Search
  • Follow NativePlanet
Share
» » റോളര്‍ കോസ്റ്ററില്‍ കയറാം... പക്ഷേ നിലവിളിക്കരുത്!!

റോളര്‍ കോസ്റ്ററില്‍ കയറാം... പക്ഷേ നിലവിളിക്കരുത്!!

റോളര്‍ കോസ്റ്റില്‍ കയറി ഇരുന്നാല്‍ അഭ്യാസങ്ങള്‍ കഴിയുന്നതു വരെ മിണ്ടാതെയിരിക്കണം, നിലവിളിയും കരച്ചിലും പാടില്ല എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് ജപ്പാന്‍.

അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ ഏറ്റവും പേടിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് റോളര്‍ കോസ്റ്റര്‍. മുന്നറിയിപ്പില്ലാതെ താഴോട്ടും മുകളിലോട്ടും പോകുന്ന യാത്രയില്‍ ആളുകള്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് പറയുവാനാവില്ല. ചിലര്‍ ഉറക്കെ കരഞ്ഞ് നിലവിളിക്കുമ്പോള്‍ മറ്റു ചിലര്‍ അതിലും തമാശ കണ്ടെത്തി ചിരിക്കുകയായിരിക്കും. വേറെ ചിലരാവട്ടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെ മൗനമായിട്ടിരിക്കുകയാവും. എന്തായാലും ഒരു നിലവിളി ഒരിക്കലെങ്കിലും ഉറപ്പാണ് റോളര്‍ കോസ്റ്റില്‍ കയറിയാല്‍.
എന്നാല്‍ റോളര്‍ കോസ്റ്റില്‍ കയറി ഇരുന്നാല്‍ അഭ്യാസങ്ങള്‍ കഴിയുന്നതു വരെ മിണ്ടാതെയിരിക്കണം, നിലവിളിയും കരച്ചിലും പാടില്ല എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് ജപ്പാന്‍.
ജപ്പാനിലെ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ജപ്പാന്‍ തീം പാര്‍ക്ക് അസോസിയേഷനാണ് ഇത്തരം നിബന്ധനയുമായി എത്തിയിരിക്കുന്നത്. ഇവരുടെ കീഴില്‍ 30 തീം പാര്‍ക്കുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ളത്.

latest japan travel news

നിബന്ധനകള്‍ ഇങ്ങനെയും

റോളര്‍ കോസ്റ്റില്‍ കയറിയാല്‍ കരയുകയും ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യരുതെന്ന് മാത്രമല്ല നിര്‍ദ്ദേശമുള്ളത്. പാര്‍ക്കിലായിരിക്കുന്നിടത്തോളം സമയം നിര്‍ബന്ധമായും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക തുടങ്ങിയ നിബന്ധനകളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇത്തരം നടപടികളും മുന്‍കരുതലുകളും കോവിഡ്-19 വ്യാപനത്തെ തടയും എന്നാണ് ഇവര്‍ പറയുന്നത്. വായ തുറന്ന് ശബ്ദമുണ്ടാക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പുറത്തു വരുന്ന ഉമിനീരിന്റെ അംശത്തില്‍ രോഗാണുക്കളുണ്ടെങ്കില്‍ രോഗം പകരുമല്ലോ. ഇത് ഒഴിവാക്കുവാനാണ് ഈ മുന്‍കരുതല്‍ എന്നാണ് പറയുന്നത്. ഇതുവഴി വൈറസ് വ്യാപനം ഒരു പരിധി വരെ തടയുവാനും സാധിക്കുമത്രെ.

കോവിഡ് വ്യാപനം ഒരുപരിധി വരെ തടയുവാനായതോടെ അമ്യൂസ്മെന്‍റ് പാര്‍ക്കുകളും മ്യൂസിയങ്ങളും ഒക്കെ ജപ്പാനില്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചി‌ട്ടുണ്ട്. കൃത്യമായ നിര്‍ദ്ദേശങ്ങോടെയും മുന്‍കരുതലുകളോടെയുമാണ് പ്രവര്‍ത്തനം.

സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

ഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ചഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X