Search
  • Follow NativePlanet
Share
» »ഹാപ്പി ന്യൂ ഇയർ ഗോവയിൽ തിമിർത്ത് പൊളിച്ച് തകർത്ത് വരാം !! ജനുവരി 2 വരെ നിയന്ത്രണങ്ങളൊന്നുമില്ല

ഹാപ്പി ന്യൂ ഇയർ ഗോവയിൽ തിമിർത്ത് പൊളിച്ച് തകർത്ത് വരാം !! ജനുവരി 2 വരെ നിയന്ത്രണങ്ങളൊന്നുമില്ല

ഗോവയിൽ പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൊന്നും നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി

ഗോവയിലേക്കുള്ള പുതുവർഷാഘോഷ യാത്രകൾ എന്താകുമെന്നോർത്തിരിക്കുകയാണോ?? പേടിക്കുകയേ വേണ്ട! ഗോവയിൽ പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൊന്നും നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് 2023 ജനുവരി 1 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. ശേഷം നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും.

Goa New Year Celebration

അതേസമയം, സംസ്ഥാനം കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി നടപടികളെടുക്കുമെന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെ നേരിടാനുള്ള തയ്യാറെടുപ്പ് പരിശോധിക്കാൻ ഡിസംബർ 27 ന് മോക്ക് ഡ്രിൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടിയിലേക്ക് ഗോവയും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അധികൃതർ റാൻഡം ചെക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ 2% ആണ് റാന്‍ഡം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നു

ഗോവയും പുതുവർഷവും

ഗോവയിൽ ഏറ്റവുമധികം സ‍ഞ്ചാരികളെത്തിച്ചേരുന്ന സമയമാണ് ക്രിസ്മസും പുതുവർഷവും. ആഭ്യന്തര സഞ്ചാരികൾ മാത്രമല്ല, വിദേശസഞ്ചാരികളും ഈ സീസണിൽ ഇവിടെ എത്തുന്നു. ക്രിസ്മസ് ആഘോഷത്തിനായി എത്തി പുതുവർഷം കൂടി കൊണ്ടാടിയ ശേഷം തിരികെ മടങ്ങുന്ന വിധത്തിലാണ് പലരും യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഇതിനകം തന്നെ ബുക്കിങ് പൂർത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല, പുതുവർഷാഘോഷം കഴിയുന്നതുവരെ നിയന്ത്രണങ്ങൾ ഒഴിവാക്കിയത് കൂടുതൽ ആഭ്യന്തര സഞ്ചാരികളെ ഗോവയിലെത്തിക്കും എന്നാണ് കരുതുന്നത്.

Goa New Year Celebration

വ്യത്യസ്തങ്ങളായ ആഘോഷങ്ങൾ പുതുവർഷത്തെ വരവേൽക്കുവാൻ വ്യത്യസ്തമായ ആഘോഷങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. ബീച്ചുകളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പുതുവർഷം സ്വാഗതം ചെയ്യുവാനും വേണമെങ്കിൽ ആരുമെത്താത്ത ദ്വീപുകൾ തിരഞ്ഞെടുക്കുവാനുമെല്ലാം സാധിക്കും. പബ്ബുകളും പാർട്ടികളും തന്നെയാണ് ഗോവയിലേക്ക് യുവാക്കളെ ആഘോഷിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത ഒരു ആഘോഷം സ്വന്തമാക്കുകയാണ് ഇവിടെ എത്തുന്നവരുടെ ലക്ഷ്യം.

ചിലവു കുറഞ്ഞ താമസ സ്ഥലങ്ങൾ കണ്ടുപിടിച്ചും
പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ചുമെല്ലാം ഗോവ യാത്ര പരമാവധി ചിലവു കുറഞ്ഞതാക്കാം. വർഷാവസാന ആഘോഷങ്ങളുടെ ഭാഗമായി ബീച്ചുകളിലും മറ്റും നിരവധി ഫെസ്റ്റിവലുകൾ ഈ കാലയളവിൽ ഇവിടെ നടക്കും. ഇത്തരം പരിപാടികളിൽ പങ്കെടുക്കുവാൻ കൂടി സമയം കണ്ടെത്താം.

മലയാളികളും ഗോവയും

കാലാകാലങ്ങളായി മലയാളി സ‍ഞ്ചാരികൾ പുതുവർഷ രാവ് ഏറ്റവും മനോഹരമായ രീതിയിൽ ആഘോഷിക്കുവാനായി തിരഞ്ഞെടുക്കുന്ന ഇടം ഗോവയാണ്. ഇന്ത്യയുടെ പാർട്ടി തലസ്ഥാനം എന്നും ലാസ് വേഗാസ് എന്നുമെല്ലാം നമ്മുടെ ഗോവ അറിയപ്പെടുന്നു. പുറംരാജ്യങ്ങളിൽ ആഘോഷിക്കുന്ന അതേ ഫീലിൽ ഗോവയിലും പുതുവര്‍ഷത്തെ വരവേൽക്കാം എന്നതാണ് ഇവിടേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നത്. സാധാരണയായി ഡിസംബർ ആദ്യ വാരം മുതൽ തന്നെ ഇവിടം ക്രിസ്കുമസിനായി ഒരുങ്ങും. ഈ സമയത്തെ ഗോവ യാത്ര അല്പം ചെലവേറിയതായിരിക്കുമെങ്കിൽ പോലും ഇവിടം നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല.

ന്യൂ ഇയർ ആറാട്ട് ഗോവയിലാക്കിയാലോ? ഈ ബീച്ചുകളിലെ വമ്പൻ 'സർപ്രൈസുകൾ' അറിയാം!ന്യൂ ഇയർ ആറാട്ട് ഗോവയിലാക്കിയാലോ? ഈ ബീച്ചുകളിലെ വമ്പൻ 'സർപ്രൈസുകൾ' അറിയാം!

യാത്രയിൽ ശ്രദ്ധിക്കാം

നിയന്ത്രണങ്ങളില്ലെങ്കിലും സന്ദർശകർ ആഘോഷങ്ങളിൽ സുരക്ഷയുടെ കാര്യം മറന്നുപോകാതെ ശ്രദ്ധിക്കണം. മാസ്ക് ധരിക്കുവാനും കൈ കൃത്യമായ ഇടവേളകളിൽ കഴുകുവാനും മറക്കരുത്. പുതുവർഷാഘോഷങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കി ആഘോഷിക്കുക എന്നത് പ്രായോഗികല്ലെങ്കിൽക്കൂടിയും കഴിവതും ശ്രദ്ധ സുരക്ഷയുടെ കാര്യത്തിലുണ്ടായിരിക്കണം.
ഗോവയിൽ പതിവിലും തിരക്ക് അനുഭവപ്പെടുന്ന സമയമായതിനാൽ യാത്രകളും പോകേണ്ട ഇടങ്ങളുമെല്ലാം കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്ത്, അതിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക. പെട്ടന്നു പ്ലാൻ മാറിയാൽ അതിനനുസരിച്ച് ഹോട്ടൽ റിസർവേഷനുകളും മറ്റും ലഭിച്ചെന്നു വരില്ല. കുടുംബവുമായി വരുന്നവർ താമസസൗകര്യം ലഭ്യമാണോയെന്ന് മുൻകൂട്ടി ഉറപ്പു വരുത്തണം.

ക്രിസ്മസ് ന്യൂ ഇയർ യാത്രാ പ്ലാനുകളായോ? ചിലവ് കുറവ്, കാഴ്ചകൾ ഗംഭീരം.. സൂപ്പർ സ്ഥലങ്ങളിതാക്രിസ്മസ് ന്യൂ ഇയർ യാത്രാ പ്ലാനുകളായോ? ചിലവ് കുറവ്, കാഴ്ചകൾ ഗംഭീരം.. സൂപ്പർ സ്ഥലങ്ങളിതാ

കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X