Search
  • Follow NativePlanet
Share
» »ഗുജറാത്തിന്‍റെ സ്വന്തം 'മേഘമല്‍ഹാര്‍' ആഘോഷം..മഴക്കാലത്തിന്‍റെ മേളയില്‍ പങ്കെടുക്കാം

ഗുജറാത്തിന്‍റെ സ്വന്തം 'മേഘമല്‍ഹാര്‍' ആഘോഷം..മഴക്കാലത്തിന്‍റെ മേളയില്‍ പങ്കെടുക്കാം

ഗുജറാത്തിന്റെ സാംസ്കാരിക മേള എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യമായ മേഘമല്‍ഹാര്‍ ആഘോഷങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതളെക്കുറിച്ചും വായിക്കാം...

യാത്രാപ്രിയരായ ആളുകളെ സംബന്ധിച്ചെടുത്തോളം മഴക്കാലം കാത്തിരിക്കുന്ന കുറേയധികം യാത്രകളിലേക്കുളള സമയമാണ്. പശ്ചിമഘട്ടത്തിലെ ട്രക്കിങ് ആയാലും വെള്ളച്ചാട്ടങ്ങള്‍ തേടിയുള്ള യാത്രയാണെങ്കിലും എന്തിനധികം, ഒരു ചായകുടിക്കുവാന്‍ വേണ്ടിയുള്ള പോക്കാണെങ്കില്‍ പോലും മഴയിലാണെങ്കില്‍ അതിനൊരല്പം സൗന്ദര്യം കൂടുതലുണ്ട്. മഴക്കാല യാത്രകളില്‍ പുതുമ തേടുകയാണെങ്കില്‍ പെട്ടന്നു പ്ലാന്‍ ചെയ്തു പോകുവാന്‍ സാധിക്കുന്ന ഒരിടമുണ്ട്.. അത്രയടുത്തല്ലെങ്കിലും ഒരു പ്രദേശത്തിന്‍റെ സംസ്കാരത്തിലും ജീവിതരീതികളിലും പങ്കെടുത്ത് തിരികെ വരുവാന്‍ സാധിക്കുന്ന ഒരു യാത്ര.... ഗുജറാത്തിലെ സപുതാര...

മഴക്കാലത്ത് ഇവിടെ നടക്കുന്ന മേഘമല്‍ഹാര്‍ ആഘോഷങ്ങള്‍ക്ക് ഇതിനകംതന്നെ തുടക്കമായിട്ടുണ്ട്. ഗുജറാത്തിന്റെ സാംസ്കാരിക മേള എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യമായ മേഘമല്‍ഹാര്‍ ആഘോഷങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതളെക്കുറിച്ചും വായിക്കാം...

Megh Malhar Parv 2022 in Saputara,

PC:Gujarat Tourism Twitter

ഗുജറാത്തിലെ ഏക ഹില്‍സ്റ്റേഷനായ സപുതാരയില്‍ നടക്കുന്ന മണ്‍സൂണ്‍ ഫെസ്റ്റിവലാണ് മേഘമല്‍ഹാര്‍ പര്‍വ്. ഒരു മാസത്തോളം സമയം നീണ്ടു നില്‍ക്കുന്ന ആഘോഷം ഓഗസ്റ്റ് 30ന് സമാപിക്കും. ഗുജറാത്ത് ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്‍റെ പാരമ്പര്യത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുന്ന ആഘോഷം ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവരെ ഓരോ നിമിഷവും പരമാവധി ആസ്വദിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഇവിടെയുള്ളത്. മഴയിലെ ഓട്ടമത്സരവും മാരത്തോണും ട്രഷര്‍ ഹണ്ടും ബോട്ട് മത്സരവും ആയി വൈവിധ്യങ്ങളാര്‍ന്ന കാര്യങ്ങളുണ്ട്. ഓഗസ്റ്റ് 18ന് നടക്കുന്ന കൃഷ്ണ ജന്മാഷ്ടമിക്ക് വലിയ രീതിയുലുള്ള ആഘോഷങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദഹി ഹാൻഡി മത്സരം അതിലൊന്നാണ്.

ആഴ്ചാവസാനങ്ങളിലും അവധിദിവസങ്ങളിലും ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ൾ, ക്വിസ് മത്സരം, സെമിനാറുകൾ, മ്യൂസിക്കൽ, രംഗോലി, ഫോട്ടോഗ്രാഫി മത്സരങ്ങള്‍, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ക്കൊപ്പം ആർട്ട് പെയിന്റിങ്, ബാംബൂ ക്രാഫ്റ്റിങ്, വാർലി പെയിന്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ശില്പശാലകളും പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ട് ആഭ്യന്തര സഞ്ചാരികള്‍ക്കിടയില്‍ മണ്‍സൂണ്‍ വിനോദയാത്രാ ലക്ഷ്യസ്ഥാനമായി പേരെടുത്ത സപുതാരയിലെ മഴക്കാഴ്ചകള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണ്. ചുറ്റിലും നിറ‍ഞ്ഞു നില്‍ക്കുന്ന പച്ചപ്പും അലസമായി പെയ്തിറങ്ങുന്ന മഴയും ആ മഴക്കാഴ്ചകളില്‍ മനോഹരമാകുന്ന പ്രദേശവുമാണ് ഇവിടുത്തെ കാഴ്ചകള്‍. ട്രക്കിങ്ങിനും ക്യാംപിങ്ങിനും നിരവധി സാധ്യതകളും ഇവിടെയുണ്ട്. വാഗായ് ബൊട്ടാണിക്കൽ ഗാർഡൻ, ബാലസിനോർ ദിനോസർ മ്യൂസിയം, ഗവർണർ ഹിൽ, ഷാബ്രി ധാം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X