Search
  • Follow NativePlanet
Share
» »വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്... ഒക്ടോബര്‍ 16 മുതല്‍ പൂനെ വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടച്ചിടുന്നു

വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്... ഒക്ടോബര്‍ 16 മുതല്‍ പൂനെ വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടച്ചിടുന്നു

2021 ഒക്ടോബർ 16 മുതൽ ഒക്ടോബർ 29 വരെയാണ് വിമാനത്താവളത്തില്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുക

പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 14 ദിവസത്തേക്ക് അടച്ചിടും. 2021 ഒക്ടോബർ 16 മുതൽ ഒക്ടോബർ 29 വരെയാണ് വിമാനത്താവളത്തില്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുക. ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.

airport

ഈ സമയത്ത് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ വിമാനങ്ങളും നിർത്തിവച്ചതായാണ് റിപ്പോർട്ടുകൾ.
നേരത്തെ, 2021 ഏപ്രിലിനും മേയ്‌ക്കും ഇടയിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നച്. അത് പിന്നീട് കാലതാനസം വന്ന് ഒക്ടോബര്‍ വരെ നീളുകയായിരുന്നു.

ലോഹേഗാവിലെ ഐഎഎഫ് സ്റ്റേഷനിൽ നിന്നാണ് ഇപ്പോൾ പൂനെ വിമാനത്താവളം പ്രവർത്തിക്കുന്നത്. പൂണ്ടെ പുരന്ദറിൽ ഒരു പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജോലി ആരംഭിക്കുന്നത് വൈകിപ്പിച്ചപ്പോൾ, നിരവധി വിമാനക്കമ്പനികൾ സർക്കാരിനോടും പ്രതിരോധ, സിവിൽ ഏവിയേഷൻ അധികാരികളോടും ഉത്സവ സീസണിൽ വിമാനത്താവളം അടച്ചുപൂട്ടുന്നത് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

പൂനെ എയർപോർട്ട് ഈയിടെ യാത്രക്കാരുടെ എണ്ണം 10000 കടന്നിരുന്നു. ആഭ്യന്തര യാത്രകള്‍ വര്‍ധിക്കുകയും 55 വിമാനങ്ങൾ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുകയും ചെയ്യുന്നുണ്ട്.

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാംഎയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

വളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാംവളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X