Search
  • Follow NativePlanet
Share
» »മഴ; തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

മഴ; തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, കല്ലാര്‍, മങ്കയം എന്നിവിടങ്ങള്‍ താത്കാലികമായി അടച്ചു

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു .തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, കല്ലാര്‍, മങ്കയം എന്നിവിടങ്ങള്‍ താത്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇവ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കേരളത്തില്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യതയുള്ളത്.

Eco Tourism Centeres In Thiruvananthapuram Closed

PC: Sambath Raj 009

തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിലെ ഇപ്പോഴുള്ള മഴയ്ക്ക് കാരണം.

02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
04-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയെ തുടര്‍ന്നുള്ള സിഗ്നല്‍ തകരാര്‍ മൂലം നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്.

നീണ്ട നാല് അവധികള്‍..ഓണം, വള്ളംകളി.. ആവേശമിങ്ങെത്താനായി.. പോകാം സെപ്റ്റംബര്‍ മാസത്തിലെ യാത്രകള്‍ക്ക്!!നീണ്ട നാല് അവധികള്‍..ഓണം, വള്ളംകളി.. ആവേശമിങ്ങെത്താനായി.. പോകാം സെപ്റ്റംബര്‍ മാസത്തിലെ യാത്രകള്‍ക്ക്!!

സ്വയം കണ്ടെത്താം ആസ്വദിക്കാം..ഷോപ്പ് ചെയ്യാം.. വ്യത്യസ്തമായ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍സ്വയം കണ്ടെത്താം ആസ്വദിക്കാം..ഷോപ്പ് ചെയ്യാം.. വ്യത്യസ്തമായ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X