Search
  • Follow NativePlanet
Share
» »കൊടുംകാട് കയറിപ്പോകാം... അഞ്ച് വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് കുംഭാവരട്ടി വെള്ളച്ചാട്ടം

കൊടുംകാട് കയറിപ്പോകാം... അഞ്ച് വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് കുംഭാവരട്ടി വെള്ളച്ചാട്ടം

കൊല്ലത്തിന്റെ ഏറ്റവും വലിയ യാത്രാ ആകര്‍ഷണങ്ങളിലൊന്നായ കുംഭാവരട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു

അഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിന് അങ്ങനെ അവസാനമായി... കൊല്ലത്തിന്റെ ഏറ്റവും വലിയ യാത്രാ ആകര്‍ഷണങ്ങളിലൊന്നായ കുംഭാവരട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു . നേരത്തെ ഇവിടെ വെള്ളച്ചാട്ടത്തില്‍ വീണുള്ള അപകടത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വെള്ളച്ചാട്ടത്തില്‍ അറ്റുകുറ്റപ്പണികളും നവീകരണങ്ങളും നടത്തുവാനായി വെള്ളച്ചാട്ടത്തില്‍ പ്രവേശനം നിരോധിച്ചത്. പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

Kumbhavurutty Falls 1

PC:Santoshsellathurai

കൊല്ലം ജില്ലയില്‍ ഏറ്റവും അധികം സഞ്ചാരികള്‍ അന്വേഷിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ് കാടിനു നടുവിലായി സ്ഥിതി ചെയ്യുന്ന കുംഭാവരട്ടി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനൊപ്പം ഇക്കോ സെന്‍ററും ഇവിടെ പ്രവര്‍ത്തിക്കുന്നു.

കാടിനുള്ളിലൂടെ നടന്നുമാത്രം എത്തുവാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടം സാഹസികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. മലയാളികള്‍ക്കൊപ്പം തന്നെ തമിഴ്നാട്ടില്‍ നിന്നും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അച്ചൻകോവിലാറിന്‍റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും ചേരുന്നതാണ് കുംഭാവരട്ടി വെള്ളച്ചാട്ടം. പാറക്കെട്ടുകളില്‍ തട്ടുതട്ടായി 250 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്കുപതിക്കുന്നത്. കോന്നി കാടുകളുടെ സാമീപ്യമുള്ളതിനാല്‍ യാത്രയില്‍ ഭാഗ്യം പോലെ വന്യമൃഗങ്ങളുടെ ദര്‍ശനം സാധ്യമായേക്കും.

kumbhavarati

മഴക്കാലങ്ങളില്‍ ഇവിടെ എത്തുമ്പോള്‍ അതീവശ്രദ്ധ വേണം. പാറക്കെട്ടുകളില്‍ വഴുവഴുക്കലുള്ളതിനാല്‍ തെന്നുവാന്‍ സാധ്യതയുണ്ട്. ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മാത്രം വേണം ഇവിടെ പോകുവാന്‍.

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ കാടിനുള്ലിലൂടെ നാലു കിലോമീറ്ററോളം ദൂരം നടന്നുവേണം ഇവിടെ എത്തുവാന്‍. പുനലൂരില്‍ നിന്നും 70 കിലോമീറ്ററോളം സഞ്ചരിക്കണം ഇവിടെയെത്തണമെങ്കില്‍.

പെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാംപെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാം

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

Read more about: waterfalls kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X