Search
  • Follow NativePlanet
Share
» »അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങൾ ഒറ്റദിവസത്തിൽ, പ്രത്യേക തീർത്ഥാടന പാക്കേജുമായി തമിഴ്നാട് ടൂറിസം

അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങൾ ഒറ്റദിവസത്തിൽ, പ്രത്യേക തീർത്ഥാടന പാക്കേജുമായി തമിഴ്നാട് ടൂറിസം

കലിയുഗത്തിന്റെ അവസാനത്തിൽ പ്രപഞ്ചത്തെ സംരക്ഷിച്ചതിന് മഹാവിഷ്ണുവിനോട് നന്ദി പറയുന്നതിന് ഏറ്റവും അനുയോജ്യമായ മാസമായി വിഷ്ണു ഭക്തർ കണക്കാക്കുന്നു.

തമിഴിലെ പുണ്യമാസങ്ങളിലൊന്നായ പുരട്ടസിയിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. തമിഴ്നാട്ടിലെ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള കാലമാണത്. ഈ മാസത്തിലാണ് വെങ്കിടേശ്വര ഭഗവാൻ ഭൂമിയിൽ അവതരിച്ചതെന്ന് വിശ്വാസം. കലിയുഗത്തിന്റെ അവസാനത്തിൽ പ്രപഞ്ചത്തെ സംരക്ഷിച്ചതിന് മഹാവിഷ്ണുവിനോട് നന്ദി പറയുന്നതിന് ഏറ്റവും അനുയോജ്യമായ മാസമായി വിഷ്ണു ഭക്തർ കണക്കാക്കുന്നു. അതുകൊണ്ടു തന്നെ വെങ്കിടേശ്വര ക്ഷേത്രങ്ങളും മറ്റു വൈഷ്ണവ ക്ഷേത്രങ്ങളും സന്ദർശിക്കുവാൻ വിശ്വാസികൾ ഈ സമയത്ത് കൂടുതൽ താല്പര്യപ്പെടുന്നു.

പുരട്ടസി തീർത്ഥാടനം

പുരട്ടസി തീർത്ഥാടനം


പുരട്ടസി ശനിയുടെ പ്രാധാന്യം കണക്കിലെടുത്ത് തമിഴ്നാട് ടൂറിസം വകുപ്പും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പും ചേർന്ന് വിശ്വാസികൾക്കായി പ്രത്യേക തീർത്ഥാടനം ആരംഭിച്ചിട്ടുണ്ട്.
ഒറ്റദിവസത്തിൽ തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വൈഷ്ണവ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ സാധിക്കും എന്നതാണ് പ്രത്യേകത.

 ആയിരം രൂപ മാത്രം

ആയിരം രൂപ മാത്രം

ഒരാൾക്ക് യാത്രയും ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ ആയിരം രൂപ മാത്രം ചിലവുവരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് നടത്തിയ ആദ്യ യാത്ര വലിയ വിജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തിരുച്ചി, കരൂർ ജില്ലകളിലെ അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങളാണ് ഒറ്റ ദിവസത്തിൽ ദർശനം നടത്തിയത്.

അഞ്ച് ക്ഷേത്രങ്ങൾ

അഞ്ച് ക്ഷേത്രങ്ങൾ

പുരട്ടാസി ശനി ഉത്സവകാലത്ത് ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും വെങ്കിടേശ്വര ഭഗവാനെ ആരാധിക്കുന്നു.ഇതനുസരിച്ച് ശനി, ബുധൻ ദിവസങ്ങളിൽ ആണ് ഈ തീർത്ഥയാത്ര നടത്തുന്നത്. വൊറയൂരിലെ കമലവല്ലി നാച്ചിയാർ ക്ഷേത്രം, ശ്രീരംഗത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, കരൂരിലെ ഉത്തമർകോവിൽ, ഗുണശീലം, താന്തോന്ദ്രിമല എന്നീ ക്രമത്തിലാണ് അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയത്.
രാവിലെ ആരംഭിച്ച തീർത്ഥാടനം വൈകിട്ട് ആറു മണിക്ക് തിരുച്ചിയിൽ അവസാനിക്കും.

PC:Adam Jones

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X