മൺസൂൺ ആയതോടെ കൊങ്കണ്‍ റെയിൽവേയിൽ മൺസൂൺ ടൈം ടേബിൾ പ്രാബല്യത്തിൽ വന്നു.ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് പുതിയ ടൈംടേബിളിൽ ട്രെയിനുകൾ സഞ്ചരിക്കുകയെന്ന് ദക്ഷിണ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. ട്രെയിനുകൾ യാത്ര തുടങ്ങുന്ന സ്റ്റേഷനുകളിൽ നിന്ന് സമയക്രമത്തില്‍ മാറ്റം വരും.
എറണാകുളം ജംക്‌ഷൻ-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് പ്രതിദിന എക്സ്പ്രസ്, സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ്, കൊച്ചുവേളി-ഛണ്ഡിഗഡ് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജംക്‌ഷൻ-പുണെ ദ്വൈവാര എക്‌സ്പ്രസ്, മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ്, ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, എറണാകുളം ജംക്‌ഷൻ - അജ്മീർ പ്രതിവാര എക്സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

ട്രെയിനുകളുടെ സമയക്രമത്തിൽ വന്ന മാറ്റങ്ങൾ
തിരുവനന്തപുരം-മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്ര
തിരുവനന്തപുരം-മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് (16346) സാധാരണ സമയത്ത് (9:15 am) തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. എന്നാൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് കുറഞ്ഞത് 30 മിനിറ്റ്മു മുതൽ- 1 മണിക്കൂർ മുമ്പ് വരെ പുറപ്പെടും. മുംബൈയിൽ നിന്നുള്ള മടക്ക ട്രെയിൻ (16345) സാധാരണ സമയത്ത് (11:40 AM) തന്നെയായിരിക്കും പുറപ്പെടുക.
എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ് ((12617))
നിലവിൽ എറണാകുളം സ്‌റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.25ന് ആരംഭിക്കുന്ന ട്രെയിൻ ഇനി മുതൽ എറണാകുളത്ത് നിന്ന് 3 മണിക്കൂർ 15 മിനിറ്റ് നേരത്തേ, രാവിലെ 10:10 ന് പുറപ്പെടും. മടക്ക ട്രെയിൻ 2 മണിക്കൂർ 55 മിനിറ്റ് വൈകി 10:25 ന് എത്തും.
മുംബൈ ലോകമാന്യ തിലക് കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്
മുംബൈ ലോകമാന്യ തിലക് കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201-തിങ്കൾ, വെള്ളി) വൈകുന്നേരം 4:55 ന് പുറപ്പെടും. 2 മണിക്കൂർ 20 മിനിറ്റ് വൈകി കൊച്ചുവേളിയിലെത്തും. മടക്ക യാത്രയിൽ 12202 (തിങ്കൾ, വെള്ളി ദിവസങ്ങളിൽ) 1 മണിക്കൂർ 15 മിനിറ്റ് നേരത്തെ അതായത് രാവിലെ 7.45ന് പുറപ്പെടും. നിലവിലെ സമയം, 7:45 am ആണ്. തുടര്‍ന്ന് ഏകദേശം 3 മണിക്കൂർ വൈകി 2:45 ന് മുംബൈയിലെത്തും.
ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ടിരുന്ന എറണാകുളം ജംക്‌ഷൻ-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് പ്രതിദിന എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് രാവിലെ 10.10ന് പുറപ്പെടും.
രാവിലെ 7.30ന് എറണാകുളം ജംക്‌ഷനിലെത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജംക്‌ഷന്‍ മംഗള ലക്ഷദ്വീപ് പ്രതിദിന എക്‌സ്പ്രസ് (12618) ഇനിമുതൽ രാവിലെ 10.25ന് എത്തിച്ചേരും.
ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 7.15ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ് (12431) ഉച്ചയ്ക്ക് 2.40ന് പുറപ്പെടും.
ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 11.35ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ് (12432) പുലർച്ചെ 1.50ന് എത്തിച്ചേരും.
ഞായർ, വെള്ളി ദിവസങ്ങളിൽ രാവിലെ 5.15ന് പുറപ്പെട്ടിരുന്ന എറണാകുളം ജംക്‌ഷൻ-പുണെ ദ്വൈവാര എക്‌സ്പ്രസ് (22149) ഇനി മുതൽ പുലർച്ചെ 2.15 ന് പുറപ്പെടും.
നിലവിൽ രാവിലെ 5.15ന് പുറപ്പെട്ടിരുന്ന എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22645) പുലർച്ചെ 2.15നു പുറപ്പെടും.
രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഛണ്ഡിഗഡ് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (12217) ജൂൻ 10 മുതൽ ഒക്ടോബർ 10 വരെ പുലർച്ചെ 4.50നു പുറപ്പെടും.
നിലവിൽ രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-അമൃത്‌സര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12438) പുലർച്ചെ 4.50നു പുറപ്പെടും.
രാവിലെ 8.00ന് പുറപ്പെട്ടിരുന്ന തിരുനെല്‍വേലി ജംക്‌ഷന്‍-ഗാന്ധിധാം ജംക്‌ഷൻ പ്രതിവാര ഹംസഫര്‍ സൂപ്പര്‍ഫാസ്റ്റ് രാവിലെ 5.15ന് തിരുനെൽവേലി ജംക്‌ഷനിൽ നിന്ന് പുറപ്പെടും.
രാവിലെ 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931) ഇനി മുതൽ രാവിലെ 9.10നു പുറപ്പെടും.
രാവിലെ 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-പോര്‍ബന്തര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20909) ഇനി മുതൽ 9.10നു പുറപ്പെടും.
രാവിലെ 10.40ന് പുറപ്പെട്ടിരുന്ന എറണാകുളം ജംക്‌ഷൻ -മഡ്‌ഗാവ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216) ഇനി ഉച്ചയ്ക്ക് 1.25നു പുറപ്പെടും.
നിലവിൽ രാത്രി 7.30 ന് മഡ്‌ഗാവിൽ നിന്ന് പുറപ്പെടുന്ന മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10215) ഇനി മുതൽ രാത്രി ഒൻപതിനാകും മഡ്‌ഗാവിൽ നിന്ന് പുറപ്പെടുക.
വൈകിട്ട് 6.05ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യതിലക് ടെര്‍മിനസ്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് (16345) വൈകിട്ട് 7.35നാകും എത്തിച്ചേരുക.

ശനിയാഴ്ചകളിൽ രാത്രി 12.50 ന് പുറപ്പെട്ടിരുന്ന ട്രെയിൻ നമ്പർ 22653 തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര എക്സ്പ്രസ് ഇനി മുതൽ വെള്ളിയാഴ്ചകളിൽ രാത്രി 10 .00 മണിക്ക് പുറപ്പെടും.
രാവിലെ 4.45ന് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് (22654)പുതുക്കിട ടൈം ടേബിൾ അനുസരിച്ച് 06.50 ന് എത്തിച്ചേരും.
ഞായറാഴ്ചകളിൽ രാത്രി 8.25 ന് പുറപ്പെട്ടിരുന്ന ട്രെയിൻ നമ്പർ 12977 എറണാകുളം ജംക്‌ഷൻ - അജ്മീർ പ്രതിവാര എക്സ്പ്രസ് വൈകിട്ട് 6.50 ന് പുറപ്പെടും.
വെള്ളിയാഴ്ചകളിൽ പുലർച്ചെ 4.20ന് എത്തിച്ചേര്‍ന്നിരുന്ന അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (12978) ഇനിമുതൽ രാവിലെ 5.45നു എത്തിച്ചേരും.
രാവിലെ എട്ടിന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 19577 തിരുനെൽവേലി ജംക്‌ഷൻ - ജാംനഗർ ദ്വൈവാര എക്സ്പ്രസ് പുതുക്കിയ ടൈംടേബിൾ പ്രകാരം രാവിലെ 5.15 നാകും തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുക.
വൈകിട്ട് 6.20ന് തിരുനെൽവേലിയിൽ എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 19578 ജാംനഗർ - തിരുനെൽവേലി ദ്വൈവാര എക്സ്പ്രസ് രാത്രി 10.05നാകും എത്തിച്ചേരുക.
രാവിലെ 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- യോഗ് നഗരി ഋഷികേശ് പ്രതിവാര എക്സ്പ്രസ് (22659) ഇനി പുലർച്ചെ 4.50നു പുറപ്പെടും.
ഉച്ചയ്ക്ക് 12.30 ന് എത്തിച്ചേര്‍ന്നിരുന്ന യോഗ് നഗരി ഋഷികേശ്-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (22660) ഉച്ചയ്ക്ക് 2.30നു എത്തിച്ചേരും.
രാത്രി 8.25ന് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി ദ്വൈവാര എക്‌സ്പ്രസ് (12201) ഇനി 10.45നു എത്തിച്ചേരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













