറിഞ്ഞിച്ചെടികളാണ് ഇവിടെ പൂവിട്ടിരിക്കുന്നത്. കുറിഞ്ഞി കാണുവാനായി എത്തുന്നവർ വാഹനങ്ങൾ മുകളിലേക്ക് കയറ്റതുതെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായാണിത്. ആളുകൾക്ക് ഇവിടെ ലഭ്യമായിട്ടുള്ള ജീപ്പ് വഴിയോ അല്ലെങ്കിൽ നടന്നോ മുകളിലേക്ക് കയറാം.

Neelakkurinji

നീലക്കുറിഞ്ഞി കാണുവാനെത്തുന്നവരുടെ യാത്ര എളുപ്പമാക്കുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസ് ഒരുക്കുകയാണ്.
മൂന്നാർ ഡിപ്പോയിൽ നിന്നും കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സൈറ്റ് സീയിംഗ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവ്വീസ്. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
യാത്രക്കാർക്ക് ഫോൺ വഴി നേകത്തെ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

സീറ്റ് ബുക്കിംഗ് നമ്പരുകൾ
94469 29036
98950 86324
94473 31036

മൂന്നാർ ഡിപ്പോ എൻക്വയറി
04865-230201

ചിക്കമഗളുരുവിൽ നീലക്കുറിഞ്ഞി പൂത്തൂ, കാണാൻ പോയാലോ!!ചിക്കമഗളുരുവിൽ നീലക്കുറിഞ്ഞി പൂത്തൂ, കാണാൻ പോയാലോ!!

നീലക്കുറിഞ്ഞി പൂക്കളെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവർ കോവിൽനീലക്കുറിഞ്ഞി പൂക്കളെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവർ കോവിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X