Search
  • Follow NativePlanet
Share
» »കേരളത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്നുമുതല്‍

കേരളത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്നുമുതല്‍

കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും. തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈനായും ‌ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. മാസ്ക് ധരിച്ചെത്തുന്നവര്‍ക്കു മാത്രമേ ടിക്കറ്റ് നല്കുകയുള്ളൂ. ഞായറാഴ്ടകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. റെയില്‍വേ പുറത്തുവിട്ട ട്രെയിനുകളുടെ സമയക്രമം ഇങ്ങനെ.

train service in in്DIA

തിരുവനന്തപുരം-കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും. ഉച്ചക്ക് 1.45ന്‌ മടക്ക ട്രെയിൻ കോഴിക്കോട്ട് നിന്ന് പുറപ്പെടും( എല്ലാ ദിവസവും)

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽ നിന്ന്‌ പുലർച്ചെ 4.50 ന്‌ (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്ത് നിന്ന്‌ പകൽ 9.30ന്‌ . മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാദിവസവും).

എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ . മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും)

എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ . മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌.
തിരുവനന്തപുരം സെൻട്രൽ -എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

എറണാകുളം ജങ്‌ഷൻ- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ 1 ന് തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ 6 മുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ 3 ന്‌‌ നാഗർകോവിലിൽ നിന്ന്.

സഞ്ചാരികള്‍ക്ക് സന്തോഷിക്കാം, ആഭ്യന്തര വിമാനയാത്ര നവംബര്‍ മുതല്‍ പൂര്‍ണ്ണതോതില്‍

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍

Read more about: train travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X