Search
  • Follow NativePlanet
Share
» »ഓണാവധി, വേളങ്കണ്ണി പെരുന്നാൾ; പ്രത്യേക ട്രെയിന്‍ സർവീസുമായി ദക്ഷിണ റെയിൽവേ, ബുക്കിങ് തുടങ്ങി

ഓണാവധി, വേളങ്കണ്ണി പെരുന്നാൾ; പ്രത്യേക ട്രെയിന്‍ സർവീസുമായി ദക്ഷിണ റെയിൽവേ, ബുക്കിങ് തുടങ്ങി

ഈ വർഷത്തെ വേളാങ്കണ്ണി മാതാ ദേവാലയം പെരുന്നാളും ഓണാവധിയും പ്രമാണിച്ച് കേരളത്തിൽ നിന്നും പ്രത്യേക ട്രെയിൻ. ദക്ഷിണ റെയിൽവേയാണ് പുതിയ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. എറണാകുളം-വേളാങ്കണ്ണി, തിരുവനന്തപുരം- വേളാങ്കണ്ണി റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തുക. ഈ ട്രെയിനുകളിലേക്കുള്ള റിസര്‌‍വേഷൻ ആരംഭിച്ചു.

തിരുവനന്തപുരം-വേളാങ്കണ്ണി സർവീസ് ഓഗസ്റ്റ് 23 ബുധനാഴ്ച ആരംഭിച്ച് സെപ്റ്റംബർ} ആറ് വരെ എവ്വാ ബുധനാഴ്ചകളിലും എറണാകുളം-വേളാങ്കണ്ണി സർവീസ് ഓഗസ്റ്റ് 28 തിങ്കളാഴ്ച ആരംഭിച്ച് സെപ്റ്റംബർ 11 വരെയും സർവീസ് നടത്തും. ഈ സമയത്തെ തിരക്ക് പരിഗണിച്ചാണ് പുതിയ സർവീസുകൾ ഓരോ സർവീസുകളെക്കുറിച്ചും അതിന്റെ സമയക്രമത്തെക്കുറിച്ചും വിശദമായി വായിക്കാം.

Velankanni Church

തിരുവനന്തപുരം വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 06020

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4.00 മണിക്ക് വേളാങ്കണ്ണി ജംങ്ഷനിൽ എത്തിച്ചേരും. 12 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 എന്നീ ബുധനാഴ്ചകളിലായിരിക്കും സർവീസ്.

സ്ലീപ്പർ, എസി ത്രി എക്കണോമി, എസി ത്രീ ടയർ, എസി ടൂ ടയർ എന്ന ക്ലാസുകളിലായിരിക്കും യാത്ര. തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണിക്ക് സ്ലീപ്പറിൽ 435 രൂപ, എസി ത്രി എക്കണോമിയിൽ 1110 രൂപ, എസി ത്രീ ടയർ1195, എസി ടൂ ടയർ 1700 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

നാഗർ കോവിൽ ജംങ്ഷൻ വൈകിട്ട് 4.07, തിരുനെൽവേലി 6.20, മധുരെ 9.00, ഡിണ്ടിഗൽ 10.02, തിരുച്ചിറപ്പള്ളി 11.30, തഞ്ചാവൂർ 12.40, നാഗപട്ടണം 3.00, വേളാങ്കണ്ണി പുലർച്ചെ 4.00 എന്നിങ്ങനെയാണ് സമയക്രമം.

velankanni church

വേളാങ്കണ്ണി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ 06019

വേളാങ്കണ്ണിയിൽ നിന്നും തിരികെ ട്രെയിൻ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 6.40ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും, ഓഗസ്റ്റ് 24, 31, സെപ്റ്റംബര്‍ 7 എന്നീ തിയതികളിലാണ് സർവീസ്,

എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ-(06039)

എല്ലാ തിങ്കളാഴ്ചകളിലും ഉച്ചയ്ക്ക് 1.10ന് എറണാകുളം ജംങ്ഷനിൽ നിന്നാരംഭിച്ച് ചൊവ്വാഴ്ച രാവിലെ 5.40ന് എത്തിച്ചേരും. 16 മണിക്കൂർ 30 മിനിറ്റാണ് യാത്ര. കോട്ടയം- തെന്മല വഴിയാണ് യാത്ര. സ്ലീപ്പർ എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകളിലാണ് യാത്ര. സ്ലീപ്പറിൽ 485 രൂപ, എസി ത്രീ ടയറിൽ 1315 രൂപ, എസി ടൂ ടയറിൽ 1315 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 എന്നീ തിയതികളിലായാരിക്കും യാത്ര.

എറണാകുളം 1.10 pm
കോട്ടയം- 2.10 pm
ചങ്ങനാശ്ശേരി- 2.22 pm
തിരുവല്ല- 2.32 pm
ചങ്ങനാശ്ശേരി- 2.43 pm
മാവേലിക്കര- 2.57 pm
കായംകുളം ജംങ്ഷൻ 3.08 pm
കരുനാഗപ്പള്ളി 3.26 pm
ശാസ്താംകോട്ട 3.37pm
കൊല്ലം- 4.30 pm
കുണ്ടറ -4.58 pm
കൊട്ടാരക്കര- 5.12 pm
ആവുണേശ്വരം- 5.24 pm
പുനലൂർ-5.40 pm
തെന്മല- 6.24 pm
ചെങ്കോട്ടെ-7.55 pm
നാഗപട്ടിണം- 4.40 am
വേളാങ്കണ്ണി- 5.40 am.

വേളാങ്കണ്ണി- എറണാകുളം സ്പെഷ്യൽ ട്രെയിൻ-(06040)

വേളാങ്കണ്ണിയിൽ നിന്നും എറണാകുളത്തേയ്ക്ക് തിരികെ ചൊവ്വാഴ്ച വൈകിട്ട് 6.40ന് പുറപ്പെട്ട് ബുധനാഴ്‌ച പകൽ 11:40ന് എറണാകുളത്തെത്തിച്ചേരുന്ന വിധത്തിലാവും മടക്കയാത്ര.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+