Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന് മാലദ്വീപ്

സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന് മാലദ്വീപ്

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താത്കാലികമായി അടച്ചിട്ടിരുന്ന മാലദ്വീപ് വീണ്ടും തുറക്കുകയാണ്

അറബിക്കടലില്‍ ഒരു പൊട്ടുപോലെ കാണപ്പെടുന്ന മാലദ്വീപ് പണ്ടുമുതലേ സഞ്ചാരികളുട‌െ ഏറ്റവും പ്രിയപ്പ‌െട്ട ഇടങ്ങളിലൊന്നാണ്. സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോകണം എന്നാഗ്രഹിക്കുന്ന ഇടം. ഇതാ സഞ്ചാരികളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താത്കാലികമായി അടച്ചിട്ടിരുന്ന മാലദ്വീപ് വീണ്ടും തുറക്കുകയാണ്. കൃത്യമായ നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് ജൂലൈ മുതലാണ് സഞ്ചാരികള്‍ക്കായി തുറക്കുക.

maldives reopens

മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്ഥാവനയിലൂടെ മാലദ്വീപ് ടൂറിസം മന്ത്രി അലി വഹീദാണ് ഈ കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് മുതലാണ് ഇവിടെ വീണ്ടും വിനോദ സഞ്ചാരം ആരംഭിക്കുക. പ്രധാനമായും ടൂറിസമാണ് മാലദ്വീപിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ കൂടുതല്‍ക്കാലം രാജ്യം അടച്ചിടുക എന്നത് പ്രായോഗികമല്ല എന്നതിനാലാണ് ഇത്.

ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവുള്‍പ്പെടെ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത്. മാര്‍ച്ച് മാസത്തിലാണ് രാജ്യത്തിന്‍റെ വാതിലുകള്‍ അടച്ചത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയുമാണ് വിനോദ സഞ്ചാരം പുനരാരംഭിക്കുക. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്ത് തുടങ്ങിയ കമ്പനികള്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനാലാണ് മാലദ്വീപില്‍ വീണ്ടും വിനോദ സഞ്ചാരത്തിന് തുടക്കമാവുന്നത്.

1591412177

പ്രവേശനവും വിലക്കും

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ശ്രീലങ്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം അനുവദിക്കുക. സഞ്ചാരികള്‍ക്ക് സ്വകാര്യ വിമാനത്തിലോ കപ്പലിലോ രാജ്യത്തേയ്ക്ക് എത്താം. എന്നാല്‍ സ്പെയിൻ, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തത്കാലം പ്രവേശനമുണ്ടാവില്ല.

മുന്‍പ്, അധിക ടൂറിസ്റ്റ് വിസ ചാര്‍ജ്ജുകളും ലാന്‍ഡിങ് ഫീസും ടൂറിസം ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിനോദസഞ്ചാരികളിൽ നിന്ന് അധിക നിരക്ക് ഈടാക്കില്ല.

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

മാസ്ക് ധരിച്ച് നൃത്തം ചെയ്യാം..കോവിഡിനു ശേഷം പുതിയ നിബന്ധനകളുമായി ഈ രാജ്യം!മാസ്ക് ധരിച്ച് നൃത്തം ചെയ്യാം..കോവിഡിനു ശേഷം പുതിയ നിബന്ധനകളുമായി ഈ രാജ്യം!

ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

Read more about: travel news beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X